അ​ഴി​മ​തി​ക്കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ത​ട​വു​കാ​ര​നി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് വി​നോ​ദ് കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ​രോ​ൾ ന​ൽ​കാ​ൻ പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് 1.80 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്.

ഗൂ​ഗി​ൾ പേ ​വ​ഴി​യും ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ട് വ​ഴി​യും ഇ​യാ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നു. കൊ​ടി സു​നി അ​ട​ക്കം ടി.​പി. കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജ​യി​ലി​ൽ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും വി​നോ​ദ് കു​മാ​ർ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Related Posts