ലോക ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജൻ്റിന പോരാട്ടം നാളെ
ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജൻ്റിന പോരാട്ടം നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതല്‍. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിര്‍ണായക മത്സരത്തിലാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ നേര്‍ക്കുനേര്‍ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികില്‍ നില്‍ക്കുന്ന നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ അര്‍ജൻ്റിനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പാക്കാന്‍. ആരാധകര്‍ക്ക് ഫാനടിസ് ആപ്പ് വഴി മത്സരം തത്സമയം കാണാം. ഇരു ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ട്. അര്‍ജൻ്റിന
വിദേശത്തുനിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു
വിദേശത്തുനിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര ചന്ദനപ്പള്ളി വടക്കേക്കരവീട്ടിൽ ഡോ. ബിന്ദുഫിലിപ്പ് (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6 മണിക്ക് എംസി റോഡിൽ വയയ്ക്കൽ കമ്പംകോടിനു സമീപത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവറായ ബൈജു ജോർജ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വിദ്യാർത്ഥികൾക്കുള്ള സാമ്പത്തികസഹായ പുനര്‍നിര്‍ണയം; ട്രംപ് സര്‍ക്കാരിൻ്റെ തീരുമാനത്തില്‍ ഭാരത വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
ട്രംപ് സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചതിനേത്തുടര്‍ന്ന് ഭാരതത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയില്‍. വിദ്യാര്‍ത്ഥികൾക്കുള്ള ഫുള്‍ബ്രൈറ്റ് ഉള്‍പ്പെടെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായമാണ്യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെൻ്റ് മരവിപ്പിച്ചിരിക്കുന്നത്. കോഴ്‌സ് ആരംഭിച്ചതും പാതിവഴിയിലെത്തിയതുമായ ആയിരക്കണക്കിന് ഭാരത വിദ്യാര്‍ത്ഥികള്‍ ഇതിനാല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട നിലയിലാണ്. അമേരിക്കയില്‍ ദൈനംദിന ചെലവുകള്‍ക്കായി സ്‌റ്റൈപ്പന്‍ഡിനെയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍ നിലയ്‌ക്കുന്നതോടെ ചെലവുകള്‍ സ്വയം വഹിക്കേണ്ടിവരും. ഈ സ്‌കോളര്‍ഷിപ്പുകള്‍ മാത്രമാണ് സാധാരണക്കാരെ സംബന്ധിച്ച് അമേരിക്കയില്‍ പഠിക്കാനുള്ള
ഇടുക്കി തൊടുപുഴയിലെ ബിജുവിനെ കൊന്നു ഒളിപ്പിച്ച കേസ്; 4 പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി
ഇടുക്കി തൊടുപുഴയിലെ ബിജുവിനെ കൊന്നു ഒളിപ്പിച്ച കേസില്‍ നാല് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. ആഷിഖ്, ജോമോന്‍, മുഹമ്മദ് അസ്ലം എന്നിവര്‍ക്കെതിരേയാണ് കുറ്റം ചുമത്തിയത്. പ്രതികളായ മുഹമ്മദ് അസ്‌ലം, ജോമോന്‍ എന്നിവരുമായി പോലിസ് നടത്തിയ തെളിവെടുപ്പില്‍ തട്ടിക്കൊണ്ടുപോയ സ്ഥലത്തു നിന്നു ബിജുവിൻ്റെ ചെരിപ്പും പെപ്പര്‍ സ്‌പ്രേയും ഗോഡൗണില്‍ നിന്ന് മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ബിജു തിരിച്ച് വീട്ടിയിലെത്തിയില്ല എന്ന കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം
വീട്ടിൽ ലഹരി ഉപയോഗം; വിലക്കിയ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകനും പെൺസുഹൃത്തും
തിരുവനന്തപുരം പാലോടത്തു വീട്ടിലിരുന്ന് ലഹരി ഉപയോഗം വിലക്കിയ അമ്മയെ ക്രൂരമായി മർദിച്ച് മകനും പെൺസുഹൃത്തും. വിതുര മേമല സ്വദേശിയായ 57കാരി മേഴ്‌സിയെയാണ് മകനും പെൺസുഹൃത്തും ചേർന്ന് ആക്രമിച്ചത്. പ്രതികളായ അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗം ചോദ്യം ചെയ്‌തതോടെ അനൂപും സംഗീതയും മെഴ്‌സിയെ റോഡിലേക്ക് വലിച്ചിഴച്ച് നാട്ടുകാരുടെ മുന്നിൽ വെച്ച് മർദ്ദിച്ച ശേഷം വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്‌തു. ഉടൻ
കർണാടകയിൽ യുവാവിനെ ഭാര്യയും ഭർതൃമാതാവും ചേർന്ന് കൊലപ്പെടുത്തി
കർണാടകയിൽ യുവാവിനെ ഭാര്യയും ഭർതൃമാതാവും ചേർന്ന് കൊലപ്പെടുത്തി. ലോക്നാഥ് സിംഗ്(37) ആണ് മരിച്ചത്. നിയമവിരുദ്ധ ബിസിനസ് ഇടപാടുകളെയും വിവാഹേതര ബന്ധങ്ങളെയും തുടർന്നാണ് ലോക്നാഥിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് സംഭവത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് ശനിയാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു കാറിൽ നിന്നുമാണ് ലോക്‌നാഥ് സിംഗിൻ്റെ മൃതദേഹം കണ്ടെത്തിയത്. ലോക്‌നാഥിനെ പ്രതികൾ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ബോധരഹിതനാക്കി. ലോക്‌നാഥിനെ പിന്നീട് അവർ ഒരു ആളൊഴിഞ്ഞ
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ മൃതദേഹം റെയിൽ പാളത്തിൽ
രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിൽ 1 വർഷം മുമ്പാണ് മേഘ ജോലിയിൽ പ്രവേശിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. പേട്ട പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. മേഘ കുറച്ചുനാളുകളായി മാനസിക
സൂരജ് കൊലപാതകം; സിപിഎം പ്രവർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം
കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം. ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിൻ്റെ സഹോദരൻ മനോരാജ് നാരായണൻ, ടികെ രജീഷ് എന്നിവരടക്കം 8 പ്രതികൾക്കാണ് ജീവപര്യന്തം തടവ് ലഭിച്ചത്. പതിനൊന്നാം പ്രതിയായ പ്രദീപന് 3 വർഷം കഠിനതടവും വിധിച്ചു. 2005 ഓഗസ്റ്റ് ഏഴിന് നടന്ന കൊലപാതകത്തിൽ, സൂരജിനെ സിപിഎം വിട്ട് ബി.ജെ.പിയിൽ ചേർന്നതിലുള്ള വിരോധമാണ് കൊലപ്പെടുത്താൻ കാരണമായതെന്നാണ്
പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിൽ
പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസുമാരായ സതീഷ് ചന്ദ്ര ശർമ, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റിന് നിലവിൽ സുപ്രീം കോടതിയുടെ വിലക്കുണ്ട്. നടൻ കൂട്ടിക്കൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അദ്ദേഹം ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കൂട്ടിക്കലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്നും കസ്റ്റഡി യിലെടുത്തുള്ള ചോദ്യം
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദ റിപ്പോർട്ട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്തു പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ജാമ്യം നോബിക്ക് നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. നോബി ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിന്