ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കർണാടകയിലെ ബെലഗാവി ജില്ലയിൽ സന്ദർശനം നടത്തും. യദൂരിലെ ശ്രീ വീരഭദ്രേശ്വര ക്ഷേത്രത്തിലെ രാജഗോപുര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി ബെലഗാവിയിൽ എത്തുന്നത്.
കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, എസ്.എസ്. മല്ലികാർജുൻ എന്നിവരും ചടങ്ങിൽ സംബന്ധിക്കും. ഇന്ന് രാവിലെ ചിക്കോഡി-യദൂർ റോഡിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.