16കാരിയെ പീഡിപ്പിച്ച കേസിൽ പോലീസിൽ നിന്ന് സ്വയം വിരമിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയിൽ. കാസർഗോഡുള്ള ലോഡ്ജിൽ കൊണ്ടുപോയി 16കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. 2025 സെപ്റ്റംബറിൽ 16കാരി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതി ചോവായൂർ പോലീസ് നിലമ്പൂർ പോലീസിനു കൈമാറിയിരുന്നു.

മോട്ടിവേഷൻ ക്ലാസിന്‍റെ പേരിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കൗൺസലിംഗിനിടയിൽ പെൺകുട്ടി പറഞ്ഞത്. പെരിന്തൽമണ്ണ എസ്ഐ ആയിരിക്കെ ലഹരിക്കെതിരെ മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്നതിനായി സർവീസിൽ നിന്ന് ഇയാൾ സ്വയം വിരമിക്കുകയായിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നിലമ്പൂർ പോലീസ് കടന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.

Related Posts