പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്, 941 പഞ്ചായത്തുകൾ പുതിയ ഭരണസമിതിയിലേക്ക്
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും ഇന്ന് നിശ്ചയിക്കുന്നത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് രാവിലെ 10.30-നും വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30-നുമാണ് നടക്കുക. പലയിടത്തും മുന്നണികൾക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ വിമതരുടെയും സ്വതന്ത്രരുടെയും നിലപാടുകൾ നിർണ്ണായകമാകും. വോട്ടെടുപ്പിൽ പരസ്യമായ കൂറുമാറ്റത്തിന് സാധ്യതയുള്ള ഇടങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ വിപ്പ്
ബെംഗളൂരു വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിൽ ടാക്‌സികൾക്ക് അനുവദിച്ച സൗജന്യ പിക്കപ് സമയം 15 ആക്കി
ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിൽ ടാക്‌സികൾക്ക് അനുവദിച്ച സൗജന്യ പിക്കപ് സമയം 15 ആക്കി. ടെർമിനലിലെ പി 3, പി 4 പിക്കപ് ഏരിയകളിലാണു സമയം 10 മിനിറ്റിൽ നിന്ന് 15 ആക്കി കൂട്ടിയത്. പിക്കപ് ഏരിയയിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തിയതിനെതിരെ രണ്ടാഴ്ചയായി ഡ്രൈവർമാർ പ്രതിഷേധത്തിലാണ്. കാബ്ഡ്രൈവർമാർ ബെള്ളാരി റോഡിലെ സദഹള്ളി ടോൾ പ്ലാസയ്ക്കു സമീപം കഴിഞ്ഞ ആഴ്ച റോഡ് ഉപരോധിച്ചതുമൂലം ഗതാഗതം സ്‌തംഭിച്ചിരുന്നു. പുതുക്കിയ
യുവതിയെ ഓടുന്ന കാറിൽ പീഡിപ്പിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ
യുവതിയെ ഓടുന്ന കാറിൽ പീഡിപ്പിച്ച സംഭവത്തിൽ ഉദയ്പുരിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഐടി സ്ഥാപനത്തിന്റെ സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, വനിതാ എക്സിക്യൂട്ടീവ് മേധാവി, ഇവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ 4 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. രാജസ്ഥാനിലെ ഉദയ്പുരിൽ ഒരു പിറന്നാൾ പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് യുവതിയെ ഓടുന്ന കാറിൽ വച്ച് പീഡിപ്പിച്ചത്. ഡിസംബർ
യെലഹങ്കയിലെ ബുൾഡോസർ രാജ് നടപടിക്കെതിരെ പ്രതിഷേധം; പുനരധിവാസ പാക്കേജ് വേണമെന്ന് യൂത്ത് ലീഗ്
നൂറുകണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കിയ ബുൾഡോസർ രാജ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. സുപ്രീംകോടതി മുന്നോട്ട് വച്ച നിർദേശങ്ങളെ വകവെക്കാതെ നടത്തിയ കുട്ട കുടിയൊഴിപ്പിക്കൽ കർണാടക സർക്കാറിൻ്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കും. പതിറ്റാണ്ടുകളായി ബംഗളുരു യെലഹങ്ക ഫാകീർ കോളനിയിൽ താമസിക്കുന്നവരെ ഒരു ദിവസം രാവിലെ തെരുവിലേക്കേറിയുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നും മുസ്ലിം യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. വികസനത്തിൻ്റെ പേരിൽ നടക്കുന്ന ഈ ക്രൂരമായ
എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ സ്കോളർഷിപ് വിതരണം ചെയ്തു
എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ 20 വർഷമായി നടന്നുവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ രണ്ടാം ഘട്ട സ്കോളർഷിപ് വിതരണം ചെയ്തു. 280ൽ അധികം വിദ്യാർഥികൾക്കാണ് സ്കോളർഷിപ് വിതരണം ചെയ്തത്. ക്വീൻസ് റോഡിലെ ദാറുസ്സലാം ഹാളിൽ നടന്ന ചടങ്ങ് ബംഗളുരു കേരള സമാജം പ്രസിഡണ്ടും കെ.എം.സി.സി വൈസ് പ്രസിഡണ്ടുമായ എം. ഹനീഫ് ഉദ്ഘാടനം ചെയ്തു. പഠനത്തിൽ മിടുക്കരായ വിദ്യാർഥികളുടെ ഉന്നമനത്തിനായി എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ നടത്തിവരുന്ന സേവന
കാര്യവട്ടത്തും തകർപ്പൻ ജയം; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകൾ. കാര്യവട്ടത്ത് നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഇന്നു ഉച്ചയ്ക്ക് കാസർഗോഡ് റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. മംഗലാപുരം – കോയമ്പത്തൂർ ഇന്റർസിറ്റി ട്രെയിനിൽ നിന്നും ഇറങ്ങി രാജേഷ് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തിന്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി. കുമ്പള സ്റ്റേഷനിൽ ട്രെയിൻ
അനുനയ നീക്കം; ശ്രീലേഖയുമായി വി.വി.രാജേഷും ആശാ നാഥും ചർച്ച നടത്തി
മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടഞ്ഞ ആർ.ശ്രീലേഖയെ അനുനയിപ്പിക്കാൻ നീക്കവുമായി ബിജെപി. മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും ഇന്ന് ശ്രീലേഖയുടെ വീട്ടിലെത്തി ചർച്ച നടത്തി.ശ്രീലേഖ മേയറുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകുംമുമ്പ് മടങ്ങിയത് വിവാദമായിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നും മേയർ പറഞ്ഞു. സംസ്ഥാന ഭാരവാഹികളിൽ ചിലർ ശ്രീലേഖക്ക് മേയർ പദവി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മേയർ സ്ഥാനം വി.വി.രാജേഷിന് നൽകാൻ തീരുമാനിച്ചതോടെ ശ്രീലേഖ ഇടയുകയായിരുന്നു.
മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്
മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദിലെ നല്ലകുണ്ട സ്വദേശിയായ വെങ്കിടേഷാണ് ഭാര്യ ത്രിവേണിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. കുട്ടികളുടെ മുന്നിൽവച്ച് വെങ്കിടേഷ് ത്രിവേണിയെ അക്രമിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പിന്നാലെ, രക്ഷിക്കാൻ ശ്രമിച്ച മകളെ തീയിലേക്ക് തള്ളിയിടുകയും വീട്ടിൽ നിന്ന് ഓടി രക്ഷപെടുകയും ചെയ്തു. അയൽക്കാർ നിലവിളി കേട്ട് ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതര പരുക്കുകളേറ്റ ത്രിവേണി മരിച്ചിരുന്നു. നിസാര പരുക്കുകളോടെ മകളെ ആശുപത്രിയിൽ എത്തിച്ചു. വെങ്കിടേഷിന് ത്രിവേണിയെ
ബെംഗളൂരുവിന് ചുറ്റുമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആർ ആർ ടി എസ് പദ്ധതിക്കായി കേന്ദ്രാനുമതി തേടി കർണാടക
ബെംഗളൂരുവിന് ചുറ്റുമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ( ആർ ആർ ടി എസ്) പദ്ധതിക്കായി കേന്ദ്രാനുമതി തേടി കർണാടക. ഇത് സംബന്ധിച്ച് നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടാറുമായി കൂടിക്കാഴ്ച നടത്തിയതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. നെലമംഗല – തുംകൂർ, ബിഡാദി – മൈസൂർ, ഹാരോ ഹള്ളി – കനകപുര, ബാംഗ്ലൂർ വിമാനത്താവളം-ചിക്കബല്ലാപ്പൂർ, ഹോസ്കോട്ടെ – കോലാർ എന്നിവിടങ്ങളിൽ ആർ ആർ