ഇന്ത്യൻ വനിതാ ടീമും ശ്രീലങ്കൻ വനിതാ ടീമും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തിരുവനന്തപുരത്താണ്. 28, 30 തീയതികളിലാണ് അടുത്ത രണ്ടു മത്സരങ്ങൾ. ഏകദിന ലോക ചാംപ്യൻമാരുടെ പ്രകടനം നേരിൽ കാണാനുള്ള സുവർണാവസരമാണ് മലയാളി ആരാധകർക്ക് ലഭിച്ചിട്ടുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും വിശാഖപട്ടണത്താണ് നടന്നത്.

ബാറ്റർമാരും ബൗളർമാരും മിന്നും ഫോമിലായതിനാൽ ഇന്നു വിജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യൻ ടീമിലെ താരങ്ങൾ തിരുവനന്തപുരത്തു എത്തുന്നതാണ് ക്രിക്കറ്റ് സ്നേഹികളെ ആവേശത്തിലാഴ്ത്തുന്നത്. ക്യാപ്റ്റൻ ഹർമൻ പ്രിത് കൗർ, സ്‌മൃതി മന്ദന, ജെമിമ റോഡ്രിഗ്രസ്, ഫൈനലിലെ താരം ഷഫാലി വർമ്മ, റിച്ച ഘോഷ് എന്നിവർ കേരളത്തിൻ്റെ ക്രീസിൽ ബാറ്റ് വീശും.

Related Posts