യു​വ​തി​യെ ഓ​ടു​ന്ന കാ​റി​ൽ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ദ​യ്പു​രി​ൽ മൂ​ന്ന് പേരെ പോലീസ് അ​റ​സ്റ്റ് ചെയ്തു. ഐ​ടി സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ​ ജി​തേ​ഷ് പ്ര​കാ​ശ് സി​സോ​ദി​യ, വ​നി​താ എ​ക്സി​ക്യൂ​ട്ടീ​വ് മേ​ധാ​വി, ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഗൗ​ര​വ് സി​രോ​ഹി എന്നിവരാണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്ന് പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ഇ​വ​രെ 4 ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ ഒ​രു പി​റ​ന്നാ​ൾ പാ​ർ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ​യാ​ണ് യു​വ​തി​യെ ഓ​ടു​ന്ന കാ​റി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച​ത്. ഡി​സം​ബ​ർ 20നാ​ണ് സം​ഭ​വം. പാ​ർ​ട്ടി​യി​ൽ വ​ച്ച് അ​മി​ത​മാ​യി മ​ദ്യ​പി​ച്ച യു​വ​തി​യെ മൂ​ന്ന് പ്ര​തി​ക​ളും ചേ​ർ​ന്ന് വീ​ട്ടി​ൽ വി​ടാ​മെ​ന്ന് പ​റ​ഞ്ഞ് കാ​റി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ‌​ന്ന് ഓ​ടു​ന്ന കാ​റി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കുകയായിരുന്നു. പി​റ്റേ​ന്ന് രാ​വി​ലെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി യു​വ​തി മ​ന​സി​ലാ​ക്കു​ക​യും പോലീസിൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

Related Posts