‘ഇലക്ഷന് മുൻപ് എന്തിനാണ് പണം നൽകുന്ന പദ്ധതി?’ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സൗജന്യങ്ങൾ നൽകുന്ന വിവിധ സർക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. ഈ ട്രെൻഡ് എത്രകാലം നീണ്ടുനിൽക്കുമെന്ന് കോടതി ചോദിച്ചു. തമിഴ്‌നാട് സർക്കാർ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിനെതിരെ തമിഴ്‌നാട് വൈദ്യുതി വിതരണ കോർപറേഷൻ നൽകിയ ഹർജിയിലാണ് തമിഴ്‌നാട് സർക്കാരിനെയും വിവിധ സംസ്ഥാന സർക്കാരുകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ച് വിമർശിച്ചത്. സൗജന്യ വിതരണം തുടരുമ്പോൾ രാജ്യത്തിൻ്റെ വികസനം നാം തടസപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു. ഇലക്ഷന് തൊട്ടുമുൻപ് ചില സംസ്ഥാനങ്ങളിൽ പെട്ടെന്ന്
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം: ആരോഗ്യവകുപ്പ് ‘ഡയസ്നോൺ’ പ്രഖ്യാപിച്ചു
ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്. സമരത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാർക്കെതിരെ സർക്കാർ ‘ഡയസ്നോൺ’ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവർക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. മാത്രമല്ല, ഈ കാലയളവ് സർവീസിലെ ഒരു ഇടവേളയായി കണക്കാക്കുകയും ചെയ്യും. പുതിയ തസ്തികകൾ അനുവദിക്കുക, കുടിശ്ശികയുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുക, എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്
അഖില്‍ മാരാര്‍ ട്വന്റി-20യില്‍
ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍ ട്വന്റി-20യില്‍ ചേർന്നു. വാര്‍ത്താസമ്മേളനത്തിലൂടെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന വിവരം അഖില്‍ മാരാര്‍ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചു. എന്‍ഡിഎ സഖ്യകക്ഷിയായണ് ട്വന്റി-20.
കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് പി കെ ശശി
പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പി കെ ശശി സിപിഐഎമ്മുമായി അകന്ന് നില്‍ക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ. ബാബു എംഎൽഎ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് കെ. ബാബു എംഎൽഎ.താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ. ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വർണവില കുതിച്ചുയർന്നു; പവന് 1,14,760 രൂപ
സ്വർണവില കുതിച്ചുയർന്ന് ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 14,345 രൂപയിലും പവന് 1,14,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒന്നര കിലോ കഞ്ചാവുമായി ഡെലിവറി ബോയി പിടിയിൽ
ഒന്നര കിലോയോളം കഞ്ചാവുമായി ഡെലിവറി ബോയി ഇടുക്കിയിൽ എക്സൈസിന്റെ പിടിയിൽ. തൃശൂർ മുല്ലക്കര സ്വദേശി കെ.എസ്. ശ്രീജിത്ത് (22 )ആണ് കട്ടപ്പനയിൽ വച്ച് പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്ക് എക്സൈസ് കസ്റ്റഡിയിലെടുത്തു. ഓൺലൈൻ ഡെലിവറി ചെയ്യുന്ന ശ്രീജിത്ത് വിദ്യാർഥികൾക്കും കഞ്ചാവും നൽകിയിരുന്നതായി എക്സൈസ് പറഞ്ഞു.
ബാംഗ്ളൂരിൽ നിര്യാതനായി
ആലപ്പുഴ രാമങ്കരി സ്വദേശിയും ബാംഗ്ലൂർ കേരള സമാജത്തിൻ്റെയും കെ.എൻ.ഇ ട്രസ്റ്റിൻ്റെയും സാമൂഹ്യ–വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന സി. ജെ. കുഞ്ചെറിയ (87 വയസ്) ബാംഗളൂരിൽ നിര്യാതനായി. കെ ആർ പുരം സുഭാഷ് നഗറിൽ ആയിരുന്നു താമസം. ഭാര്യ : വൽസ കുഞ്ചെറിയമക്കൾ: റോഷൻ കുഞ്ചെറിയ, തോമസ് കുഞ്ചെറിയ, റോബിൻ കുഞ്ചെറിയ, തെരേസ കുഞ്ചെറിയമരുമക്കൾ: ജെൻസി, മെറിൽ മേരി, ദീപ, ദിനു ചാക്കോള സംസ്കാരം നാളെ 10.30നു ടി സി പാളയ
16 വയസ്സിൽ താഴെയുള്ലവരുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ
16 വയസ്സിൽ താഴെയുള്ലവരുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ഇതാനായി 2021ലെ ഐ.ടി നിയമം ഭേദഗതി ചെയ്യും. ഫേക്ക് വീഡിയോകളും ക്രൈം കണ്ടന്റുകളും മറ്റും കുട്ടികളെ സ്വാധീനിക്കുന്ന സാഹചര്യത്തിലാണിത്.സമ്പൂർണ വിലക്കല്ല വരുന്നത്. ക്ലാസ് റൂം ആപ്പുകൾ അടക്കം ഒഴിവാക്കി ഭാഗിക നിയന്ത്രണമാവും ആദ്യം നടപ്പാക്കുക. ചില അക്കൗണ്ടുകളിൽ പ്രവേശം അനുവദിക്കും. 16 വയസിൽ താഴെയുള്ളവരുടെ ഉപയോഗം വിലക്കാൻ സമൂഹമാദ്ധ്യമ കമ്പനികളുമായി ചർച്ച നടക്കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ഡൽഹിയിൽ
എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കട്ടിളപ്പാളി അഴിമതിക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ.പത്മകുമാൻ്റെ ജാമ്യപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിനായി പത്മകുമാർ കോടതിയെ സമീപിച്ചത്. ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചിട്ടുള്ളത്. മുൻ ബോർഡ് അംഗമായ കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും.