കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ നടി അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ജാമ്യം. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. അതുല്യ ചന്ദ്രയെ കൂടാതെ നടൻ ബിപിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും ഇനിയും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ജാമ്യത്തെ എതിർത്തതിനെ തുടർന്നായിരുന്നു നടപടി.
തുടർന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സെഷൻസ് കോടതി ഇന്ന് മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.
12 പ്രതികളുള്ള കേസിൽ ഇതുവരെ മൂന്ന് പേരെ മാത്രമാണ് പൊലീസിന് പിടികൂടാനായത്.