നൂറുകണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കിയ ബുൾഡോസർ രാജ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. സുപ്രീംകോടതി മുന്നോട്ട് വച്ച നിർദേശങ്ങളെ വകവെക്കാതെ നടത്തിയ കുട്ട കുടിയൊഴിപ്പിക്കൽ കർണാടക സർക്കാറിൻ്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കും. പതിറ്റാണ്ടുകളായി ബംഗളുരു യെലഹങ്ക ഫാകീർ കോളനിയിൽ താമസിക്കുന്നവരെ ഒരു ദിവസം രാവിലെ തെരുവിലേക്കേറിയുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നും മുസ്ലിം യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.

വികസനത്തിൻ്റെ പേരിൽ നടക്കുന്ന ഈ ക്രൂരമായ കുടിയൊഴിപ്പിക്കൽ ഒരു നിലക്കും ന്യായീകരിക്കാനാവില്ല. ബുൾഡോസർ നടപടിക്ക് ഇരകളായവർക്ക് വേണ്ടി അടിയന്തരമായി പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

സർക്കാർ ചെലവിൽ താൽകാലിക താമസസൗകര്യം ഒരുക്കണം. ഇവരെ സ്ഥിരമായി പുനരധിവസിപ്പിക്കാൻ പദ്ധതി ആരംഭിക്കണം. ആവശ്യമായ നഷ്ടപരിഹാരവും ഇവർക്ക് ഉറപ്പാക്കണമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും യുത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്റഫലി ആവശ്യപ്പെട്ടു.

Related Posts