ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് കൂറ്റൻ എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക്; ഇന്ന് മുംബൈയിലും നാളെ മംഗളൂരുവിലും എത്തും
ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് കൂറ്റൻ എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക് എത്തും. ഇറാൻ ഭരണകൂടത്തിൻ്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഏകദേശം 94,000 ടൺ എൽപിജിയുമായി പുറപ്പെട്ട കപ്പലുകളിൽ ആദ്യത്തേത് ഇന്ന് മുംബൈയിലും രണ്ടാമത്തേത് നാളെ മംഗളൂരുവിലും എത്തുമെന്നാണ് വിവരം. ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ യാത്രാനുമതി ലഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കേണ്ടതില്ലെന്നും പ്രതിസന്ധി ഒഴിവാക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും കേരളത്തിലേക്ക്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തും. ഏപ്രിൽ നാലാം തീയതി എത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടക്കുക. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രവർത്തകർ അണിനിരക്കും. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവ് അറസ്റ്റിൽ
കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുരുമാത്തൂർ മുയ്യം സ്വദേശി ജഗദീഷ് (37) ആണ് പിടിയിലായത്.പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് നിരവധി സ്ത്രീകൾക്ക് ഇയാൾ സമാനമായ രീതിയിൽ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിട്ടുള്ളതായി കണ്ടെത്തി. വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. തിരുവനന്തപുരം സിറ്റി
ജി.സുധാകരനെതിരെ വക്കീൽ നോട്ടീസ്; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി
ജി. സുധാകരനെതിരെ നിയമനടപടിയുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ജെയിംസ് സാമുവൽ ആണ് ജി. സുധാകരന് വക്കീൽ നോട്ടീസയച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പ്രസ്താവന തിരുത്തി മാപ്പ് ചോദിക്കണമെന്നുമാണ് വക്കീൽ നോട്ടീസിലെ ആവശ്യം. ഒരു ചാനലിലെ പരിപാടിയിൽ നൽകിയ അഭിമുഖത്തിനിടെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗമാണെന്നായിരുന്നു ജി. സുധാകരന്റെ ആരോപണം. സുധാകരന്റെ ഈ പ്രസ്താവന രാഷ്ട്രീയമായി തന്നെ
വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു
വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ ഹൈക്കോടതിയില്‍.പത്രികയില്‍ നല്‍കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്. എന്നാല്‍ അഞ്ജലി പി വി എന്ന പേര് വന്നാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാകുമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.താന്‍ അറിയപ്പെടുന്നത് അഞ്ജലി നായര്‍ എന്നാണ്.ബിജെപി നമുക്ക് അറിയാവുന്ന ഒരു പാര്‍ട്ടിയും തനിക്ക് വളരെ ഇഷ്ടമുള്ള പാര്‍ട്ടിയുമാണ്. എന്‍ഡിഎ മുന്നണിയുടെ
ഇസ്രയേൽ – ഇറാൻ സംഘർഷം: ബിയർ വില 15 ശതമാനം വരെ വർധിക്കാൻ സാധ്യത
പശ്ചിമേഷ്യയിൽ തുടരുന്ന ഇസ്രയേൽ – ഇറാൻ യുദ്ധം ആഗോള വിപണികളെ ബാധിച്ചു തുടങ്ങവേ, ഇന്ത്യയിൽ ബിയർ വിലയിൽ വൻ വർധനവിനും ക്ഷാമത്തിനും സാധ്യതയെന്ന് റിപ്പോർട്ടുകൾ. വേനൽക്കാലം ആരംഭിച്ചിരിക്കെ ബിയർ വിലയിൽ 12 മുതൽ 15 ശതമാനം വരെ വർധനവ് ഉണ്ടായേക്കുമെന്ന് മദ്യ നിർമാണ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ഹൈനെക്കൻ, കാൾസ്ബർഗ് തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഉത്പാദന ചിലവ് വർധിച്ചതിനാൽ വില വർധിപ്പിക്കാൻ അനുമതി തേടി വിവിധ സംസ്ഥാന സർക്കാരുകളെ
എയിംസ് യാഥാര്‍ഥ്യമാക്കും; വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രകാശനം ചെയ്തു. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളമെന്ന തലവാചകത്തോടെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എയിംസ് യാഥാര്‍ഥ്യമാക്കുമെന്നാണ് പ്രധാന വാഗ്ദാനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കും. തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. സ്വര്‍ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കും. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ പുനസംഘടിപ്പിക്കും. നിര്‍ധന കുടുംബങ്ങള്‍ക്ക്
നാലുവയസുകാരനെ ക്രൂരമായി മർദിച്ച് യുവാവ്; പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള പക
അച്ഛനോടുള്ള വൈരാഗ്യത്തിന് നാലുവയസുകാരനെ ക്രൂരമായി മർദിച്ച് യുവാവ് മർദനത്തിൽ ഗുരതരമായി പരിക്കേറ്റ വിഗ്നേശിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സന്ദീപ് പവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം. മർദനത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ പിതാവുമായി പ്രതി വഴക്കിട്ടിരുന്നു. ഇതിൻ്റെ പക തീർക്കാനാണ് ഇയാൾ വിഗ്നേശിനെ മർദിച്ചത്. താമസസ്ഥലത്തിന് സമീപത്ത് പാർക്ക് ചെയ്‌തിട്ടിരുന്ന ഓട്ടോറിക്ഷയിലിരുന്ന് മറ്റുകുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു വിഗ്നേശ്. ഇവിടേക്കെത്തിയ സന്ദീപ് കുട്ടിയുടെ
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ‘ഗാനതരംഗിണി’ ശ്രദ്ധേയമായി
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സംഘടിപ്പിച്ച ‘ഗാനതരംഗിണി’ സമാജം ഹാളിൽ അരങ്ങേറി. ഗാനതരംഗിണിയുടെ ഉദ്‌ഘാടനം സമാജം പ്രസിഡണ്ട് ആർ.മുരളീധർ നിർവ്വഹിച്ചു. പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ, നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടുത്തിയ സംഗീതപരിപാടിയിൽ ബാംഗളൂരിലെ ഗായകർ ഗാനങ്ങൾ അവതരിപ്പിച്ചു. കൃഷ്ണപ്രസാദ്, മിനി സുരേഷ്, ശ്രീമണി, സുജാത, ഷൈജു ചെറുവത്തൂർ, ശ്രദ്ധ ദീപക്, വേണുഗോപാൽ. പി. എം, ധന്വനി മാളവിക, വി. കെ,.വിജയൻ, ആർദ്ര പ്രവീൺ, ദീപക്, പ്രജേഷ്, ശശീന്ദ്ര വർമ്മ പി. കെ, കവിരാജ്, ഷാജി അക്കിത്തലം,
ഭർത്താവ് തൂങ്ങിമരിച്ച കാഴ്‌ചകണ്ട് ഭാര്യ 17-ാം നിലയിൽ നിന്ന് ചാടി മരിച്ചു; ടെക്കി ദമ്പതികളുടെ മരണത്തിൽ അന്വേഷണം
ഭർത്താവ് ആത്മഹത്യ ചെയ്ത കാഴ്ച കണ്ടതിന് പിന്നാലെ ഭാര്യ അപ്പാർട്ട്മെന്റ്റിൽ നിന്ന് ചാടി മരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. തെലങ്കാനയിലെ സിദ്ദിപേട്ട് സ്വദേശികളും സോഫ്റ്റ്വെയർ എഞ്ചിനിയറുമായ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. പ്രമുഖ ഐടി കമ്പനിയായ ഐബിഎമ്മിലാണ് ബിബി ജോലി ചെയ്തിരുന്നത്. ബിബി ഇന്നലെ ജോലി കഴിഞ്ഞ് അപ്പാർട്ട്മെന്റിലെത്തിയപ്പോൾ മുറിയുടെ വാതിൽ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. ആവർത്തിച്ച് വാതിലിൽ മുട്ടിയിട്ടും