ദുബായിൽ രണ്ട് സ്ഥലങ്ങളിലായി ഉപഭോക്താക്കൾക്കായി സെൽഫ് ഡ്രൈവിംഗ് ടാക്സികളുടെ പ്രവർത്തനം ആരംഭിച്ചതായി ആർടിഎ. വീ റൈഡ്, അപ്പോളോ ഗോ കമ്പനി എന്നിവയുമായി സഹകരിച്ച് ജുമൈറയിലും ഉമ്മു സുഖീമിലുമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. വീ റൈഡ് വാഹനങ്ങൾ ഊബർ ആപ്പ് വഴി ലഭ്യമാകും.
ഡ്രൈവർ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ അപ്പോളോ ഗോ ആപ്പ് വഴിയും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. ദുബായിൽ ആദ്യഘട്ടത്തിൽ 100 സെൽഫ് ഡ്രൈവിംഗ് ടാക്സികളാണ് പ്രവർത്തനമാരംഭിക്കുന്നത്. വരും വർഷങ്ങളിൽ ഇതിൻ്റെ എണ്ണം ക്രമേണ വർദ്ധിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.