ബി​ഹാ​റി​ലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. ഇന്ന് നളന്ദയിലെ ശീ​ത​ളാ​ഷ്ട​മി ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ പത്തിലധികം പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ ആണ് ക്ഷേത്രത്തിൽ ധാരാളം ഭക്തർ വന്നത്. അ​നി​യ​ന്ത്രി​ത​മാ​യ ജ​ന​ത്തി​ര​ക്കാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related Posts