ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡി​നി​ടെ സ്വ​യം വെ​ടി​വെ​ച്ച് മ​രി​ച്ച കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി ഡോ.​ സി.​ ജെ.​ റോ​യി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. സി.​ജെ.​ റോ​യി​യു​ടെ അ​ഭി​ലാ​ഷ​പ്ര​കാ​രം സ്വ​ന്തം റി​സോ​ർ​ട്ടാ​യ ബം​ഗ​ളൂ​രു​വി​ലെ ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ലു​ള്ള കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ നാ​ചേ​ഴ്‌​സ് ല​ക്ഷ്വ​റി​യി​ലാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യ​ത്.

രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 2 ​വ​രെ റി​സോ​ർ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ത്തിനു വെച്ചിരു​ന്നു. തു​ട​ർ​ന്ന് ​കാ​ൽ​ക്ക​രെ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ 2.30ന് സം​സ്‌​കാ​ര ശു​ശ്രൂ​ഷ ന​ട​ത്തി. പി​ന്നാ​ലെ റി​സോ​ർ​ട്ടി​ലേ​ക്കെ​ത്തി​ച്ച് സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ആ​യി​ര​ങ്ങ​ളാ​ണ് റോ​യി​യു​ടെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ബ​ന്നാ​ർ​ഘ​ട്ട​യി​ലെ​ത്തി​യ​ത്. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കി​ടെ വെ​ള്ളി​യാ​ഴ്‌​ച​യാ​ണ് റോ​യ് (57) സ്വ​യം വെ​ടി​വെ​ച്ച് മ​രി​ച്ച​ത്.

Related Posts