തട്ടുദോശ കഴിക്കുന്നതിനിടെ അബദ്ധത്തില്‍ കാലിൽ ചവിട്ടി; യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സംഭവം ബംഗളുരുവിൽ
ബംഗളുരുവിലെ ദോശ കോര്‍ണറിൽ തട്ടുദോശ കഴിക്കുന്നതിനിടെ അബദ്ധത്തില്‍ കാലിൽ ചവിട്ടിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബസവേശ്വര നഗറിലെ തിമ്മയ്യ റോഡിലെ ശ്രീ രാഘവേന്ദ്ര വെജ് ദോശ കോര്‍ണറിലാണ് സംഭവം. ദോശ കഴിക്കാനെത്തിയ ഒരാളുടെ കാലില്‍ ചവിട്ടിയെന്ന കാര്യത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നത്. മഞ്ജുനാഥ് നഗര്‍ സ്വദേശി ശശികുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സഹോദരങ്ങളായ പ്രതികൾ ഭാഗ്യരാജ്, മഞ്ജുനാഥ് എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം മഞ്ജുനാഥ് നഗറിലായിരുന്നു
മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശി ഒളിവിൽ; പിടികൂടാനാകാതെ വനംവകുപ്പ്
ആറ് ദിവസമായിട്ടും വെള്ളനാട് ശശിയെ വനം വകുപ്പിന് പിടികൂടാനായിട്ടില്ല. മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശി ഒളിവിലാണ് എന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം പഞ്ചായത്തിലെ ചില പരിപാടികളിൽ കഴിഞ്ഞ ദിവസം വെള്ളനാട് ശശി പങ്കെടുത്തതായാണ് നാട്ടുകാർ പറയുന്നത്. നിയമോപദേശം തേടാനായി വക്കീലിനെ കണ്ടതായും വിവരമുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നും തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് വനംവകുപ്പ് പറയുന്നത്.
കുവൈത്ത് തീരത്ത് എണ്ണക്കപ്പലിൽ സ്ഫോടനം; എണ്ണ കടലിലേക്ക് ഒഴുകുന്നു
കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നുവെന്നും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു. നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് കപ്പലിന്‍റെ ഇടത് ഭാഗത്ത് വലിയൊരു സ്‌ഫോടന ശബ്ദം കേൾക്കുകയും,
അതിവേഗ റെയിൽ പാത; നടപ്പിലാക്കാനുള്ള ചുമതല ഇ ശ്രീധരന് നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ
അതിവേഗ റെയിൽ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ഇത്തരത്തിൽ മറുപടി നൽകിയത്. ശ്രീധരനെ 2023 ജൂൺ മുതൽ 2026 ഫെബ്രുവരി 6 വരെയുള്ള കാലയളവിൽ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും വിവരാവകാശ
കർണാടകയിൽ ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തെ പരാമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുവാവിന് നേരെ മർദ്ദനം
കർണാടകയിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തിനെ കുറിച്ച് പരാമർശിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ ചൊല്ലി യുവാവിന് നേരെ മർദ്ദനം. സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ കൊലപ്പെടുത്തിയതില്‍ പ്രതികരിച്ച് പോസ്റ്റിട്ടതിനാണ് യുവാവിനെ നാലംഗസംഘം ആക്രമിച്ചത്. കർണാടകയിലെ ഗംഗാവതിയിലാണ് സംഭവം. ഗംഗാവതി സ്വദേശിയായ ചന്ദ്രശേഖറാണ് ആക്രമണത്തിന് ഇരയായത്. ഖമേനിയുടെ കൊലപാതകത്തിലും പുൽവാമ ആക്രമണത്തിലും സമൂഹത്തിലെ ഒരു വിഭാഗം മൗനം പാലിക്കുന്നുവെന്നാണ് ഇയാൾ സോഷ്യൽ
പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് മേഖലയിലെ പ്രവാസി കേരളീയർക്കായി നോർക്ക കൂട്ടായ്മകൾ രൂപീകരിച്ചു
പ്രവാസി കേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ ആറ് നോർക്ക സഹായ കൂട്ടായ്മകൾ രൂപീകരിച്ചു. നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ്, എംബസി വോളണ്ടിയർമാർ, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ, നോർക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടുന്ന കൂട്ടായ്മയിൽ സഹായത്തിനായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ സജ്ജമായി. ഹെൽപ് ഡെസ്ക്കുകളിൽ ലഭിച്ച വിവരങ്ങൾ, മേഖലയിലെ നിലവിലെ സാഹചര്യം, അടിയന്തരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോർക്ക
‘വിപ്ലവം ആവശ്യമില്ല’, മുഖ്യമന്ത്രി സ്ഥാനം കാലം തീരുമാനിക്കും; കർണാടകയിലെ നേതൃമാറ്റത്തിൽ പ്രതികരിച്ച് ഡി.കെ. ശിവകുമാർ
കർണാടകയിലെ കോൺഗ്രസിനുള്ളിൽ നേതൃമാറ്റ ചർച്ചകൾ നടക്കുന്നതിനിടയിൽ, മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരു വിപ്ലവവും സ്യഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പരമാവധി ക്ഷമ താൻ കാണിക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഒരിക്കലും നേതൃമാറ്റത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെന്നും താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും പാർട്ടി ഹൈക്കമാൻഡും തമ്മിലുള്ളതാണ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഏത് ചർച്ചയുമെന്നും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡൻ്റ് കൂടിയായ ശിവകുമാർ വ്യക്തമാക്കി. ‘മുഖ്യമന്ത്രി വിഷയത്തെക്കുറിച്ച് ഇന്നുവരെ, താൻ ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് ബെലഗാവിയിൽ
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കർണാടകയിലെ ബെലഗാവി ജില്ലയിൽ സന്ദർശനം നടത്തും. യദൂരിലെ ശ്രീ വീരഭദ്രേശ്വര ക്ഷേത്രത്തിലെ രാജഗോപുര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി ബെലഗാവിയിൽ എത്തുന്നത്. കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, എസ്.എസ്. മല്ലികാർജുൻ എന്നിവരും ചടങ്ങിൽ സംബന്ധിക്കും. ഇന്ന് രാവിലെ ചിക്കോഡി-യദൂർ റോഡിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിൽ
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ, ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിൽ. സന്ദർശനത്തിൻ്റെ രണ്ടാം ദിനമായ നാളെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലാണ് അദ്ദേഹം എത്തുന്നത്. മറ്റന്നാൾ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തും. അന്ന് രാവിലെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി
സമന്വയ ആറ്റുകാൽ പൊങ്കാല സംഘടിപ്പിച്ചു
സമന്വയ അൾസൂർ ഭാഗിൻ്റെ നേതൃത്വത്തിൽ സൗജന്യമായി ആറ്റുകാൽ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചു. മകുണ്ഡണ്ടമ്മ ദേവി ക്ഷേത്രത്തിൻ്റെ ഉടമസ്ഥൻ ശ്രീനിവാസ് റെഡി എൻഡ് ഫാമിലി, അമ്പലത്തിലെ മറ്റു കമ്മിറ്റി അംഗങ്ങളും ആറ്റുകാലമ്മയ്ക്ക് പൊങ്കാല നടത്തുവാനുള്ള പുണ്യഭൂമിയും മറ്റ് വേണ്ടപ്പെട്ട സൗകര്യങ്ങളും ഒരുക്കി. പൊങ്കാല നടത്തുവാൻ ഗിരിജ ശിവദാസ്, അജിത സുധാകരൻ, മായ കൃഷ്ണകുമാർ, സുശീല രഘുറാം, ഷാര സിജിമോൻ, ശ്രീലേഖ ആർ നായർ, പ്രിയങ്ക, വീണ, രാജ്യ ലക്ഷ്മി, ഗിരിജ, യശോദ,