ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹിയും ആന്ധ്രപ്രദേശും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി മത്സരത്തിന് കർണാടക പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാപ്രശ്‌നവും ജനക്കൂട്ട നിയന്ത്രണ വെല്ലുവിളിയും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. വിരാട് കോഹ്ലിയെ കാണാൻ വൻ ജനാവലിയെത്തുമെന്ന കണക്കുകൂട്ടലിലാണ് അനുമതി നിഷേധിച്ചത് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരുന്ന മത്സരങ്ങളെല്ലാം ബി.സി.സി.ഐയുടെ സെൻ്റർ ഓഫ് എക്‌സലൻസിൽ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക.

“സുരക്ഷാസമിതി തിങ്കളാഴ്‌ച സ്റ്റേഡിയം സന്ദർശിച്ചിരുന്നു. ഉദ്യോഗസ്ഥർ സ്റ്റേഡിയം പരിശോധിച്ചു. ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് അനുമതി നൽകിയിട്ടില്ല” – ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് മാധ്യമപ്രവർത്തകരെ അറിയിച്ചു.

Related Posts