പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവച്ചു
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവച്ചു. ആനന്ദബോസിന്റെ അപ്രതീക്ഷിത രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല. കോട്ടയം സ്വദേശിയായ സി.വി.ആനന്ദബോസ് 2022 നവംബർ മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്.
ക്രിസ്മസ് ബംബർ നറുക്കെടുപ്പ്; ഒടുവിൽ തീർപ്പായി; പൊലീസുകാരൻ അവകാശിയല്ലെന്ന് കോടതി
റിട്ട. എഎസ്ഐ, ക്രിസ്മസ്- പുതുവത്സര ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിനർഹനായെന്ന വാദവുമായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെ കെ സജിമോനാണ് കോടതിയെയും പൊലീസിനെയും സമീപിച്ചത്. ജനുവരി 24നായിരുന്നു ബംബർ നറുക്കെടുപ്പ് നടന്നത്. XC 138455 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 20 കോടി അർഹമായത്. പൊലീസിൽ നിന്ന് വിരമിച്ചതിനുശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ. കാഞ്ഞിരപ്പളിയിൽ
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്
ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. തുടർച്ചയായ രണ്ടാം ഫൈനൽ സ്വപ്നം കണ്ടാണ് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നത്. ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്(C), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത്
ജസ്ലിയായുടെ മരണം; ഡോ. സിറിയക് മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു
അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഡോ. സിറിയക് പി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഈ നീക്കം. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ 28ന് നടന്ന സംഭവത്തിൽ അങ്കമാലി മോര്‍ണിംഗ്
വയോധികയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്നശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
അഹമ്മദാബാദിലെ കുബേർനഗറിൽ വയോധികയെ വീടിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഛാരൻനഗർ സ്വദേശിനി ഭാരതി ബജരംഗ് (65) ആണ് കൊല്ലപ്പെട്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും മോഷണം പോയിട്ടുണ്ട്. വീട്ടിൽ തനിച്ചാണ് ഭാരതി താമസിക്കുന്നത്. അയൽവാസി ഭാരതിയുടെ വീടിന്റെ വാതിൽ പലതവണ തട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് മകൻ ഹിതിഷ് ബജരംഗിനെ വിവരം അറിയിക്കുകയായിരുന്നു. ഹിതിഷും കുടുംബവും എത്തി വാതിൽ തകർന്ന് അകത്തു കയറിയപ്പോൾ കട്ടിലിന് സമീപം ഭാരതിയെ തുണികൊണ്ട് കെട്ടിയിട്ട നിലയിൽ
സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ റിസോർട്ടിൽ നടത്തിയ ചടങ്ങിൽ വ്യാവസായിക, ക്രിക്കറ്റ്, സിനിമാ, രാഷ്ട്രീയ രംഗത്തെ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പാസ് പെറ്റ്
നിതീഷ് കുമാർ രാജ്യസഭയിലേക്ക്; നാമനിർദേശ പ്രതിക സമർപ്പിച്ചു
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പ്രതിക സമർപ്പിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം പട്നയിൽ എത്തിയാണ് പത്രിക നിതീഷ് കുമാർ സമർപ്പിച്ചത്. മാർച്ച് ഒന്നിന് 75 വയസ്സ് പൂർത്തിയാക്കിയ ജനതാദൾ-യുവിൻ്റെ പരമോന്നത നേതാവിനെ രാജ്യസഭയിലേക്ക് എത്തിച്ചും മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയുമാണ് ബി.ജെ.പിയുടെ നിർണായക നീക്കം എന്നാണ് വിവരം. സംസ്ഥാനത്ത് ആദ്യമായി ഒരു ബി.ജെ.പി മുഖ്യമന്ത്രിയാവും . ബി.ജെ.പിയുമായി വളരെ അടുത്ത ബന്ധമുള്ള ജനതാദൾ-യു വർക്കിങ്
കാനഡയിൽ ഇന്ത്യൻ വംശജയായ യൂട്യൂബർ കുത്തേറ്റു മരിച്ചു
ഇന്ത്യൻ വംശജയായ യൂട്യൂബർ കാനഡയിൽ കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിനി നാൻസി ഗ്രെവാൾ (45) ആണ് കാനഡയിലെ ഒന്റാറിയോയിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് യൂട്യൂബറെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിസരത്തു നിന്നും വീടിന്റെ മുൻവാതിലിലേക്കുള്ള പടികളിൽ നിന്നും പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം സംഭവത്തിൽ നടന്നുവരികയാണ്.സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന നാൻസി പഞ്ചാബിലെ രാഷ്ട്രീയ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ
കൊച്ചിയില്‍ നിന്നും ഇന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍; ബഹ്റൈനിലേക്കും കുവൈറ്റിലേക്കും സർവീസില്ല
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൊച്ചിയില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 24 സര്‍വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളും കൊച്ചിയിലേക്ക് 14 സര്‍വീസുകളുമാണ് ഇന്ന് നടക്കുക. എന്നാല്‍ ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, മസ്കറ്റ്, റിയാദ്, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കാണ് മിക്ക സര്‍വീസുകളും.
പി.കെ. ശശിയെ പുറത്താക്കി സിപിഎം
മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ശശിയെ പുറത്താക്കാന്‍ തീരുമാനിച്ചതായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു അറിയിച്ചു. കുറെ കാലമായി തുടര്‍ന്നുവന്നിരുന്ന സിപിഎം ബന്ധം അവസാനിപ്പിച്ചുവെന്നും മാനസിക പ്രയാസം നേരിടുന്നുവെന്നും പി.കെ. ശശി പ്രതികരിച്ചു.