ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ വെച്ചാണ് ലിയാൻഡർ പേസ് പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിൻ്റെ ബിജെപി പ്രവേശനം.
അടുത്തിടെ കൊൽക്കത്തയിൽ വെച്ച് ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി പേസ് കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ൽ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്ന് 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.