ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറി ചാടിപ്പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം ഗുരുവായൂര്‍ പോലീസ് പിടികൂടി. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാന്‍ഡ് പ്രതിയാണ് ജയില്‍ ചാടിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

ചാവക്കാട് സബ് ജയിലിലെ കേടായ എക്സോസ്റ്റ് ഫാന്‍ നന്നാക്കുന്നതിന് ഇയാളെ സെല്ലിന് പുറത്തിറക്കിയിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതര്‍ പ്രതിയെ കയറ്റിയത്. മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയില്‍ അധികൃതര്‍ ഇയാള്‍ ചാടിപ്പോയ വിവരം അറിയുന്നത്.

കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതി ഓടുമേഞ്ഞ മേല്‍ക്കൂരയിലേക്ക് കയറുകയും തുടര്‍ന്ന് സമീപത്തുളള മരത്തിലേക്ക് കയറി സമീപത്തെ സബ് രജിസ്ട്രാര്‍ വളപ്പിലേക്ക് കടക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്. പോലീസ് പ്രതിയ്ക്കായുളള അന്വേഷണം ഊർജിതമാക്കി.

Related Posts