മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
മലപ്പുറം കുറ്റിപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പൊന്നാന്നി സ്വദേശികളായ അൻസിഫ് (19), അസ്ലം (19) എന്നീ യുവാക്കളാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കുപറ്റി. ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. ന്നാനി-കുറ്റിപ്പുറം ദേശീയപാതയിലെ സർവീസ് റോഡിൽ വച്ചാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ രണ്ട് വശങ്ങളിലേയ്ക്ക് തെറിച്ചു വീണു. അൻസിൽ എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. അൻസിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തിൽ മരിച്ച അൻസിഫും
സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടത്തരം നേരിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽനിന്ന് സഹായങ്ങൾ എത്തിക്കുന്നതിനായി നിയോഗിച്ച ഇറാനിയൻ വിമാനം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തെന്ന് റിപ്പോർട്ട്
ഇന്ത്യയിൽനിന്ന് സഹായങ്ങൾ എത്തിക്കുന്നതിനായി നിയോഗിച്ച ഇറാനിയൻ വിമാനം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തെന്ന് റിപ്പോർട്ട്. കടുത്ത ഭാഷയിൽ സംഭവത്തെ അപലപിച്ച ഇറാൻ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സിവിലിയൻ വിമാനത്തിന് നേരെയുള്ള ആക്രമണം ‘യുദ്ധക്കുറ്റ’മാണെന്നും ആരോപിച്ചു. അമേരിക്കൻ – ഇസ്രായേൽ സഖ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. മഷ്ഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന മഹൻ എയർ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിമാനം തിരിച്ച് ഇന്ത്യയിലേക്ക് നാളെ ന്യൂഡൽഹിയിൽ എത്തേണ്ടതായിരുന്നു.
മംഗളൂരുവിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നത് ആറംഗസംഘം; മലയാളികളും ഉൾപ്പെട്ടതായി സൂചന
കർണാടക – കേരള അതിർത്തിക്കു സമീപം ദേശീയപാതയിലെ തൊക്കോട്ട് ഫ്ലൈ ഓവറിൽവച്ച് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നത് ആറംഗ സംഘമാണെന്ന് അന്വേഷണസംഘം. മംഗളൂരു കുദ്രോളി സ്വദേശിയായ ആരിഫ് ഹുസൈൻ എന്ന ടാബ്ലറ്റ് ആരിഫ് (42) ആണ് വെള്ളിയാഴ്ച പുലർച്ചെ ഫ്ലൈഓവറിനു മുകളിൽ വച്ചുണ്ടായ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലയാളിസംഘമെത്തിയത് കേരള രജിസ്ട്രേഷനുള്ള കാറിലാണെന്നും മൂന്നുപേരെ തിരിച്ചറിഞ്ഞതായും അന്വേഷണസംഘം അറിയിച്ചു. കൊലയിൽ നേരിട്ടു പങ്കെടുത്തവർ ബംഗളൂരുവിലേക്കു കടന്നതായാണു സൂചന. കൊലയാളികൾ സഞ്ചരിച്ച കേരള രജിസ്ട്രേഷനിലുള്ള
പ്രചരണാവേശത്തിൽ മുന്നണികൾ; രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്
താരപ്രചാരകരെയും പ്രമുഖ നേതാക്കളെയും അണിനിരത്തി ആവേശം വാനോളമുയർത്തുകയാണ് കേരളത്തിലെ മുന്നണികൾ. യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. ബാലുശേരി, പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ഇതോടൊപ്പം സിപിഎമ്മിനായി പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെയും ബിജെപിക്കായി നടി ഖുശ്ബുവും ഇന്ന് കോഴിക്കോട് എത്തുന്നതോടെ വോട്ടർമാരെ കയ്യിലെടുക്കാനുള്ള പോരാട്ടം ശക്തമാകും.
രാജ്യം നക്‌സൽ വിമുക്തം, ലോക്‌സഭയിൽ പ്രഖ്യാപിച്ച് അമിത് ഷാ
രാജ്യത്തെ നക്‌സലിസം അവസാനിപ്പിച്ചെന്ന് ലോക്‌സഭയിൽ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാർച്ച് 31നുള്ളിൽ രാജ്യം നക്‌സൽ വിമുക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്‌ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ജാർഖണ്ഡ്, ബീഹാർ, ബംഗാൾ, കേരളം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നക്‌സലുകളെയാണ് ഇല്ലാതാക്കിയത്.ചർച്ചകളിലൂടെയും ആക്രമണത്തിലൂടെയുമാണ് നക്‌സലിസത്തെ അടിയറവ് പറയിച്ചതെന്ന് അമിത് ഷാ പറഞ്ഞു. കീഴടങ്ങുന്നവരുടെ പുനരധിവാസം ഉറപ്പാക്കി. കീഴടങ്ങിയവരുമായി സംഭാഷണവും വെടിയുണ്ടകൾക്ക് അതേ നാണയത്തിലും മറുപടി നൽകി. 4,839
ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തിനിടെ കവർന്നത് 20 മൊബൈൽ ഫോണുകൾ
ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ. ഉദ്‌ഘാടന മത്സരത്തിനിടെ 20 മൊബൈൽ ഫോണുകൾ കവർന്നു. മത്സരം കഴിഞ്ഞ് ഇറങ്ങുന്ന തിരക്കിനിടയിലാണ് പലരുടെയും ഫോൺ നഷ്ടമായത്. സ്റ്റേഡിയത്തിലെ രണ്ട്, മൂന്ന് നമ്പർ ഗേറ്റുകളിലൂടെ ഇറങ്ങിയവരുടെ ഫോണുകളാണ് നഷ്ടമായത്.കബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ എത്തി പലരും പരാതി നൽകി. തുടർന്നുള്ള മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തുന്നവർ കൂടുതൽ ജാഗ്രതപാലിക്കണമെന്ന് പോലീസ് അറിയിച്ചു.
ശിവമോഗ വിമാനത്താവള പരിസരത്തുനിന്ന് കരടിയെ പിടികൂടി
ശിവമോഗ വിമാനത്താവള പരിസരത്തുനിന്ന് കരടിയെ പിടികൂടി. വിമാനത്താവളത്തിൻ്റെ ചുറ്റുമതിലിൽ കയറിയ കരടിയെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ചിക്കബല്ലാപുര ജില്ലയിലെ ലക്കാവള്ളിയിൽ ചുറ്റിത്തിരിഞ്ഞുനടന്ന കരടിയാണ് പിന്നീട് ശിവമോഗ വിമാനത്താവള പരിസരത്ത് എത്തിയതെന്ന് അധികൃതർ അറിയിച്ചു.. വനംവകുപ്പ് അധികൃതർ എത്തി മയക്കുവെടി വെച്ചതിനു ശേഷമാണ് കരടിയെ പിടികൂടിയത്. കരടിക്കു ഏകദേശം എട്ടു വയസ്സ് പ്രായം വരും.
ഷാർജയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ
ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്. തിങ്കളാഴ്ച യുഎഇയിലെ ഷാർജയിൽ തുറായ ടെലികോം കമ്പനി ആസ്ഥാനത്ത് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. അതേസമയം യുഎഇയിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും, നഴ്സറികൾക്കും ഇത് ബാധകമായിരിക്കും.
ദുഖഃവെള്ളി, ഈസ്റ്റർ യാത്രാത്തിരക്ക്; ഏപ്രിൽ 2ന് ബെംഗളൂരുവിൽനിന്ന് കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ
ദുഖഃവെള്ളി, ഈസ്റ്റർ തിരക്ക് പരിഗണിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ ഏപ്രിൽ 2ന് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ടെയ്രിൻ പ്രഖ്യാപിച്ചു. ഹുബ്ബള്ളിയിൽനിന്ന് കൊല്ലത്തേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്. ഏപ്രിൽ 2ന് രാവിലെ 7.05-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി – കൊല്ലം എക്‌സ്പ്രസ് (ട്രെയിൻ നമ്പർ – 07347) മൂന്നിന് രാവിലെ ഏഴ് മണിക്ക് കൊല്ലത്ത് എത്തും. ഏപ്രിൽ 3ന് തിരിച്ച് കൊല്ലം -ഹുബ്ബള്ളി എക്സ്പ്രസ് (ട്രെയിൻ നമ്പർ -07348)