തമിഴക വെട്രി കഴകം (ടിവികെ) നേതാവും കൊളത്തൂർ എംഎൽഎയുമായ വി.എസ്. ബാബു (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് സെപ്റ്റംബർ 9നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയാണ് ബാബു ശ്രദ്ധേയമായ വിജയം നേടിയത്. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ജയം.
ഡിഎംകെയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ബാബു പാർട്ടിയുടെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ പുരസൈവാക്കം മണ്ഡലത്തിൽനിന്ന് വിജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് ഡിഎംകെ വിട്ട അദ്ദേഹം 2026 ഫെബ്രുവരിയിൽ തമിഴക വെട്രി കഴകത്തിൽ ചേരുകയായിരുന്നു.