ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു
ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ വെച്ചാണ് ലിയാൻഡർ പേസ് പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിൻ്റെ ബിജെപി പ്രവേശനം. അടുത്തിടെ കൊൽക്കത്തയിൽ വെച്ച് ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി പേസ് കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ൽ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്ന് 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം
കേരളത്തിൽ ഭരണമാറ്റമുണ്ടാകും: എ.കെ.ആന്റണി
പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വന്നാൽ കേരളം കണ്ട മഹാദുരന്തമായി അത് മാറുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. കേരളത്തിൽ ഭരണമാറ്റമുണ്ടാകും. യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചവരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരക്കാര്‍ക്ക് അദൃശ്യനാണ്. മൂന്നാമതും പിണറായി വരുമെന്ന ഒറ്റ പ്രചാരണം മതി യുഡിഎഫിന് വിജയിക്കാനെന്നും അദ്ദേഹം പറഞ്ഞു. മോദി ശക്തി കൊടുത്താലും മൂന്നാം പിണറായി സർക്കാരിനെ താങ്ങാൻ ജനത്തിനാകില്ല. തുടർഭരണമെന്ന് കേൾക്കുമ്പോൾ
വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 18 വയസ്സുകാരനായ മുഹമ്മദ് അഫ്സറാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കടലിൽ കാണാതായ അഫ്സറിൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ബീച്ചിൽ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ മാറി കടലിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുകളും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വർക്കല താലൂക്ക്
ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്
ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറി ചാടിപ്പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം ഗുരുവായൂര്‍ പോലീസ് പിടികൂടി. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാന്‍ഡ് പ്രതിയാണ് ജയില്‍ ചാടിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ചാവക്കാട് സബ് ജയിലിലെ കേടായ എക്സോസ്റ്റ് ഫാന്‍ നന്നാക്കുന്നതിന് ഇയാളെ സെല്ലിന് പുറത്തിറക്കിയിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതര്‍ പ്രതിയെ കയറ്റിയത്. മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയില്‍
ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടുമരണം; നിരവധിപേർക്ക് പരിക്ക്
ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. ഇന്ന് നളന്ദയിലെ ശീതളാഷ്ടമി ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ പത്തിലധികം പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ ആണ് ക്ഷേത്രത്തിൽ ധാരാളം ഭക്തർ വന്നത്. അനിയന്ത്രിതമായ ജനത്തിരക്കാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.
ഒന്നാം ക്ളാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞ അദ്ധ്യാപകന് അച്ഛൻ്റെ ക്രൂരമർദ്ദനം
ഒന്നാം ക്ളാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞ അദ്ധ്യാപകനെ വീട്ടിലെത്തി മർദ്ദിച്ചു. ഇടുക്കി ചെറുതോണിക്ക് സമീപത്തായിരുന്നു സംഭവം. അദ്ധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജിനായിരുന്നു ക്രൂരമർദ്ദനമേറ്റത്. പുഷ്പഗിരി മാക്കൽ ശരത് ശശിയാണ് മർദ്ദിച്ചത്. നേരത്തേ ശരത്തിനെയും ലിൻസ് ട്യൂഷനെടുത്തിട്ടുണ്ട്. സ്വകാര്യ സ്കൂളിലാണ് ശരത്തിൻ്റെ മകൻ പഠിക്കുന്നത്. മദ്യലഹരിയിൽ സുഹൃത്തിനൊപ്പമാണ് ലിൻസിൻ്റെ വീട്ടിൽ ശരത് എത്തിയത്. വന്നപാടെ ആരാടാ കൊച്ചിനെ തല്ലിയതെന്ന് ചോദിച്ച് ലിൻസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ലിൻസിൻ്റെ
ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
ട്രെയിൻ യാത്രയ്ക്കിടെ കല്ലേറിൽ കോളജ് വിദ്യാർഥിനിയായ പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണന് താടിയെല്ലിനു ഗുരുതരപരിക്കേറ്റു. താടിയെല്ലിന് ഗുരുതരപരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.കഴിഞ്ഞ ദിവസം രാത്രി 9.50 ഓടെയാണ് സംഭവം. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിൻ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ആലുവയിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഐശ്വര്യ. ആലുവ യുസി കോളജ് വിദ്യാർഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു. സംഭവത്തിൽ റെയിൽവേ
പ്രവാസികൾക്ക് ഇനി സെൽഫ് ഡ്രൈവിംഗ് ടാക്‌സികളിൽ യാത്ര ചെയ്യാം
ദുബായിൽ രണ്ട് സ്ഥലങ്ങളിലായി ഉപഭോക്താക്കൾക്കായി സെൽഫ് ഡ്രൈവിംഗ് ടാക്‌സികളുടെ പ്രവർത്തനം ആരംഭിച്ചതായി ആർടിഎ. വീ റൈഡ്, അപ്പോളോ ഗോ കമ്പനി എന്നിവയുമായി സഹകരിച്ച് ജുമൈറയിലും ഉമ്മു സുഖീമിലുമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. വീ റൈഡ് വാഹനങ്ങൾ ഊബർ ആപ്പ് വഴി ലഭ്യമാകും. ഡ്രൈവർ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ അപ്പോളോ ഗോ ആപ്പ് വഴിയും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. ദുബായിൽ ആദ്യഘട്ടത്തിൽ 100 സെൽഫ് ഡ്രൈവിംഗ് ടാക്‌സികളാണ് പ്രവർത്തനമാരംഭിക്കുന്നത്. വരും വർഷങ്ങളിൽ
ദുബായി തീരത്ത് കുവൈറ്റിന്‍റെ എണ്ണക്കപ്പലിനു നേരെ ആക്രമണം
ദുബായി തീരത്ത് കുവൈറ്റിന്‍റെ ഓയിൽ ടാങ്കറിനു നേരെ ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരെല്ലാവരും സുരക്ഷിതരാണ്. തീരത്ത് നങ്കൂരമിട്ടിരുന്ന അൽ സാൽമി എന്ന കൂറ്റൻ ക്രൂഡ് ഓയിൽ കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പൽ കുവൈറ്റ് പെട്രോളിയം കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ആക്രമണത്തിൽ കപ്പലിന്‍റെ ഹാൾ പൂർണമായും തകർന്നു. കപ്പലിൽ എട്ടു ലക്ഷം ബാരൽ എണ്ണയാണ് ഉണ്ടായിരുന്നത്.അതേസമയം, തീരത്ത് എണ്ണ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുന്നതായും അധികൃതർ അറിയിച്ചു.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു; വിജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് കേസെടുത്തു. ചെന്നൈ പൊലീസ് അഞ്ച് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്ത് വിജയ്‌യുടെ പ്രചാരണം ഗതാഗത തടസമുണ്ടാക്കിയെന്നാരോപിച്ച് ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. തെളിവായി പ്രചാരണത്തിന്റെ ദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പെരമ്പൂർ മണ്ഡലത്തിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഇന്നലെ കൊടുങ്ങയ്യൂരിൽ വിജയ് പ്രചാരണം ആരംഭിച്ചിരുന്നു. രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്.