അണ്ടർ 19 ലോകകപ്പ്; ഇന്ത്യ സെമിയിൽ
അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്‌സിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ സെമിയിൽ. ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകളും ഇതിനോടകം സെമിയിലെത്തി. സെമിയിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 46.2 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി. 58 റൺസ് വിജയം നേടിയ ഇന്ത്യ സെമിയിൽ കടന്നു.ഇതോടെ പാകിസ്ഥാൻ പുറത്തായി. ഇന്ത്യ ഉയർത്തിയ 253
രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷക ഹൃദയം കീഴടക്കി ‘മോഹ’വും ‘കാടും’
ആദിവാസികളുടെ കുടിയൊഴിപ്പിക്കൽ പ്രമേയമാക്കിയ, കാടിനെ സ്നേഹിക്കുന്ന കാട്ടുമൂപ്പൻ ചാമൻ്റെയും കൊച്ചുമകൻ്റെയും കഥ പറഞ്ഞ ‘കാടും’ സമകാലിക പ്രണയത്തിൻ്റെ നേർക്കാഴ്ചയുമായെത്തിയ ‘മോഹ’ത്തിനും ബെംഗളുരു രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി. ആദിവാസികളുടെ കുടിയൊഴിപ്പിക്കൽ പ്രമേയമാക്കിയ ചിത്രമാണ് കാട്. പണിയ ഭാഷയിലൊരുക്കിയ ചിത്രത്തിൽ കണ്ണൂർ ആറളം വനത്തിലെ കാളമുപ്പൻ, ഷർമിത്ത്, സന്തോഷ് കീഴാറ്റൂർ എന്നിവരാണു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ആദിവാസി വിഭാഗക്കാരെ പ്രധാന കഥാപാത്രങ്ങളാക്കി കോഴിക്കോട് സ്വദേശി സുനീഷ് വടക്കുമ്പാടൻ സംവിധാനം
ഈസ്റ്റർ അവധി: ബെംഗളൂരുവിൽനിന്നുള്ള തീവണ്ടികളിൽ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു
ഈസ്റ്ററിനോട് അനുബന്ധിച്ച ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു. ഏപ്രിൽ ഒന്ന്, രണ്ട് ദിവസങ്ങളിൽ പുറപ്പെടുന്ന ബെംഗളൂരു- കന്യാകുമാരി എക്‌സ്പ്രസിലാണ് (16526) ടിക്കറ്റ് വേഗത്തിൽ തീർന്നത്. ഇന്നലെ രാത്രി എട്ടു മണിവരെയുള്ള ബുക്കിങ് പ്രകാരം ഈ തീവണ്ടിയിൽ ഈ രണ്ടുദിവസവും റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റാണ്. സ്ലീപ്പർ, എ.സി. ഇക്കോണമി ക്ലാസ്, തേഡ് എ.സി. അടക്കം എല്ലാ ക്ലാസിലും ബെർത്തുറപ്പുള്ള ടിക്കറ്റ് തീർന്നു.
മറ്റ് മത്സരങ്ങളിൽ കളിക്കും, ഇന്ത്യക്കെതിരായ മത്സരം ബഹിഷികരിക്കും; പ്രഖ്യാപനം നടത്തി പാക് സര്‍ക്കാര്‍
ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിൻമാറി പാകിസ്ഥാൻ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഫെബ്രുവരി 15 ന് നടക്കേണ്ടിയിരുന്ന പോരാട്ടമാണ് പാക് സര്‍ക്കാര്‍ ബഹിഷികരിച്ചത്. അതേസമയം, ലോകകപ്പിലെ മറ്റ് മത്സരങ്ങളിൽ കളിക്കുമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാന്‍റെ എല്ലാ മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത് ശ്രീലങ്കയിലാണ്. ഇത് സംബന്ധിച്ചു ചർച്ച ചെയ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ആഭ്യന്തര മന്ത്രിയും പി സി ബി ചെയർമാനുമായ മൊഹ്സിൻ നഖ്വിയും കൂടിക്കാഴ്ച
തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലുളള തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.നാളെ ആന്‍ജിയോഗ്രാം ചെയ്യും. മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലാണ് തന്ത്രിയെ പ്രവേശിപ്പിച്ചത്. റിമാന്‍ഡിലായി തൊട്ടടുത്ത ദിവസവും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കേന്ദ്ര ബജറ്റ്; മോദിയുടെ വികസിത ഭാരതത്തില്‍ കേരളമില്ലേ ?: രമേശ് ചെന്നിത്തല
കേന്ദ്ര ബജറ്റ് സമ്പൂര്‍ണ നിരാശയാണ് നൽകുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിന് അതിവേഗ റെയില്‍ പാതയും എയിംസും പ്രഖ്യാപിക്കുമെന്നുമൊക്കെ പറഞ്ഞു ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി വികസിത ഭാരത്തെപ്പറ്റി വാചാലമായാണ് സംസാരിച്ചത്. മോദിയുടെ വികസിത ഭാരതത്തില്‍ എന്താ കേരളം പെടില്ലേ എന്ന ചോദമാണ് ബജറ്റ് കഴിഞ്ഞപ്പോള്‍ ഉയരുന്നത്. ബജറ്റില്‍ 3 ആയുര്‍വേദ ഇന്‍സ്റ്റിസ്റ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന്
ഓസ്ട്രേലിയൻ ഓപ്പൺ; കാർലോസ് അൽകാരസിനു കിരീടം
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ തോൽപിച്ച് സ്പാനിഷ് താരം കാർലോസ് അൽകാരസിനു കിരീടം. നാലു സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിലാണ് സെർബിയൻ താരത്തെ തോൽപിച്ച് അൽകാരസ് കിരീടം ചൂടിയത്. ജോക്കോവിച്ച് ആദ്യ സെറ്റ് 6-2 ന് നേടിയെങ്കിലും രണ്ടാം സെറ്റിൽ അൽകാരസ് തിരിച്ചു വന്നു. ജോക്കോവിച്ചിന്റെ സർവീസുകൾക്ക് മികച്ച റിട്ടേണുകൾ നൽകിയ താരം 6-2 ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ സെർബിയൻ താരത്തിനു അൽകാരസിന് മുന്നിൽ
സി.ജെ.റോയിക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി; മൃതദേഹം സംസ്കരിച്ചു
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവെച്ച് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ഡോ. സി. ജെ. റോയിയുടെ മൃതദേഹം സംസ്കരിച്ചു. സി.ജെ. റോയിയുടെ അഭിലാഷപ്രകാരം സ്വന്തം റിസോർട്ടായ ബംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാചേഴ്സ് ലക്ഷ്വറിയിലാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയായത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ റിസോർട്ടിൽ പൊതുദർശത്തിനു വെച്ചിരുന്നു. തുടർന്ന് കാൽക്കരെ സെന്റ് ജോസഫ്സ് പള്ളിയിൽ 2.30ന് സംസ്കാര ശുശ്രൂഷ നടത്തി. പിന്നാലെ റിസോർട്ടിലേക്കെത്തിച്ച്
കാർ മരത്തിലിടിച്ചു; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്. താമരശേരി അമ്പായത്തോടാണ് അപകടം നടന്നത്. പരിക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കേന്ദ്ര ബഡ്ജറ്റ് 2026; ആദായ നികുതി നിയമത്തിൽ വരുന്നത് വൻ മാറ്റം
ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ബഡ്ജറ്റ് അവതരണത്തിലായിരുന്നു ധനമന്ത്രിയുടെ ഈ പ്രഖ്യാപനം. നികുതി നയങ്ങൾ ലഘൂകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ ചില മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. കുറഞ്ഞ ടിസിഎസ് നിരക്കുകളും പുതിയ ഫോമുകളും അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഐടിആർ -1, ഐടിആർ – 2 ഫോമുകൾ ഉപയോഗിച്ച് വ്യക്തിഗത നികുതിദായകർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള