വിൽപ്പനയ്ക്കായി വാഹനത്തിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാക്കേക്കടവ് ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

മണപ്പുറം ദാറുൽ സലാം വീട്ടിൽ അലി ജുവാഹർ (24), മണപ്പുറം വട്ടത്തറ വീട്ടിൽ അലൻ വർഗീസ് (24), മണപ്പുറം അരുൺ നിവാസിൽ അരുൺ കുമാർ (30), പാണാവള്ളി തെക്കേ പള്ളിപ്പറമ്പിൽ ജിതിൻ (23), പൂച്ചാക്കൽ തെക്കേ കുനംചേരിയിൽ സലാഹുദീൻ അയൂബി (24), മണപ്പുറം നികർത്തിൽ കൃഷ്ണകുമാർ (23), പൂച്ചാക്കൽ തസ്സി മൻസിലിൽ മുഹമ്മദ് അസ്ലം (23), മണപ്പുറം വേലംവെളി വീട്ടിൽ ഷെമീർ (38) എന്നിവരാണ് പിടിയിലായത്.

പിടിയിലായ ഷെമീർ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നാണ് റിപ്പോർട്ട്. എന്നാൽ നിലവിൽ ഇയാൾ സംഘടനയുടെ ഭാരവാഹിയല്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. നേരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ഷെമീർ ഏകദേശം മൂന്ന് വർഷം മുമ്പാണ് കോൺഗ്രസിൽ ചേർന്നതെന്നും ഇവർ വ്യക്തമാക്കി.

കഞ്ചാവ് എവിടെനിന്നാണ് എത്തിച്ചതെന്നും ആർക്കുവേണ്ടിയാണ് കടത്തിയതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts