ദുഖഃവെള്ളി, ഈസ്റ്റർ തിരക്ക് പരിഗണിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ ഏപ്രിൽ 2ന് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ടെയ്രിൻ പ്രഖ്യാപിച്ചു. ഹുബ്ബള്ളിയിൽനിന്ന് കൊല്ലത്തേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്. ഏപ്രിൽ 2ന് രാവിലെ 7.05-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി – കൊല്ലം എക്‌സ്പ്രസ് (ട്രെയിൻ നമ്പർ – 07347) മൂന്നിന് രാവിലെ ഏഴ് മണിക്ക് കൊല്ലത്ത് എത്തും. ഏപ്രിൽ 3ന് തിരിച്ച് കൊല്ലം -ഹുബ്ബള്ളി എക്സ്പ്രസ് (ട്രെയിൻ നമ്പർ -07348) അന്നേ ദിവസം രാവിലെ 10.45-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് നാലിന് രാവിലെ 10.40-ന് ഹുബ്ബള്ളിയിലെത്തും. ആകെ 17 കോച്ചുകൾ ആണ് സ്പെഷ്യൽ ട്രെയിനിൽ ഉള്ളത്. ഒരു എ.സി. ടു-ടിയർ, മൂന്ന് എ.സി. ത്രീ-ടിയർ, ഏഴ് സ്ലീപ്പർ ക്ലാസ്, നാല് സെക്കൻഡ് ക്ലാസ്, രണ്ട് എസ്.എൽ.ആർ.ഡി. കോച്ചുകൾ ഉണ്ടായിരിക്കും.
പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. എസ്.എം.എം. ഹാവേരി, റാണിബെന്നൂർ, ഹരിഹർ, ദാവൻഗരെ, ബീരൂർ, അർസിക്കരെ, തുമക്കൂരു, എസ്.എം.വി.ടി. ബെംഗളൂരു, കൃഷ്‌ണരാജപുര, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ.