രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിൽ 1 വർഷം മുമ്പാണ് മേഘ ജോലിയിൽ പ്രവേശിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. പേട്ട പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി.
മേഘ കുറച്ചുനാളുകളായി മാനസിക ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നതായി ഐ.ബി ഉദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഉടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപ്രതിയിലേക്ക് മാറ്റി.