ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിൽ ടാക്‌സികൾക്ക് അനുവദിച്ച സൗജന്യ പിക്കപ് സമയം 15 ആക്കി. ടെർമിനലിലെ പി 3, പി 4 പിക്കപ് ഏരിയകളിലാണു സമയം 10 മിനിറ്റിൽ നിന്ന് 15 ആക്കി കൂട്ടിയത്. പിക്കപ് ഏരിയയിൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തിയതിനെതിരെ രണ്ടാഴ്ചയായി ഡ്രൈവർമാർ പ്രതിഷേധത്തിലാണ്. കാബ്
ഡ്രൈവർമാർ ബെള്ളാരി റോഡിലെ സദഹള്ളി ടോൾ പ്ലാസയ്ക്കു സമീപം കഴിഞ്ഞ ആഴ്ച റോഡ് ഉപരോധിച്ചതുമൂലം ഗതാഗതം സ്‌തംഭിച്ചിരുന്നു.

പുതുക്കിയ സമയക്രമ പ്രകാരം 15 മിനിറ്റു വരെ സൗജന്യമാണ്. ഒരു ദിവസം മുഴുവൻ പാർക്ക് ചെയ്യാൻ 600 രൂപയും പിന്നീടുള്ള ഓരോ ദിവസവും 350 രൂപയും നൽകണം. 15മുതൽ 45 മിനിറ്റ് വരെ 100 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 50 രൂപയുമാണ് നൽകേണ്ടതെന്ന് ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അറിയി ച്ചു. ദിവസേന എത്തുന്ന വാഹനങ്ങളുടെയും എണ്ണം കൂടിയതിനാലാണ് പാർക്കിങ് ഫീസ് ഏർപ്പെടുത്തി യതെന്ന് ബിഐഎഎൽ വ്യക്തമാക്കി.

Related Posts