മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടഞ്ഞ ആർ.ശ്രീലേഖയെ അനുനയിപ്പിക്കാൻ നീക്കവുമായി ബിജെപി. മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും ഇന്ന് ശ്രീലേഖയുടെ വീട്ടിലെത്തി ചർച്ച നടത്തി.
ശ്രീലേഖ മേയറുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകുംമുമ്പ് മടങ്ങിയത് വിവാദമായിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നും മേയർ പറഞ്ഞു. സംസ്ഥാന ഭാരവാഹികളിൽ ചിലർ ശ്രീലേഖക്ക് മേയർ പദവി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മേയർ സ്ഥാനം വി.വി.രാജേഷിന് നൽകാൻ തീരുമാനിച്ചതോടെ ശ്രീലേഖ ഇടയുകയായിരുന്നു.