എസ്എംവിടി ബെംഗളൂരു – കണ്ണൂർ എക്സ്‌പ്രസ് സ്പെഷൽ ട്രെയിൻ നാളെ പുറപ്പെടും
നാളെ വൈകിട്ട് 4.35 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06575) അടുത്ത ദിവസം രാവിലെ 7.50ന് കണ്ണൂരിലെത്തും. തിരിച്ചു വ്യാഴാഴ്ച്‌ച രാവിലെ 10 ന് കണ്ണൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06576) വെള്ളിയാഴ്ച പുലർ ച്ചെ 12:15 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തിച്ചേരും.. കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. ട്രെയിനിൽ
ബാംഗ്ലൂർ കലാ സാഹിത്യ വേദി പ്രവർത്തകർ ക്രിസ്തുമസ് ആഘോഷിച്ചു
ഇന്ദിരാനഗർ ഇ സി എ ക്ലബ്ബ് ഓഡിറ്റോറിയത്തിൽവച്ച് ബാംഗ്ലൂർ കലാ സാഹിത്യ വേദി പ്രവർത്തകർ ക്രിസ്തുമസ് ആഘോഷിച്ചു. രജീന്ദ്രൻ അവതരിപ്പിച്ച ഏകാംഗ നാടകവും യുവതി-യുവാക്കളുടെ നൃത്തപരിപാടികളും മെലഡി റോക്ക് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതവിരുന്നും അഞ്ചു അരവിന്ദ് അവതരിപ്പിച്ച ഡിജെ പെർഫോമൻസും വേദിയിൽ അരങ്ങേറി. ബാംഗ്ലൂർ കലാ സാഹിത്യ വേദി പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ റൗഫ് എന്നിവർ ക്രിസ്മസ് സന്ദേശം അറിയിച്ചു. ഗീത ശശികുമാർ
കേരള യാത്രക്ക് ഒരുങ്ങി യുഡിഎഫ്; ലക്ഷ്യം 100 സീറ്റുകൾ
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രക്ക് ഒരുങ്ങി യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് യാത്ര നയിക്കുക. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളിലധികം നേടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര 2026 ഫെബ്രുവരിയിലാണ് നടക്കുക. യുഡിഎഫിൻ്റെ പ്രകടന പത്രിക അവതരിപ്പിച്ചതിന് ശേഷമായിരിക്കും യാത്ര. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചേര്‍ന്ന ആദ്യ യുഡിഎഫ് ഏകോപനസമിതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച
ആരെതിർത്താലും തുരങ്കപാത പദ്ധതി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ
പ്രതിപക്ഷം എത്ര എതിർത്താലും ബംഗളൂരുവിൽ തുരങ്കപാത പദ്ധതി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ബാൾഡ്‌വിൻ മെത്തഡിസ്റ്റ് എജുക്കേഷൻ സൊസൈറ്റി സംഘടിപ്പിച്ച യുനൈറ്റഡ് ക്രിസ്മസ് ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡി.കെ. ശിവകുമാർ. നഗരത്തിൽ തുരങ്കങ്ങളും മേൽപാലങ്ങളും അനിവാര്യമാണ്. നഗരത്തിലെ വർധിച്ചുവരുന്ന ജനസംഖ്യ വാഹനങ്ങളുടെ വർധനവിന് കാരണമായിട്ടുണ്ട്. ബംഗളുരു വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ ഭാഗത്ത് പ്രാദേശിക വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി 2215 കോടി രൂപ ചെലവിൽ മേക്രി സർക്കിളിനും ഹെബ്ബാൾ മേൽപാലത്തിനും
കർണ്ണാടകയിലെ ജയിലുകൾ ഹൈടെക് ആകുന്നു
മൈസൂർ സെൻട്രൽ ജയിൽ ഉൾപ്പെടെ സംസ്ഥാനത്തെ ഒമ്പത് പ്രധാന ജയിലുകളിൽ സാങ്കേതികവിദ്യാധിഷ്ഠിത ജയിൽ മാനേജ്മെൻ്റ് സംവിധാനം വരുന്നു. ജയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം. പരപ്പന അഗ്രഹാര ജയിലിൽ സംവിധാനത്തിൻ്റെ ട്രയൽ റൺ നടത്തി. ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഫോൺ കാളിങ് കിയോസ്ക്കുകൾ, തടവുകാരുടെ ചലനം തത്സമയം നിരീക്ഷിക്കുക, പണരഹിത കാൻ്റീൻ സംവിധാനം എന്നിവ ഡിജിറ്റൽ പരിഷ്കരണത്തിൽ ഉൾപ്പെടും. ബംഗളൂരു, മൈസൂരു, ശിവമൊഗ്ഗ, ബെല്ലാരി,
പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്തു
മക്കളെ അമ്മയ്‌ക്കൊപ്പം വിടാൻ കോടതി വിധി വന്നതോടെ ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്തു. പയ്യന്നൂർ രാമന്തളിയിൽ തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. മരിച്ചത് കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയാണെന്ന് സൂചന. രാമന്തളി വടക്കുമ്പാട് കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ കലാധരന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട്
നാവികസേന വിവരങ്ങൾ ചോർത്തിയ കേസ്; മൂന്നാമൻ അറസ്റ്റിൽ
നാവികസേനയുടെ രഹസ്യ വിവരങ്ങൾ വിദേശത്തെ അനധികൃത സ്ഥാപനങ്ങൾക്ക് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാറിനെ (34) അറസ്റ്റുചെയ്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് ഹിരേന്ദ്ര. ഗുജറാത്തിലുള്ള ആനന്ദ് താലൂക്കിൽനിന്ന് ഉഡുപ്പി പോലീസാണ് ഇയാളെ പിടികൂടിയത്. കർക്കല സബ് ഡിവിഷനിലെ ഹർഷ് പ്രിയംവദയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തേ യുപി സ്വദേശികളായ രോഹിത് (29), സാന്ത്രി (37) എന്നിവരെ അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ മാസം
മൂന്നാം ക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ
2026-27 അധ്യയന വർഷം മൂന്നാം ക്ലാസ് മുതൽ എല്ലാ സ്കൂളുകളിലും എഐ പഠനം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. ഇതിൻ്റെ ഭാഗമായി പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി എഐ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാൻ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ആർ.ടി) പ്രത്യേക സമിതിയെ നിയോഗിച്ചു. വിദ്യാർത്ഥികൾക്കിടയിൽ എഐ അവബോധം വളർത്തുന്നതിനായി ‘സോർ’ (SOAR – സ്കിൽ ഫോർ എഐ റെഡിനെസ്) എന്ന പേരിൽ ദേശീയ
ചേർത്തല മായിത്തറയിൽ 3 വയസുകാരിയെ വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന 3 വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്തിൻ്റെയും പ്രീതയുടെയും മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിൻ്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടുമുറ്റത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേക്കിലും രക്ഷിക്കാനായില്ല.
മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ആശുപത്രിക്കെതിരെ കുടുംബം
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക. അതേസമയം, യുവതിയുടെ മരണത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ബന്ധുക്കൾ