ഇന്ത്യയിൽനിന്ന് സഹായങ്ങൾ എത്തിക്കുന്നതിനായി നിയോഗിച്ച ഇറാനിയൻ വിമാനം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തെന്ന് റിപ്പോർട്ട്. കടുത്ത ഭാഷയിൽ സംഭവത്തെ അപലപിച്ച ഇറാൻ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സിവിലിയൻ വിമാനത്തിന് നേരെയുള്ള ആക്രമണം ‘യുദ്ധക്കുറ്റ’മാണെന്നും ആരോപിച്ചു.
അമേരിക്കൻ – ഇസ്രായേൽ സഖ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. മഷ്ഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന മഹൻ എയർ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിമാനം തിരിച്ച് ഇന്ത്യയിലേക്ക് നാളെ ന്യൂഡൽഹിയിൽ എത്തേണ്ടതായിരുന്നു.