യുഡിഎഫ് പ്രചാരണത്തിന് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ
Kerala
0 min read
6.7k

യുഡിഎഫ് പ്രചാരണത്തിന് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

മാർച്ച്‌ 30, 2026
0

യുഡിഎഫ് പ്രചാരണത്തിന് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുൽ ഗാന്ധി പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞു കോട്ടയം ജില്ലയിൽ പ്രചരണത്തിനെത്തും. രണ്ടുമണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ ചാണ്ടി ഉമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യം എത്തുക. തുടര്‍ന്ന് കോട്ടയം മണ്ഡലത്തിലും ഏറ്റുമാനൂര്‍ മണ്ഡലത്തിലും രാഹുല്‍ ഗാന്ധിയെത്തും. കോട്ടയം നഗരത്തില്‍ അടക്കം ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading
രാജ്യത്തെ ഏറ്റവും നീളമുള്ള സ്‌മാർട്ട് റോഡ് തിരുവനന്തപുറത്ത്
Kerala
1 min read
5.7k

രാജ്യത്തെ ഏറ്റവും നീളമുള്ള സ്‌മാർട്ട് റോഡ് തിരുവനന്തപുറത്ത്

മാർച്ച്‌ 30, 2026
0

രാജ്യത്തെ ഏറ്റവും നീളമുള്ള സ്‌മാർട്ട് റോഡ് തിരുവനന്തപുറത്തെ ആൽത്തറ മുതൽ ചെന്തിട്ടവരെ 3.275 കിലോമീറ്റർ നീളത്തിലുള്ള സി വി രാമൻപിള്ള റോഡാണ്. ആന്ധ്ര വിജയവാഡയിലെ മൂന്നു കിലോമീറ്ററുള്ള ‘ഗോൾഡൻ മൈൽ’ റോഡിനെ മറികടന്നാണ് കേരളം ഈ നേട്ടം കൈവരിച്ചത്. സ്‌മാർട്ട്സിറ്റി പദ്ധതിയിൽ കേരള റോഡ് ഫണ്ട് ബോർഡിൻ്റെ (കെആർഎഫ്‌ബി) നേതൃത്വത്തിലാണ് ഈ നാലുവരിപ്പാത നിർമിച്ചത്. കേന്ദ്ര സർക്കാർ സഹായത്തോടെ 77 കോടി രൂപ ചെലവിലായിരുന്നു നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്

Continue Reading
ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ് പെ​രമ്പൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും
India
0 min read
5.7k

ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ് പെ​രമ്പൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും

മാർച്ച്‌ 30, 2026
0

വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ടി​വി​കെ 234 സീ​റ്റി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ചെ​ന്നൈ​യി​ലെ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​നു​ശേ​ഷം വി​ജ​യ് ആ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. വി​ജ​യ് പെ​ര​മ്പൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പി.വെ​ങ്ക​ട്ട​ര​മ​ണ​ൻ, ആ​ധ​വ് അ​ർ​ജു​ന, എ​ൻ.ആ​ന​ന്ദ്, ആ​ർ.അ​രു​ൺ​രാ​ജ്, സി.​ടി.​ആ​ർ.നി​ർ​മ​ൽ​കു​മാ​ർ, കെ.​എ.സെ​ങ്കോ​ട്ട​യ്യ​ൻ എ​ന്നി​വ​ർ മത്സരിക്കും. മു​ൻ അ​ണ്ണാ ഡി​എം​കെ മ​ന്ത്രി കു.​പാ. കൃ​ഷ്ണ​ൻ ലാ​ൽ​ഗു​ഡി​യി​ൽ ടി​വി​കെ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കും. മു​ൻ ഡി​എം​കെ, അ​ണ്ണാ ഡി​എം​കെ

Continue Reading
കോയമ്പത്തൂര്‍ ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
India
0 min read
6.4k

കോയമ്പത്തൂര്‍ ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മാർച്ച്‌ 30, 2026
0

കോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ ഫോട്ടോഗ്രാഫര്‍മാരാണ്. ഊട്ടിയില്‍ നിന്നും ഫോട്ടോഗ്രാഫി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് ചാവടി മേല്‍പ്പാലത്തിലായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു.

Continue Reading
ബിജെപി തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു
Karnataka
0 min read
5.2k

ബിജെപി തിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു

മാർച്ച്‌ 30, 2026
0

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മലയാളി വോട്ടർമാരെ എത്തിക്കുന്നതു ചർച്ച ചെയ്യാൻ ബിജെപി തിരഞ്ഞെടുപ്പു കൺവൻഷൻ സംഘടിപ്പിച്ചു. മല്ലേശ്വരം ബിജെപി ഓഫിസിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്തലാജെ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിണ്ട് ഡോ.അനിൽ തോമസ്, ഡോ. തോമസ് ജോൺ, ഗോപിനാഥ് വന്നേരി, കേരള ക്രിസ്ത്യൻ ബിസിനസ് ഫോറത്തെ പ്രതിനിധീകരിച്ച് സേവ്യർകുട്ടി, പ്രഫ. സ്‌റ്റാൻലി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
കർണാടക മലയാളി കോൺഗ്രസ് കൺവെൻഷൻ ചേർന്നു
Karnataka
0 min read
6.8k

കർണാടക മലയാളി കോൺഗ്രസ് കൺവെൻഷൻ ചേർന്നു

മാർച്ച്‌ 30, 2026
0

കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർണാടക മലയാളി കോൺഗ്രസ് കൺവെൻഷൻ ചേർന്നു. പരമാവധി വോട്ടവകാശം വിനിയോഗിക്കാൻ കർണാടകയിലുള്ള വോട്ടർമാരെ ഓരോ മണ്ഡലത്തിലും എത്തിക്കാൻ സംവിധാനം ഏർപ്പെടുത്തയതായി യോഗം അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അരുൺകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ, ബിജു പ്ലാച്ചേരി, ജേക്കബ് മാത്യു, ഒ.കെ. രാജീവൻ കളരിക്കൽ, അനിൽകുമാർ, രമേശൻ, നിമ്മി രവീന്ദ്രൻ, സോമരാജൻ, അലീന എന്നിവർ സംസാരിച്ചു. കെ.എം.സി. സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ,

Continue Reading
പോലീസ് സേനയിൽ ഒഴിവുള്ള 8,000 തസ്തികകൾ ഉടൻ നികത്തും: മുഖ്യമന്ത്രി സിദ്ധരാമയ്യ
Karnataka
1 min read
6.2k

പോലീസ് സേനയിൽ ഒഴിവുള്ള 8,000 തസ്തികകൾ ഉടൻ നികത്തും: മുഖ്യമന്ത്രി സിദ്ധരാമയ്യ

മാർച്ച്‌ 30, 2026
0

പോലീസ് സേനയിൽ ഒഴിവുള്ള 8,000 തസ്തികകൾ ഉടൻ നികത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സേനയിലെ 4,911 തസ്തികകളിൽ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് നിയമനം നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.46-ാമത് സബ് ഇൻസ്പെക്‌ടർ(സിവിൽ) ട്രെയിനി ബാച്ചിൻ്റെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 327 സബ് ഇൻസ്പെക്‌ടർമാരാണ് പുതിയ ബാച്ചിൽ സേനയുടെ ഭാഗമായി. പോലീസ് ഉദ്യോഗസ്ഥർ സർക്കാരിൻ്റെ പ്രതിനിധികളായാണ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. സത്യസന്ധതയോടും ആത്മാർഥതയോടും കൂടി സമൂഹത്തെ സേവിക്കാൻ

Continue Reading
കർണാടകയിൽ ഒരു കുടുംബത്തിലെ നാലു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
Karnataka
0 min read
6.2k

കർണാടകയിൽ ഒരു കുടുംബത്തിലെ നാലു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

മാർച്ച്‌ 30, 2026
0

യാദ്ഗിർ ജില്ലയിലെ നഗനൂർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ നാലു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ താണുപോയതായിരിക്കാമെന്ന് പോലീസ് അറിയിച്ചു. ബസമ്മ (11), ഹനുമേഷ് (ഏഴ്), കിരൺ(6), ശരത് എന്നിവരാണ് മരിച്ചത്.അവധിക്കാലമായതിനാൽ ബസമ്മ കഴിഞ്ഞ ദിവസം അമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു. ബന്ധുവീട്ടിലെ കുട്ടികളേയുംകൂട്ടി ബസമ്മ കുളത്തിൽ കുളിക്കാൻ ചെന്നപ്പോഴായിരുന്നു അപകടം. സംഭവത്തിൽ കെമ്പാവി പോലീസ് കേസെടുത്തു.

Continue Reading
വി​​​വി​​​ധ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ഭ​​​യം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന് യു​​​എ​​​സ് റി​​​പ്പോ​​​ർ​​​ട്ട്
World
1 min read
6.5k

വി​​​വി​​​ധ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ഭ​​​യം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന് യു​​​എ​​​സ് റി​​​പ്പോ​​​ർ​​​ട്ട്

മാർച്ച്‌ 30, 2026
0

ഇ​​​ന്ത്യ​​​യെ​​​യും കാ​​​ഷ്മീ​​​രി​​​നെ​​​യും ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന വി​​​വി​​​ധ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ഭ​​​യം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന് യു​​​എ​​​സ് കോ​​​ണ്‍ഗ്ര​​​ഷ​​​ണ​​​ൽ റി​​​സ​​​ർ​​​ച്ച് സ​​​ർ​​​വീ​​​സി​​​ന്‍റെ (സി​​​ആ​​​ർ​​​എ​​​സ്) റി​​​പ്പോ​​​ർ​​​ട്ട്. പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 15 തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ പ​​​ല​​​തും 1980ക​​​ൾ മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും 15ൽ 12​​​ഉം അ​​​മേ​​​രി​​​ക്ക​​​ൻ നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ൽ വി​​​ദേ​​​ശ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യി (എ​​​ഫ്ടി​​​ഒ) നി​​​ർ​​​ണ​​​യി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. 2001 പാ​​​ർ​​​ല​​​മെ​​​ന്‍റ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ജ​​​യ്ഷ്-​​​ഇ-​​​മൊ​​​ഹ​​​മ്മ​​​ദും 2008ലെ ​​​മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ

Continue Reading
ബെംഗളൂരുവിൽ ഇന്ന് കശാപ്പിനും ഇറച്ചിക്കച്ചവടത്തിനും നിരോധനം
Karnataka
0 min read
5.9k

ബെംഗളൂരുവിൽ ഇന്ന് കശാപ്പിനും ഇറച്ചിക്കച്ചവടത്തിനും നിരോധനം

മാർച്ച്‌ 30, 2026
0

മഹാവീരജയന്തി ദിവസമായ ഇന്ന് ബെംഗളൂരുവിൽ കശാപ്പിനും ഇറച്ചിക്കച്ചവടത്തിനും നിരോധനം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇറച്ചിസ്റ്റാളുകളും കശാപ്പുശാലകളും അടച്ചിടാൻ ഉത്തരവിൽ നിർദേശിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള അഞ്ച് മുനിസിപ്പിൽ കോർപ്പറേഷനുകളുടെ പരിധിയിലും ഉത്തരവ് ബാധകമായിരിക്കും.

Continue Reading