കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിക്കുന്നു; ഞായറാഴ്ച മുതൽ നിലവിൽ വരും
Kerala
0 min read
6.1k

കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിക്കുന്നു; ഞായറാഴ്ച മുതൽ നിലവിൽ വരും

ഫെബ്രുവരി 13, 2026
0

ഉയർന്നുവരുന്ന യാത്രാവശ്യവും യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ചു. ഈ മാസം 15 മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11:00ന് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും ഉണ്ടായിരിക്കും.

Continue Reading
ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചയാളെ തടഞ്ഞ് വൈറലായ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്
Kerala
0 min read
6.3k

ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചയാളെ തടഞ്ഞ് വൈറലായ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

ഫെബ്രുവരി 13, 2026
0

റോഡിലൂടെ പോകാതെ നടപ്പാതയിൽ സ്കൂട്ടറോടിച്ചയാളെ തടഞ്ഞ വയോധികയെ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ച യാത്രികനെ തടഞ്ഞതോടെ സമുഹ മാധ്യമങ്ങളിൽ വൈറലായ കോഴിക്കോട് എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയെ വീട്ടിലെത്തിയാണ് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിനു ജോസ് ആദരിച്ചത്. റോഡിലെ തിരക്കിൽ നിന്ന് മാറി എളുപ്പവഴി കണ്ടെത്തി നടപ്പാതയിലൂടെ ഇരുചക്രവാഹനമോടിച്ചയാളെയാണ് പ്രഭാവതിയമ്മ വയോധിക തടഞ്ഞത്. നടപ്പാതയിലൂടെയല്ല വാഹനമോടിക്കേണ്ടതെന്ന് വയോധിക സ്കൂട്ടർ യാത്രക്കാരനോട് പറയുന്നതും വീഡിയോയിൽ

Continue Reading
ട്വന്‍റി20; ഓസീസിനെ 23 റൺസിന് വീഴ്ത്തി സിംബാബ്‌വേ
Sports
0 min read
5.8k

ട്വന്‍റി20; ഓസീസിനെ 23 റൺസിന് വീഴ്ത്തി സിംബാബ്‌വേ

ഫെബ്രുവരി 13, 2026
0

ട്വന്‍റി20 ലോകകപ്പിൽ ഓസ്ട്രേലിയയെ 23 റൺസിന് വീഴ്ത്തി സിംബാബ്‌വേ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിക്കന്ദർ റാസയും സംഘവും ഉയർത്തിയ 170 റൺസിന്‍റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 3 പന്ത് ബാക്കി നില്ക്കെ 146 റൺസിന് പുറത്തായി. ഓസീസ് നിരയിലെ ടോപ് സ്കോറർ 65 റൺസെടുത്ത മാറ്റ് റെൻഷോ ആണ്. റെൻഷോയെ കൂടാതെ 17 റൺസെടുത്ത നായകൻ ട്രാവിസ് ഹെഡിനും 31 റൺസെടുത്ത

Continue Reading
തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് മുന്നേറ്റം
India
0 min read
6.2k

തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് മുന്നേറ്റം

ഫെബ്രുവരി 13, 2026
0

തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന റിപ്പോർട്ടിൽ കോൺഗ്രസിന് മുന്നേറ്റം. 116 മുൻസിപ്പാലിറ്റികളിൽ 6 ഇടത്ത് ബി.ആർ.എസും 24 ഇടത്ത് കോൺഗ്രസുമാണ് മുന്നേറുന്നത്. ബി.ജെ.പിക്ക് ഒരിടത്തും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല. 1615 വാർഡുകളുള്ളതിൽ 876 വാർഡുകളിൽ കോൺഗ്രസ് മുന്നേറി മികച്ച നേട്ടം സ്വന്തമാക്കി. ബി.ആർ.എസ് 462 വാർഡുകളിൽ മുന്നേറുമ്പോൾ ബി.ജെ.പി നേട്ടം 138 വാർഡുകളിൽ ഒതുങ്ങി. മറ്റുള്ള പാർട്ടികളാണ് 139 വാർഡുകളിൽ മുന്നേറുന്നത്. തെലങ്കാനയിലെ 116 മുൻസിപ്പാലിറ്റികളിലേക്ക് ബുധനാഴ്ചയാണ് 7

Continue Reading
കേരളസമാജം ദൂരവാണിനഗർ ഡെന്റൽ / സ്പീച് & ഹിയറിങ്ങ്  ക്യാമ്പ് സംഘടിപ്പിക്കുന്നു
Association News
1 min read
6.4k

കേരളസമാജം ദൂരവാണിനഗർ ഡെന്റൽ / സ്പീച് & ഹിയറിങ്ങ് ക്യാമ്പ് സംഘടിപ്പിക്കുന്നു

ഫെബ്രുവരി 13, 2026
0

ദൂരവാണിനഗർ കേരളസമാജം (രജി) വനിതാ വിഭാഗം ഡെന്റൽ / സ്പീച് & ഹിയറിങ്ങ് / ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 ഞായർ രാവിലെ 10 മുതൽ മുതൽ ഉച്ചയ്ക്ക് 2 മണിവരെ വിജിനപുര ജൂബിലി സ്‌കൂളിലാണ് ക്യാമ്പ്. ടി സി പാളയ മെയിൻ റോഡിലെ ആനന്ദപുര, ചർച്ചിന് എതിർവശത്തുള്ള ആർട്ട് ഡെന്റൽ ക്ലിനിക്കിലെ ഡോ. അരോമ റെജിയും സംഘവുമാണ് ഡെന്റൽ ക്യാമ്പിന് നേതൃത്വം നൽകുക. ശ്രവണ, ഹിയറിംഗ് എയ്ഡ് സെന്ററിൻ്റെ

Continue Reading
തമിഴ്‌നാട്ടിലെ എല്ലാ സ്‌ത്രീകളുടെയും അക്കൗണ്ടിൽ രാവിലെ 5000 രൂപയെത്തി
India
1 min read
6.8k

തമിഴ്‌നാട്ടിലെ എല്ലാ സ്‌ത്രീകളുടെയും അക്കൗണ്ടിൽ രാവിലെ 5000 രൂപയെത്തി

ഫെബ്രുവരി 13, 2026
0

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 5000 രൂപവീതം നിക്ഷേപിച്ച് എം കെ സ്റ്റാലിൻ സർക്കാർ. ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് 1.31 കോടി കൈമാറിയത്. പ്രതിമാസം ആയിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണിത്. ഫെബ്രുവരിയിലെ തുകയ്ക്കൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുക മുൻകൂറായി നൽകുകയായിരുന്നു. കൂടാതെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറിയതോടെയാണ് ആകെത്തുക 5000 ആയത്. ‘സ്റ്റാലിൻ തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് നൽകിയ

Continue Reading
മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയിൽ
Kerala
0 min read
6.6k

മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയിൽ

ഫെബ്രുവരി 13, 2026
0

16കാരിയെ പീഡിപ്പിച്ച കേസിൽ പോലീസിൽ നിന്ന് സ്വയം വിരമിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയിൽ. കാസർഗോഡുള്ള ലോഡ്ജിൽ കൊണ്ടുപോയി 16കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. 2025 സെപ്റ്റംബറിൽ 16കാരി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതി ചോവായൂർ പോലീസ് നിലമ്പൂർ പോലീസിനു കൈമാറിയിരുന്നു. മോട്ടിവേഷൻ ക്ലാസിന്‍റെ പേരിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കൗൺസലിംഗിനിടയിൽ പെൺകുട്ടി പറഞ്ഞത്. പെരിന്തൽമണ്ണ എസ്ഐ ആയിരിക്കെ

Continue Reading
അമിതവേഗത്തിലെത്തിയ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ച് അപകടം; ഏഴ് മരണം; സംഭവം കർണാടകയിൽ
Karnataka
1 min read
7.0k

അമിതവേഗത്തിലെത്തിയ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ച് അപകടം; ഏഴ് മരണം; സംഭവം കർണാടകയിൽ

ഫെബ്രുവരി 13, 2026
0

കർണാടകയിൽ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉള്‍പ്പെടെ 7 പേർ മരിച്ചു. ഇന്ന് പുലർച്ചെ കർണാടക ഹോസ്കോട്ടെ-ദാബസ്പേട്ട് ദേശീയപാതയിലെ എം സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടം ഉണ്ടായത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന 6 പേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. കോലാർ ജില്ലയിൽ നിന്നുള്ളവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അമിതവേഗത്തിലെത്തിയ കാർ ആദ്യം ബൈക്കിനെ ഇടിക്കുകയും തുടർന്ന് ചരക്കുലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. ചരക്കുലോറി ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞു. സംഭവം

Continue Reading
ആഗോള അയ്യപ്പസംഗമം; നടത്താത്ത നന്ദഗോവിന്ദം ഭജൻസിന്‍റെ പരിപാടിക്ക് 8 ലക്ഷത്തിന്‍റെ ബില്ല്
Kerala
0 min read
6.9k

ആഗോള അയ്യപ്പസംഗമം; നടത്താത്ത നന്ദഗോവിന്ദം ഭജൻസിന്‍റെ പരിപാടിക്ക് 8 ലക്ഷത്തിന്‍റെ ബില്ല്

ഫെബ്രുവരി 13, 2026
0

ആഗോള അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്‍റെ പേരിൽ എട്ടു ലക്ഷത്തിന്‍റെ ബില്ല്. എന്നാൽ, ആ ദിവസം നന്ദഗോവിന്ദം ഭജൻസ് എത്തുകയോ ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ നടന്നത് തട്ടിപ്പാണെന്ന സംശയം ബലപ്പെടുന്നു. അയ്യപ്പ സംഗമം നടന്ന ദിവസം രാവിലെ നടന്ന ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻദേവിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് ഒരു മണിക്കൂർ മുമ്പ് ഈ ഭക്തിഗാനസദസ് അവസാനിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് ഓഡിറ്റ് ചെയ്ത

Continue Reading
സി.​ജെ. റോ​യി​യു​ടെ മ​ര​ണം; ബം​ഗ​ളൂ​രു ഡി.​ഐ.​ജി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി ക​ർ​ണാ​ട​ക മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Karnataka
0 min read
6.1k

സി.​ജെ. റോ​യി​യു​ടെ മ​ര​ണം; ബം​ഗ​ളൂ​രു ഡി.​ഐ.​ജി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി ക​ർ​ണാ​ട​ക മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ഫെബ്രുവരി 13, 2026
0

കോൺഫിഡന്‍റ് ഗ്രൂപ് ഉടമ സി.ജെ. റോയിയുടെ മരണത്തിലെ ദുരൂഹതകളും ആദായ നികുതി റെയ്ഡിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചട്ടലംഘനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളുരു ഡി.ഐ. ജിയോട് റിപ്പോർട്ട് തേടി കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കേരള ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തുർ ജയ്സിങ് സമർപ്പിച്ച പരാതിയിലാണ് നടപടി. ജനുവരി 30ന് ബംഗളുരു കോൺഫിഡന്‍റ് ഗ്രൂപ്പിൻ്റെ കോൺസൽ ഓഫിസിൽ റോയി സ്വയം വെടിവെച്ച് മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ

Continue Reading