ത്രി​പു​ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ ബി​ശ്വ​ബ​ന്ധു സെ​ൻ ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു
Karnataka
0 min read
6.7k

ത്രി​പു​ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ ബി​ശ്വ​ബ​ന്ധു സെ​ൻ ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു

ഡിസംബർ 26, 2025
0

ത്രി​പു​ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ ബി​ശ്വ​ബ​ന്ധു സെ​ൻ അ​ന്ത​രി​ച്ചു. 72 വ​യ​സാ​യി​രു​ന്നു. പ​ക്ഷാ​ഘാ​ത​ത്തി​നെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക ദേ​ഹം ശ​നി​യാ​ഴ്ച ത്രി​പു​ര​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. സ്പീ​ക്ക​റു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ദുഃഖാചരണം പ്ര​ഖ്യാ​പി​ച്ചു. മു​തി​ർ​ന്ന നേ​താ​വാ​യ ബി​ശ്വ​ബ​ന്ധു സെ​ൻ ധ​ർ​മ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ്. ക​ന​ത്ത ന​ഷ്ട​മാ​ണ് സ്പീ​ക്ക​റു​ടെ മ​ര​ണ​ത്തോ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​ണി​ക്ക് സാ​ഹ പറഞ്ഞു.

Continue Reading
വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: കേ​ര​ള​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് ത​ക​ർ​പ്പ​ൻ‌ ജ​യം
Sports
0 min read
7.1k

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: കേ​ര​ള​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് ത​ക​ർ​പ്പ​ൻ‌ ജ​യം

ഡിസംബർ 26, 2025
0

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. എ​ട്ട് വി​ക്ക​റ്റി​നാ​ണ് ക​ർ​ണാ​ട​ക വി​ജ​യി​ച്ച​ത്. കേ​ര​ളം ഉ​യ​ർ​ത്തി​യ 285 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 10 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ക​ർ​ണാ​ട​ക മ​റി​ക​ട​ന്നു. ക​രു​ൺ നാ​യ​രു​ടെ​യും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ക​ർ​ണാ​ട​ക മി​ക​ച്ച വി​ജ‍​യം സ്വ​ന്ത​മാ​ക്കി​യ​ത്. 130 റ​ൺ​സെ​ടു​ത്ത ക​രു​ൺ നാ​യ​രാ​ണ് ക​ർ​ണാ​ട​ക​യു​ടെ ടോ​പ്സ്കോ​റ​ർ. 130 പ​ന്തി​ൽ 14 ബൗ​ണ്ട​റി അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക​രു​ണി​ന്‍റെ ഇ​ന്നിം​ഗ്സ്. ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ 124 റ​ൺ​സെ​ടു​ത്തു. 12

Continue Reading
രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ
Kerala
0 min read
6.5k

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

ഡിസംബർ 26, 2025
0

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം കവർന്ന റിസാകത്ത് ആണ് പിടിയിലായത്. ലോഡ്ജിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് ഇയാളെ പിടികൂടിയത്. ഡിസംബർ 15നാണ് ഇയാൾ ലക്‌നൗ ഹൈവേയിൽ വെച്ച് ബാങ്കിലേക്ക് കൊണ്ടുപോയ 85 ലക്ഷം രൂപ ഇയാളും മറ്റ് അഞ്ചുപേരും കൂടി കൊള്ളയടിച്ചത്. കവർച്ചയ്ക്ക് ശേഷം സംഘം പല സ്ഥലങ്ങളിലേക്കായി കടന്നുകളയുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശ് പൊലീസ് ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ

Continue Reading
ടിപ്പറിന്‍റെ ടയർ പൊട്ടി കാറിന് മുകളിലേക്ക് മറിഞ്ഞു; ഡോക്ടറും സഹോദരങ്ങളും രക്ഷപ്പെട്ടത് അദ്ഭുതകരമായി
Kerala
0 min read
7.1k

ടിപ്പറിന്‍റെ ടയർ പൊട്ടി കാറിന് മുകളിലേക്ക് മറിഞ്ഞു; ഡോക്ടറും സഹോദരങ്ങളും രക്ഷപ്പെട്ടത് അദ്ഭുതകരമായി

ഡിസംബർ 26, 2025
0

നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡോ​ക്ട​റും സ​ഹോ​ദ​ര​ങ്ങ​ളും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം ആ​ക്കു​ള​ത്ത് ഇന്ന് ഉ​ച്ച​യ്ക്ക് 2.15 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ആ​ക്കു​ള​ത്തു നി​ന്നും കു​ള​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് എം​സാ​ൻ​ഡു​മാ​യി പോ​യ ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ണ​ൽ കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണു. ശ്രീ​കാ​ര്യം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ മി​ലി​ന്ദും സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സും

Continue Reading
എം.ടി.വാസുദേവൻ നായരുടെ മാസ്റ്റർപീസ് കൃതി ‘രണ്ടാമൂഴം’ സിനിമയാകുന്നു
Kerala
1 min read
7.1k

എം.ടി.വാസുദേവൻ നായരുടെ മാസ്റ്റർപീസ് കൃതി ‘രണ്ടാമൂഴം’ സിനിമയാകുന്നു

ഡിസംബർ 26, 2025
0

എം.ടി.വാസുദേവൻ നായരുടെ മാസ്റ്റർപീസ് കൃതി ‘രണ്ടാമൂഴം’ സിനിമയാകുന്നു. എം.ടിയുടെ മകൾ അശ്വതി യാണ് പിതാവിൻ്റെ വലിയ സ്വപ്നമായിരുന്ന ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. പിതാവിൻ്റെ ആഗ്രഹം സാക്ഷാത്കരിക്കുക എന്നത് തൻ്റെ ലക്ഷ്യമാണെന്നും അവർ പറഞ്ഞു. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം 2026-ൽ ഉണ്ടാകുമെന്നും അശ്വതി വ്യക്തമാക്കി. ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരക്കുന്ന ചിത്രമായിരിക്കും ‘രണ്ടാമൂഴം’ എന്ന് അശ്വതി പറഞ്ഞു. എം.ടി. തയ്യാറാക്കിയ തിരക്കഥകളിൽ രണ്ടാമൂഴത്തിനാണ് താൻ പ്രഥമ പരിഗണന

Continue Reading
ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിലെ വാർഷികോത്സവത്തിന് തിരിതെളിഞ്ഞു
Association News
0 min read
6.8k

ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിലെ വാർഷികോത്സവത്തിന് തിരിതെളിഞ്ഞു

ഡിസംബർ 26, 2025
0

ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിലെ വാർഷികോത്സവത്തിന് തിരിതെളിഞ്ഞു. വൈസ് പ്രസിഡണ്ട് എ.വി.മോഹൻദാസ്, സെക്രട്ടറി പി.ഗംഗാധരൻ, ജോയൻ്റ് സെക്രട്ടറി സി.കെ.ഗോപാലകൃഷ്ണൻ, ട്രഷറർ എസ്. ശിവശങ്കരൻ നായർ, കൺവീനർ ഇ.പി.ബിജു, ജോയൻ്റ് കൺവീനർ ആർ.രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം പ്രസിഡണ്ട് ഗോപിനാഥൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിധുഭാവന ഫൗണ്ടേഷൻ അംഗങ്ങൾ അവതരിപ്പിച്ച നൃത്ത നിത്യങ്ങൾ കാണികളെ ഹഡാകർഷിച്ചു. 22 ന് കാലിക്കറ്റ് മ്യൂസിക്ക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രുതി മധുരമായ

Continue Reading
യുഡിഎഫിലെ വി.കെ.മിനിമോളെ കൊച്ചി കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു
Kerala
0 min read
6.9k

യുഡിഎഫിലെ വി.കെ.മിനിമോളെ കൊച്ചി കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു

ഡിസംബർ 26, 2025
0

യുഡിഎഫിലെ വി.കെ.മിനിമോളെ കൊച്ചി കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു. കളക്‌ടറുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 48 പേരുടെ പിന്തുണ നേടിക്കൊണ്ടാണ് വി.കെ. മിനിമോളെ തെരഞ്ഞെടുത്തത്. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്തടക്കമുള്ള വോട്ട് മിനിമോൾക്ക് കിട്ടി. പാലാരിവട്ടം ഡിവിഷനിൽ നിന്നുമാണ് വി.കെ.മിനിമോൾ തെരഞ്ഞെടുക്കപ്പെട്ടത്. കൗൺസിലറായി അനേകംതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് വി.കെ.മിനിമോൾ. തെരഞ്ഞെടുക്കപ്പെടാൻ 39 വോട്ടുകളാണ് മിനിമം വേണ്ടതെന്നിരിക്കെ ഒമ്പത് വോട്ടുകൾ അധികം കിട്ടുകയായിരുന്നു. രണ്ടര വർഷം മേയറായി വി.കെ.മിനിമോൾ നിൽക്കും. അതിന്

Continue Reading
ഇന്ത്യ – ശ്രീലങ്ക വനിതാ ടി20 പരമ്പര; മൂന്നാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ
Sports
0 min read
7.2k

ഇന്ത്യ – ശ്രീലങ്ക വനിതാ ടി20 പരമ്പര; മൂന്നാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

ഡിസംബർ 26, 2025
0

ഇന്ത്യൻ വനിതാ ടീമും ശ്രീലങ്കൻ വനിതാ ടീമും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തിരുവനന്തപുരത്താണ്. 28, 30 തീയതികളിലാണ് അടുത്ത രണ്ടു മത്സരങ്ങൾ. ഏകദിന ലോക ചാംപ്യൻമാരുടെ പ്രകടനം നേരിൽ കാണാനുള്ള സുവർണാവസരമാണ് മലയാളി ആരാധകർക്ക് ലഭിച്ചിട്ടുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും വിശാഖപട്ടണത്താണ്

Continue Reading
വി വി രാജേഷിന് ആശംസ; ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി
Kerala
0 min read
6.8k

വി വി രാജേഷിന് ആശംസ; ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി

ഡിസംബർ 26, 2025
0

നിയുക്ത മേയര്‍ വി വി രാജേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി ആശംസ അറിയിക്കാനാണ് വി വി രാജേഷിനെ വിളിച്ചത്. കേരളത്തിലെ ആദ്യത്തെ ബിജെപി മേയറാണ് വി വി രാജേഷ്. മേയർ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വി വി രാജേഷിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചത്.

Continue Reading
തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; ആദിവാസി വനിത കൊല്ലപ്പെട്ടു
Kerala
0 min read
6.9k

തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; ആദിവാസി വനിത കൊല്ലപ്പെട്ടു

ഡിസംബർ 26, 2025
0

വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മധ്യവയസ്‌ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading