മുൻ മുഖ്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടിൻ്റെയും ആര്യ അന്തർജനത്തിൻ്റെയും ഇളയ മകളും സാമൂഹിക പ്രവർത്തകയുമായ ഇ.എം.രാധ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളായി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന രാധ വനിതാ കമ്മിഷൻ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കേരള വയോജന കമ്മിഷൻ അംഗമായിരുന്നു. സ്ത്രീകളുടെയും വയോജനങ്ങളുടെയും അവകാശങ്ങൾ, സാമൂഹിക സുരക്ഷ, ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തിച്ചിരുന്ന അവർ പൊതുരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
ദേശാഭിമാനിയിലും പ്രവർത്തിച്ചു.

ദീർഘകാലം സി.പി.എം. അംഗമായിരുന്ന ഇ.എം. രാധ പാർട്ടിയുടെ ആശയങ്ങളോടും പ്രവർത്തനങ്ങളോടും അടുത്ത ബന്ധം പുലർത്തിയിരുന്നു. സി.പി.എമ്മിൻ്റെ മുഖപത്രമായ ‘ദേശാഭിമാനി’യുടെ തിരുവനന്തപുരം യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജരായി ദീർഘകാലം സേവനമനുഷ്ഠിച്ചു. സംഘടനാ-ഭരണപരമായ പ്രവർത്തനങ്ങളിലും അവർ സജീവമായിരുന്നു.

Related Posts