കർണാടകയിൽ യുവാവിനെ ഭാര്യയും ഭർതൃമാതാവും ചേർന്ന് കൊലപ്പെടുത്തി. ലോക്നാഥ് സിംഗ്(37) ആണ് മരിച്ചത്. നിയമവിരുദ്ധ ബിസിനസ് ഇടപാടുകളെയും വിവാഹേതര ബന്ധങ്ങളെയും തുടർന്നാണ് ലോക്നാഥിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് സംഭവത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് ശനിയാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു കാറിൽ നിന്നുമാണ് ലോക്‌നാഥ് സിംഗിൻ്റെ മൃതദേഹം കണ്ടെത്തിയത്. ലോക്‌നാഥിനെ പ്രതികൾ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ബോധരഹിതനാക്കി. ലോക്‌നാഥിനെ പിന്നീട് അവർ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും തുടർന്ന് കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലുകയുമായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് രണ്ട് വർഷമായി പ്രണയത്തിലായിരുന്ന യുവതിയെ ലോക്നാഥ് വിവാഹം ചെയ്‌തത്. ലോക്‌നാഥിൻ്റെ കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നു. ലോക്‌നാഥ് ഭാര്യയെ വിവാഹം കഴിഞ്ഞയുടനെ അവളുടെ മാതാപിതാക്കളുടെ വീട്ടിൽ ആക്കി. രണ്ടാഴ്‌ച മുമ്പാണ് യുവതിയുടെ കുടുംബം വിവാഹത്തെക്കുറിച്ച് അറിയുന്നത്. തുടർന്നാണ് യുവതിയും കുടുംബവും ലോക്‌നാഥിൻ്റെ വിവാഹേതര ബന്ധത്തെക്കുറിച്ചും നിയമവിരുദ്ധമായ ബിസിനസ് ഇടപാടുകളെക്കുറിച്ചും അറിയുന്നത്.

ഇരുവരും തുടർന്നുള്ള ദിവസങ്ങളിൽ നിരന്തരം വഴക്കിടുകയും വിവാഹമോചനം നേടാൻ ആലോചിക്കുകയും ചെയ്‌തതു. ഇതോടെ ബന്ധം വഷളായി. ലോക‌നാഥ് തൻ്റെ ഭാര്യവീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഗുരുതരമായ പ്രത്യാ ഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ ഭാര്യയും അമ്മയും ചേർന്ന് ലോക്‌നാഥിനെ കൊല്ലാൻ പദ്ധതിയിട്ടു. ലോക്‌നാഥ് ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബംഗുളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ നിരീ ക്ഷണത്തിലായിരുന്നു എന്ന് പോലീസ് അറിയിച്ചു.

Related Posts