വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി തേടി ശിവകുമാർ
ബെംഗളൂരു നമ്മ മെട്രോ ഉൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ കേന്ദ്രത്തിൻ്റെ അനുമതി തേടി. സി.ആർ.പാട്ടീൽ, മനോഹർലാൽ എന്നീ കേന്ദ്രമന്ത്രിമാരെ നേരിട്ടു കണ്ടാണ് അനുമതി തേടിയത്. സർജാപുര മുതൽ ഹെബ്ബാൾ വരെ 36.59 കിലോമീറ്ററാണ് നമ്മ മെട്രോ 3എ ഘട്ടത്തിൽ വരുന്നത്. 28,405 കോടി രൂപയാണു ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഫെബ്രുവരി 12ന് പൊതു പണിമുടക്ക്
വിബി-ജി റാം ജി നിയമം, ലേബർ കോഡ് തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് ട്രേഡ് യൂണിയൻ കൂട്ടായ്‌മ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്‌തു. മോദി സർക്കാർ ജനങ്ങളുടെ അവകാശങ്ങൾക്കു നേരെ നിരന്തരം അക്രമണം അഴിച്ചുവിടുകയാണെന്നാണ് സെൻട്രൽ ട്രേഡ് യൂണിയനുകളുടെ ജോയിന്റ് പ്ലാറ്റ്ഫോമിൻ്റെ ആരോപണം. ജനുവരി 16ന് രാജ്യവ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തിട്ടുണ്ട്.
ക്രിസ്‌മസ് – പുതുവത്സര ആഘോഷം; മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പൊലീസ്
ക്രിസ്‌മസ് – പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു മദ്യപിച്ചു വാഹനം ഓടിക്കുന്ന വരെ പിടികൂടാൻ പൊലീസ് പ്രത്യേക പരിശോധന തുടങ്ങി. ഉത്സവ സീസണിൽ അകടങ്ങൾ കുറയ്ക്കാൻ സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റി ചെയർമാൻ ജസ്‌റ്റിസ് അഭയ് മനോഹർ സാപ്റെയുടെ നിർദേശത്തെ തുടർന്നാണു പൊലീസ് പരിശോധന ആരംഭിച്ചത്.ആദ്യദിനത്തിൽ ബാംഗ്ളൂരിൻ്റെ വിവിധ ഭാഗങ്ങളിലായി 24,786 വാഹനങ്ങൾ പരിശോധിച്ചതിൽ 349 ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തു. പബ്ബുകളിലും മറ്റും പോയി ആഘോഷിച്ചു തിരിച്ചുപോകുന്നവരാണ് ഇത്തരത്തിൽ വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗവും. ഡിസംബർ വരെ
കോൺഗ്രസ് എസിൽ കൂട്ടരാജി; പാർട്ടി വിട്ടത് 400 പേർ
കോൺഗ്രസ് എസിൽ നിന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രവർത്തകർ കൂട്ടത്തോടെ രാജി വെച്ചു. 400 പ്രവർത്തകരാണ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.ഗോപാലന്റെ നേതൃത്വത്തിൽ പാർട്ടി വിട്ടത്. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, പാർട്ടി മെമ്പർമാർ തുടങ്ങിയവരാണ് പാർട്ടിയിൽ നിന്ന് രാജി വച്ചത്. ഇവർ ഏതു പാർട്ടിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. സ്വേച്ഛാധിപത്യപരവും ധിക്കാരപരവുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് തങ്ങൾ പാർട്ടി വിട്ടതെന്ന് ജില്ലാ പ്രസിഡണ്ട്
കടമ്മനിട്ട രാമകൃഷ്ണൻ, കവിതയിൽ കീഴാളരെ ചരിത്രമാക്കിയ കവി: കെ.വി.പ്രശാന്ത് കുമാർ
എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ, പറയർ ആദിവാസികൾ എന്നിവരെക്കുറിച്ചോ ഒരു വാക്കു പോലും ഇല്ലെന്നും, ചരിത്രത്തിന് പുറത്തു നിർത്തിയ കുറത്തിയെയും ആദിവാസികളെയും ദളിതരെയും കവിതയിലൂടെ ചരിത്രമാക്കിയ കവിയാണ് കടമ്മനിട്ട രാമകൃഷ്ണനെന്നും എഴുത്തുകാരനും പ്രഭാഷകനുമായ കെ വി പ്രശാന്ത് കുമാർ പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിൻ്റെ പ്രതിമാസ സാഹിത്യ സംവാദത്തിൽ “കടമ്മനിട്ട കവിതകളും കവിതയുടെ പുതുവഴികളും” എന്ന വിഷയം
ബംഗളൂരുവിൽ വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് വെടിവച്ചുകൊന്നു
ബംഗളൂരുവിൽ കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസയച്ച ഭാര്യയെ ഭർത്താവ് വെടിവച്ചുകൊന്നു. തമിഴ്നാട് സ്വദേശിയായ ബാലമുരുഗനാണ് (40) ഭാര്യ ഭുവനേശ്വരിയെ കൊലപ്പെടുത്തിയത്. ഒരു വർഷമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഒരാഴ്ച മുമ്പാണ് ഭുവനേശ്വരി വിവാഹമോചനമാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഭുവനേശ്വരിയെ ബാലമുരുഗൻ നാല് തവണ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, ഇയാൾ പോലീസിൽ കീഴടങ്ങി. സോഫ്റ്റ്വെയർ എൻജിനീയറായിരുന്ന ബാലമുരുഗൻ കഴിഞ്ഞ നാലു വർഷമായി തൊഴിൽരഹിതനായിരുന്നു. ഭുവനേശ്വരി യൂണിയൻ
ലിബിയൻ സൈനിക മേധാവി വിമാനപകടത്തിൽ മരിച്ചു
ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദ് വിമാനപകടത്തിൽ മരിച്ചു. തുർക്കി സന്ദർശനം പൂർത്തിയാക്കി മടങ്ങവെയാണ് വിമാനാപകടം ഉണ്ടായത്. അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി പറന്നുയർന്ന വിമാനം പിന്നീട് ഹൈമാന മേഖലയിൽ വെച്ച് തകർന്ന് വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേരും അപകടത്തിൽ മരിച്ചു. സൈനിക മേധാവിയും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്നവരും വിമാനപകടത്തിൽ മരണപ്പെട്ടതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ-ഹമീദ് ദബെയ്ബ സ്ഥിരീകരിച്ചു. ഔദ്യോഗിക സന്ദർശനം
മേയറോ എംഎൽഎയോ എംപിയോ ആകാനല്ല പാർട്ടിയിൽ വന്നത്: ദീപ്തി മേരി വർഗീസ്
മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനു പിന്നാലെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്. സ്ഥാനമാനങ്ങളല്ല പ്രസ്ഥാനമാണ് വലുത്. മേയറോ എംഎൽഎയോ ആകാനല്ല പാർട്ടിയിൽ വന്നത്.വലിയ രാഷ്ട്രീയ പ്രസ്ഥാനമാകുമ്പോൾ തെറ്റുകളുണ്ടാകാം. അതു തിരുത്താൻ തയാറാകണം. കെപിസിസി എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
ആട് 3 ഷൂട്ടിങ്ങിൻ്റെ സംഘട്ടനരംഗങ്ങൾക്കിടെ അപകടം, നടന്‍ വിനായകന് പരുക്ക്
ആട് 3 ഷൂട്ടിങ്ങിനിടെ നടന്‍ വിനായകന് പരുക്ക്. തിരുച്ചെന്തൂരിൽ സിനിമ സംഘട്ടനരംഗങ്ങൾക്കിടെയാണ് തോൾ എല്ലിന് പരുക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഡോക്ടർമാർ ആറാഴ്ച വിശ്രമം നിർദേശിച്ചു. ദിവസങ്ങൾക്ക് മുൻപ് തിരുച്ചെന്തൂരിൽ ആട് 3 സിനിമയിലെ സംഘട്ടനരംഗങ്ങൾക്കിടെ വിനായകന് പരുക്കേൽക്കുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വിനായകൻ ചികിത്സ തേടിയത്. തുടർന്നുള്ള എം.ആർ.ഐ സ്കാനിലാണ് തോൾ എല്ലിന് സാരമായ ക്ഷതം കണ്ടെത്തിയത്.
ജനുവരി മുതൽ സർക്കാർ തിയേറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കില്ല: ഫിലിം ചേംബർ
സർക്കാർ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിൽ ജനുവരി മുതൽ സിനിമകൾ നൽകേണ്ടതില്ലെന്നാണ് തീരുമാനം. പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ തങ്ങളെ കൈവിടുകയാണെന്ന് ഫിലിം ചേംബർ ആരോപിക്കുന്നു. സർക്കാരുമായി സഹകരിക്കാൻ കഴിയില്ലെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചു. ചേംബർ പ്രസിഡണ്ട് അനിൽ തോമസിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. സിനിമാ വ്യവസായത്തിൽ നിന്ന് കോടിക്കണക്കിന് രൂപ നികുതിയായി ഖജനാവിലേക്ക് എത്തുന്നുണ്ട്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ തങ്ങളെ കൈവിടുകയാണ് –