എം.എം.എ 90ാം വാർഷികം; ലോഗോ പ്രകാശനം ചെയ്തു
മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി പുറത്തിറക്കുന്ന ലോഗോ പ്രകാശനം ചെയ്തു. എൻ.എ.ഹാരിസ് എംഎൽഎ, പ്രസിഡണ്ട് ഡോ.എൻ.എ മുഹമ്മദ് സാഹിബിന് കൈമാറിയാണ് പ്രകാശനം നടത്തിയത്. കർണാടക പതാകയുടെ ഛായയിൽ 90 വർഷം അടയാളപ്പെടുത്തി വിധാൻസൗധയുടെ ഫോട്ടോ പതിച്ച് സംഘടനയുടെ പേര് രേഖപ്പെടുത്തിയ ലോഗോയാണ് പ്രകാശനത്തിനായി രൂപകല്പന ചെയ്‌തത്. 2026 ജനുവരി 24 ന് ബാംഗ്ലൂർ സെൻട്രൽ യൂണിവേഴ്സിറ്റി കോളജ് കാമ്പസിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിലാണ് വാർഷിക ആഘോഷ
തലസ്ഥാനത്ത് യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി കെഎസ് ശബരീനാഥൻ മത്സരിക്കും
കോർപ്പറേഷൻ ഭരണം പിടിക്കാൻ ബിജെപി നീക്കങ്ങൾ തുടരുന്നതിനിടയിൽ, ശക്തമായ പോരാട്ടത്തിനൊരുങ്ങി യുഡിഎഫ്. മേയർ സ്ഥാനത്തേക്ക് കെ.എസ്.ശബരീനാഥനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഭൂരിപക്ഷമില്ലെങ്കിലും മത്സരരംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കിയ എൽഡിഎഫ്, ആർ.പി. ശിവജിയെ തങ്ങളുടെ സ്ഥാനാർത്ഥിയായി നിർത്താൻ തീരുമാനിച്ചു. ഇതോടെ ഇന്നു നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. യുഡിഎഫിൻ്റെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പം മത്സരിക്കും. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനമെടുത്തത്. നാല് പതിറ്റാണ്ടിൻ്റെ
മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്
മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൊച്ചി മേയർ ആകാം എന്ന് കരുതിയല്ല താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതെന്നും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതി തനിക്കുണ്ട്. ഭൂരിപക്ഷം കൗൺസിലർമാരുടെ പിന്തുണ തനിക്ക് ഉണ്ട്. എന്നാൽ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. തുല്യ വോട്ടുകൾ വന്നാൽ രണ്ടു ടേം വേണമെന്നായിരുന്നു കെപിസിസി നിർദേശം. എന്നാൽ
ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണ വിജയത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണ വിജയത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ പിന്തുണയോടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി കൂടുതൽ പുരോഗമിക്കുകയും ഫലപ്രദമാവുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗഗൻയാൻ പോലുള്ള ഭാവി ദൗത്യങ്ങൾക്കുള്ള അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “എൽവിഎം3 ഭാരമേറിയ ഉപഗ്രഹ ലോഞ്ചിങ്ങിൽ വിശ്വസനീയമായ പ്രകടനം നടത്തുന്നതിലൂടെ ഗഗൻയാൻ പോലുള്ള ഭാവി ദൗത്യങ്ങൾക്കുള്ള അടിത്തറ ശക്തിപ്പെടുത്തുകയും, വാണിജ്യ വിക്ഷേപണ സേവനങ്ങൾ വികസിപ്പിക്കുകയും, ആഗോള പങ്കാളിത്തം
സിപിഐഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി
മുതിർന്ന സിപിഐഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി ബിഹാറിലേക്ക് പോകും വഴിയായിരുന്നു മോഷണം. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകവേ ട്രെയിനിൽ വച്ചാണ് കവർച്ച നടന്നത്. ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. സംഭവത്തിൽ ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ
ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കയുടെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിൻ്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എഎസ്ടി സ്പേസ്
കല്യാണവീടുകളിൽ നിന്ന് മോഷ്ടിച്ചത് 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ; മുൻ ഗസ്‌റ്റ് ലക്‌ചറർ ബാംഗ്ലൂരുവിൽ അറസ്റ്റിൽ
വിവാഹ ചടങ്ങുകളിൽ വരൻ്റെയോ വധുവിൻ്റെയോ ബന്ധുവാണെന്ന് നടിച്ച് പണവും സ്വർണാഭരണങ്ങളും മോഷ്‌ടിച്ചിരുന്ന മുൻ ഗസ്‌റ്റ് ലക്‌ചറർ ബാംഗ്ലൂർ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു. കെ. ആർ പുരം ഉദയനഗർ സ്വദേശിനിയായ രേവതിയാണ് (46) അറസ്‌റ്റിലായത്. ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വർണാഭരണങ്ങൾ രേവതിയുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു.കഴിഞ്ഞ മാസം ബസവനഗുഡിയിലെ കല്യാണമണ്ഡപത്തിൽ ബന്ധുവിൻ്റെ വിവാഹത്തിനെത്തിയ മഞ്ജുനാഥ നഗർ സ്വദേശിനിയുടെ 32 ഗ്രാം തൂക്കമുള്ള സ്വർണമാല
യാത്രക്കാരുടെ സുരക്ഷ; ഉബർ, ഒല എന്നിവയുമായി സഹകരിക്കാൻ ബാംഗ്ലൂർ സിറ്റി പൊലീസ്
ബാംഗ്ലൂർ സിറ്റി പൊലീസ് (ബി.സി.പി) ഉബർ, ഒല എന്നിവയുമായി സഹകരിച്ച് ഡ്രൈവർമാരുടെയും യാത്രികർക്കും സുരക്ഷ മുൻനിർത്തി അടിയന്തര കാൾ സംവിധാനം നടപ്പാക്കി. യാത്ര ബുക്ക് ചെയ്യുന്ന ഉബർ, ഒല മൊബൈൽ ആപ്ലിക്കേഷനുകളിൽ അടിയന്തര കാൾ സൗകര്യം ഉൾപ്പെടുത്തി. ഇതിലൂടെ അടിയന്തര സഹായം തേടുന്ന യാത്രികർക്കും ഡ്രൈവർമാർക്കും ഉബർ/ഒല ആപ്പിൽനിന്ന് നേരിട്ട് ബംഗളൂരു സിറ്റി പൊലീസിൻ്റെ 112 എമർജൻസി റെസ്പോൺസ് ഇൻഫ്രാസ്ട്രക്‌ചറുമായി തത്സമയ ലൊക്കേഷൻ വിവരങ്ങൾ, യാത്ര വിശദാംശങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ
1.20 കോടി രൂപയുടെ കൊക്കെയ്നുമായി വിദേശ വനിത ബംഗളുരുവിൽ അറസ്റ്റിൽ
ബസിൽ യാത്ര ചെയ്യുന്നതിനിടെ മുംബൈയിൽനിന്ന് ബംഗളുരുവിലേക്ക് 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ൻ കടത്തിയ വിദേശ വനിതയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തു. വർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദേശ വനിത കൊക്കെയ്ൻ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബംഗളൂരു സി.സി.ബി നാർകോട്ടിക് കൺട്രോൾ വിങ് നടത്തിയ റെയ്‌ഡിലാണ് പിടിയിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച പറയുന്ന മൊബൈൽ ഫോണും പിടിച്ചെടുത്തു. 2024ൽ വിദ്യാർഥി വിസയിൽ ഡൽഹിയിൽ സർവകലാശാലയിൽ
രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ
രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ നടത്തും. 31 വരെ എൻട്രികൾ സമർപ്പിക്കാം. 60 രാജ്യങ്ങളിൽ നിന്നുള്ള 200 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഏഷ്യൻ, ഇന്ത്യൻ, കന്നഡ മത്സര വിഭാഗങ്ങളിലേക്ക് ഉൾപ്പെടെയുള്ള എൻട്രികളാണ് ലഭിച്ചു വരുന്നത്. വിധാൻ സൗധയിലെ ഗ്രാൻഡ് സ്റ്റെപ്‌സിൽ ഉദ്ഘാടനചടങ്ങു നടക്കും. സ്ത്രീ ശാക്തീകരണം ഇക്കുറി വിഷയമായേക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ചലച്ചിത്ര താരവും സംവിധായകനുമായ പ്രകാശ് രാജാണ് ബ്രാൻഡ് അംബാസഡർ. 7 കോടി