ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന 9 വയസുകാരിക്ക് ഇന്ന് കൃത്രിമക്കൈ വച്ചു നൽകും; സഹായം നൽകിയത് പ്രതിപക്ഷ നേതാവ്
പാലക്കാട് സർക്കാർ ആശുപത്രിയിലെ ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശ്ശന സ്വദേശി 9 വയസുകാരി വിനോദിനിയ്ക്ക് ഇന്ന് കൃത്രിമക്കൈ വച്ചു നൽകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 11 മണിക്കാണ് ശസ്ത്രക്രിയ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് ആശുപത്രിയിലെത്തി വിനോദിനിയെ കാണും. മാധ്യമ വാർത്തകൾക്ക് പിന്നാലെ വിഡി സതീശനാണ് ശസ്ത്രക്രിയയ്ക്കു വേണ്ട സഹായ വാഗ്ദാനങ്ങൾ നൽകിയത്. 2025 സെപ്തംബറിൽ സഹോദരങ്ങൾക്കൊപ്പം വീട്ടിൽ കളിക്കുന്നതിനിടെയാണ് വിനോദിനിയുടെ വലതു കൈയ്ക്ക് അപകടം
മെഡിസെപ് രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; തിരുത്തലുകൾ ഫെബ്രുവരി 25 വരെ
മെഡിസെപ്പിന്‍റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് അംഗങ്ങൾക്ക് ഡാറ്റയിൽ ഫെബ്രുവരി 25 വരെ തിരുത്തൽ വരുത്താമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. മെഡിസെപിലെ ഡാറ്റയിൽ കൂട്ടിച്ചേർക്കലുകളോ, തിരുത്തലുകളോ ഉണ്ടെങ്കിൽ ട്രഷറി വഴി പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ, അതത് ട്രഷറി മുഖേനയും ബാങ്കിലൂടെ പെൻഷൻ കൈപ്പറ്റുന്നവർ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും തിരുത്തലുകൾ വരുത്തണം. ഫെബ്രുവരി 25 നുശേഷം ആശ്രിതരെ ഉൾപ്പെടുത്താനോ തെറ്റുകൾ തിരുത്താനോ
മെട്രോയിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടാകാതെ യാത്ര ചെയ്യണം; ബോധവത്കരണവുമായി നമ്മ മെട്രോ
ബെംഗളൂരു മെട്രോയിൽ സഹയാത്രികരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യണമെന്ന നിർദ്ദേശവുമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ഇതിനായി ബോധവത്കരണത്തിനു ഇറങ്ങിയിരിക്കുകയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ഇതിനായി രണ്ട് ഹോം ഗാർഡുകൾ വീതമുള്ള പ്രത്യേകസംഘത്തെ വിന്യസിച്ചായിരുന്നു പ്രവർത്തനം. സഹയാത്രികർക്ക് അസൗകര്യമുണ്ടാക്കുന്ന കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മെട്രോ റെയിൽവേസ് (ഓപ്പറേഷൻ ആൻഡ് മെയിൻ്റനൻസ്) നിയമ പ്രകാരം പിഴ ചുമത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മെട്രോ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കുക, പുകയില ചവയ്ക്കുക,
സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെന്നാര്‍ഘട്ടയില്‍; ഉച്ചയ്ക്ക് 2 വരെ പൊതുദര്‍ശനം
‘കോണ്‍ഫിഡന്റ്’ ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിൻ്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടില്‍ നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദര്‍ശനം നടത്തും. 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്‌കാരം നടക്കും. ഇന്നലെ സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ വിദേശത്ത് നിന്നും എത്തേണ്ടതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേന്ദ്ര ബജറ്റ് ഇന്ന്
2026-ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11-ന് പാർലമെൻ്റിൽ അവതരിപ്പിക്കും. 2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്നത്. സിൽവർ ലൈനിന് പകരമായി മുന്നോട്ടുവെച്ച ശബരി റെയിൽവേയും ഹൈസ്പീഡ് റെയിൽ പദ്ധതിയും ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കഴിഞ്ഞ ദിവസം കേരളം അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവ
വയനാട്ടിലേക്ക് ഇനി വേഗത്തിലെത്താം; കെംപെഗൗഡ സർക്കിളിൽ മേൽപാലനിർമാണം തുടങ്ങി
ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയും റിങ് റോഡും തമ്മിൽ ഒരുമിക്കുന്ന മൈസൂരു കെംപെഗൗഡ സർക്കിളിൽ (മണിപ്പാൽ ഹോസ്‌പിറ്റൽ ജംക്ഷൻ) മേൽപാലം നിർമാണം തുടങ്ങി. 2023ലാണു പാലം നിർ മാണത്തിന് അനുമതി ലഭിച്ചത്. 120 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. എക്‌സ്പ്രസ് വേ ആരംഭിക്കുന്ന ഇവിടെ ഗതാഗതക്കുരുക്കു രൂക്ഷമായതോടെയാണു ദേശീയപാത അതോറിറ്റി മേൽപാലം നിർമിക്കാൻ തീരുമാനിച്ചത്. ബെംഗളൂരു നിന്നു ഊട്ടി, ഗുണ്ടൽപേട്ട്, വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു മൈസൂരു നഗരത്തിൽ
ന്യൂസിലൻഡിനെതിരായ ട്വന്റി 20; ഇന്ത്യയ്ക്ക് 46 റൺസ് ജയം
ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് 46 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 272 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് 19.2 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്തായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ (103) സെഞ്ചുറി നേടി. 38 പന്തിൽ 80 റൺസ് നേടിയ ഫിൻ അലനാണ് ന്യൂസിലൻഡിൻ്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ്
രാജ്യാന്തര ചലച്ചിത്രമേള: മത്സരവിഭാഗത്തിൽ ഇന്ന് മോഹവും കാടും പ്രദർശിപ്പിക്കും
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് 2 മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. മൂന്നാം ദിനത്തിൽ ഇന്ന് ഇന്ത്യൻ മത്സരവിഭാഗത്തിൽ ലുലുമാൾ സിനിപോളിസിലെ സ്ക്രീൻ നാലിൽ രാവിലെ 10.30നു ഫാസിൽ റസാഖ് സംവിധാനം ചെയ്‌ത മോഹം പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് 12.40ന് സുനീഷ് വടക്കുംമ്പാടൻ സംവിധാനം ചെയ്‌ത കാട് പ്രദർശിപ്പിക്കും. മോഹം സമകാലിക പ്രണയത്തിൻ്റെ നേർക്കാഴ്ചയാണു പ്രമേയമാക്കിയത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയ ചിത്രമാണ് മോഹം. അമൃതകൃഷ്ണകുമാർ, ഇസാഫ് മുസാഫിർ എന്നിവരാണു പ്രധാന
മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി കുഴിച്ചിട്ടു; 24കാരൻ അറസ്റ്റിൽ
വിജയനഗറിലെ ഹൊസ്പേട്ടിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ടതിന് അക്ഷയ് കുമാറിനെ(24) പൊലീസ് അറസ്‌റ്റ് ചെയ്തു. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം ഇവരെ കാണാനില്ലെന്ന് പരാതി നൽകി പോലീസിനെ ഇയാൾ കബളിപ്പിക്കുകയായിരുന്നു. മാതാപിതാക്കളായ ഭീമ രാജ്, ജയലക്ഷ്മി, സഹോദരി അമൃത എന്നിവരാണ് കൊല്ലപ്പെട്ടത്. കോട്ടൂരിലെ വാടകവീട്ടുവളപ്പിൽ കൊന്നു കുഴിച്ചിട്ട ശേഷം ഇവരെ കാണാനില്ലെന്നു പരാതി നൽകുകയായിരുന്നു. 27നു കൊലനടത്തിയ ശേഷം ബെംഗളൂരുവിലേക്കു വന്ന അക്ഷയ് തിലക് നഗർ പൊലീസിലാണ് ഇവരെ
കർണാടക ആർടിസി. ബിഎംടിസി ബസുകളിലെ പുകയില ഉൽപന്നങ്ങളുടെ പരസ്യം നീക്കം ചെയ്യും
കർണാടക ആർടിസി. ബിഎംടിസി ബസുകളിലെയും ടെർമിനലുകളിലെയും പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നീക്കം ചെയ്യാൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി ഉത്തരവിട്ടു. കന്നഡ സംഘടനകളുടെ പ്രതിഷേധം ശക്‌തമായതിനു പിന്നാലെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. കന്നഡ സംഘടനകൾ കഴിഞ്ഞ ദിവസം ബസുകളിലെ പരസ്യങ്ങൾ കീറിക്കളയുകയും പ്രതിഷേധറാലി നടത്തുകയും ചെയ്‌തിരുന്നു. കരാർ ഏറ്റെടുത്തവരാണ് പുകയില ഉൽപന്നങ്ങളുടെ പരസ്യം സ്‌ഥാപിച്ചതെന്നാണ് ആർടിസി മാനേജ്‌മെന്റ്റിൻ്റെ വിശദീകരണം. സർക്കാർ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങളിൽ ഇത്തരം പ്രമോഷനുകൾ എങ്ങനെ അനുവദിക്കുന്നുവെന്ന്