അ​ങ്ക​മാ​ലി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഓ​ടി​ച്ച ഡോ. ​സി​റി​യ​ക് പി. ​ജോ​ര്‍​ജ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ​കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. പ്ര​തി​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ നീ​ക്കം. മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തെ എ​തി​ര്‍​ത്ത് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സ് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ 28ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ങ്ക​മാ​ലി മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി ജ​സ്‌​ലി​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന് 5 ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്. സാ​ങ്കേ​തി​ക വി​ദ്യ ഇ​ത്ര​യ​ധി​കം വ​ള​ര്‍​ന്നി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ എ​ന്താ​ണ് ഇ​ത്ര താ​മ​സ​മെ​ന്നും ജാ​സ്‍​ലി​യാ​യു​ടെ പിതാവ് ജോ​ണ്‍​സ​ണ്‍ ചോ​ദി​ച്ചു. പൊലീസ് ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജോണ്‍സണ്‍ പറഞ്ഞു.

Related Posts