കേരളത്തിൽ സ്വർണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു
Kerala
0 min read
6.9k

കേരളത്തിൽ സ്വർണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു

ഫെബ്രുവരി 2, 2026
0

കേരളത്തിൽ സ്വർണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയും, ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയുമായി. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണ്ണത്തിന്‍റെ വ്യാപാരം നടക്കുന്നത്. ഒരുവേളയിൽ സ്വർണ്ണം റെക്കോഡ് നിരക്കായ 5,594.28 ഡോളറിലേക്ക് എത്തിയിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണ്ണവില ഇടിയുന്നത്. യു.എസ് കേന്ദ്രബാങ്കിന്‍റെ തലപ്പത്ത് കെവിനെത്തിയാൽ പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കയാണ് ഇപ്പോഴുള്ള വിലയിടിവിന്‍റെ മറ്റൊരു കാരണം.

Continue Reading
പാലക്കാട് ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 2 പേർക്ക് പരിക്ക്
Kerala
1 min read
7.1k

പാലക്കാട് ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 2 പേർക്ക് പരിക്ക്

ഫെബ്രുവരി 2, 2026
0

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാട്ടുകൽ 55-ാം മൈലിലെ ചിറ്റടി റഫീക്ക് (51) ആണ് മരിച്ചത്. വട്ടമ്പലത്താണ് സംഭവം. വട്ടമ്പലം ആശുപത്രിയിൽ നിന്ന് റഫീക്ക് ഭാര്യയോടൊപ്പം വീട്ടിലേക്ക് പോകും വഴി ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ ഷാഹിദ (48) പരിക്കേറ്റ് ചികിത്സയിലാണ്. കൊടക്കാട് പള്ളിയിലെ ജീവനക്കാരനാണ് റഫീക്ക്. മറ്റൊരു

Continue Reading
ഡോ.സി.​ജെ.റോ​യ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി
Karnataka
0 min read
5.9k

ഡോ.സി.​ജെ.റോ​യ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി

ഫെബ്രുവരി 2, 2026
0

കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. ​സി.​ജെ.റോ​യ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് ക​ത്ത​യച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പീ​ഡ​ന​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന സി.​ജെ. റോ​യി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യെകു​റിച്ച്‌ മു​ഖ്യ​മ​ന്ത്രി അയച്ച കത്തിൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്കി​ടെ റോ​യ് തോ​ക്കെ​ടു​ത്ത് സ്വ​യം വെ​ടി​വ​ച്ച​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. റോ​യി​യു​ടെ മ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ ദുഃ​ഖം പ​ങ്കു​വ​യ്ക്കാ​നാ​ണ് ക​ത്തെ​ന്നും മു​ഖ്യ​മ​ന്ത്രി

Continue Reading
കേന്ദ്ര ബഡ്‌ജറ്റിൽ ഇന്ന് പാർലമെൻ്റിൽ ചർച്ച; രാഹുലിന് മറുപടിയുമായി നിർമ്മല സീതാരാമൻ
India
1 min read
6.2k

കേന്ദ്ര ബഡ്‌ജറ്റിൽ ഇന്ന് പാർലമെൻ്റിൽ ചർച്ച; രാഹുലിന് മറുപടിയുമായി നിർമ്മല സീതാരാമൻ

ഫെബ്രുവരി 2, 2026
0

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ബജറ്റിനെതിരെ ആഗോള തലത്തിലെ പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ അവഗണിച്ച ബഡ്‌ജറ്റാണ് അവതരിപ്പിച്ചത് എന്ന് വിമർശിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി. ‘ബഹുമാനപൂർവ്വം പറയട്ടെ എന്ത് തിരുത്തലാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. സമ്പദ് വ്യവസ്ഥയും അതിൻ്റെ അടിസ്ഥാനവും രാജ്യത്ത് ശക്തമാണ്. ആഗോള അനിശ്ചിതത്വങ്ങൾ പല മേഖലയെയും ബാധിക്കുന്നു. എന്നാൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾ, തുകൽ വ്യവസായങ്ങൾ, തുണിത്തരങ്ങൾ, വനിതാ

Continue Reading
സ​ഹ​പാ​ഠി​ക​ൾ ചേർന്ന് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ന്നു
India
0 min read
6.8k

സ​ഹ​പാ​ഠി​ക​ൾ ചേർന്ന് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ന്നു

ഫെബ്രുവരി 2, 2026
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാം​ലി ജി​ല്ല​യി​ൽ സ​ഹ​പാ​ഠി​ക​ൾ ചേർന്ന് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ർ​ഷാദ് (18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു​പേ​രാണ് കൃ​ത്യം ന​ട​ത്തി​യ​ത്. ഇന്നലെ വൈ​കു​ന്നേ​ര​മാ​യിരുന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ർ​ഷാ​ദി​നെ ഉ​ടനെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ ഒളിവിലാണ്. അ​വ​രെ ഉടൻ അ​റ​സ്റ്റ് ചെയ്യുമെന്ന് പോ​ലീ​സ് അറിയിച്ചു.

Continue Reading
സി.​ജെ. റോ​യ്‌​യു​ടെ മ​ര​ണം; ഒ​ൻ​പ​ത് പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ല​ഭി​ച്ച​താ​യി റിപ്പോർട്ട്
Karnataka
0 min read
6.7k

സി.​ജെ. റോ​യ്‌​യു​ടെ മ​ര​ണം; ഒ​ൻ​പ​ത് പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ല​ഭി​ച്ച​താ​യി റിപ്പോർട്ട്

ഫെബ്രുവരി 2, 2026
0

കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യ്‌​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ല​ഭി​ച്ച​താ​യി റിപ്പോർട്ട്. 9 പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ കു​റി​പ്പാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലി​ൽ റോ​യ് സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വീ​ണ്ടും ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യും. ജ​നു​വ​രി 31ന് ​സ​ഹോ​ദ​ര​നെ വി​ളി​ച്ച​ത് ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച ശേ​ഷ​മാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്. ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ബം​ഗുളൂ​രു വി​ട്ടു​പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​.കേ​സി​ൽ പ്രാ​ഥ​മി​ക

Continue Reading
സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Kerala
0 min read
6.4k

സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ഫെബ്രുവരി 2, 2026
0

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ കട്ടിളപ്പാളി കേസില്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനാകാന്‍ കഴിയും.

Continue Reading
അതിവേഗ റെയിലിനായി ഇ.ശ്രീധരൻ്റെ നീക്കം, പൊന്നാനിയിലെ ഓഫീസ്  ഉദ്ഘാടനം ഇന്ന്
Kerala
1 min read
6.1k

അതിവേഗ റെയിലിനായി ഇ.ശ്രീധരൻ്റെ നീക്കം, പൊന്നാനിയിലെ ഓഫീസ് ഉദ്ഘാടനം ഇന്ന്

ഫെബ്രുവരി 2, 2026
0

അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങൾ സ്വന്തം നിലയ്ക്ക് ഊർജ്ജിതമാക്കി മെട്രോമാൻ ഇ ശ്രീധരൻ. പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒമ്പതോടെ മലപ്പുറം പൊന്നാനിയിൽ തുറക്കും. ഇ ശ്രീധരൻ. തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമില്ലാത്തത് തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 16-ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇ ശ്രീധരൻ

Continue Reading
യുക്രെയ്‌നിൽ റഷ്യൻ ഡ്രോൺ ആക്രമണം; 14 മരണം
World
0 min read
6.9k

യുക്രെയ്‌നിൽ റഷ്യൻ ഡ്രോൺ ആക്രമണം; 14 മരണം

ഫെബ്രുവരി 2, 2026
0

ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി യുക്രെയ്‌നിലെ വിവിധ മേഖലകളിൽ, റഷ്യ നടത്തിയ അതിശക്തമായ ഡ്രോൺ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ബസിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരുക്കേറ്റെന്നും റീജനൽ ഗവർണർ ഒലെക്സാണ്ടർ ഹൻഷാ പറഞ്ഞു. ഇതിനുപുറമെ, നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു പുരുഷനും സ്ത്രീയും കൊല്ലപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഒരു ആശുപത്രിക്കു നേരെയും ഡ്രോൺ ആക്രമണമുണ്ടായി. അവിടെ

Continue Reading
കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നീ​ക്കം
Kerala
0 min read
6.5k

കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നീ​ക്കം

ഫെബ്രുവരി 2, 2026
0

വരുന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നീ​ക്കം. ഇ​ടു​ക്കി, കു​ട്ട​നാ​ട്, കോ​ത​മം​ഗ​ലം, ഏ​റ്റു​മാ​നൂ​ർ എ​ന്നീ സീ​റ്റു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ തങ്ങളുടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ വി​ജ​യ​സാ​ധ്യ​ത​യെ​ന്ന് കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ൽ 10 സീ​റ്റു​ക​ളി​ൽ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്. നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​ന്ന് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ക്കും. സീ​റ്റു​ക​ൾ വെ​ച്ചു​മാ​റാ​ൻ ലീ​ഗ് അ​ട​ക്ക​മു​ള്ള

Continue Reading