തിരുവനന്തപുരം പാലോടത്തു വീട്ടിലിരുന്ന് ലഹരി ഉപയോഗം വിലക്കിയ അമ്മയെ ക്രൂരമായി മർദിച്ച് മകനും പെൺസുഹൃത്തും. വിതുര മേമല സ്വദേശിയായ 57കാരി മേഴ്‌സിയെയാണ് മകനും പെൺസുഹൃത്തും ചേർന്ന് ആക്രമിച്ചത്. പ്രതികളായ അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ലഹരി ഉപയോഗം ചോദ്യം ചെയ്‌തതോടെ അനൂപും സംഗീതയും മെഴ്‌സിയെ റോഡിലേക്ക് വലിച്ചിഴച്ച് നാട്ടുകാരുടെ മുന്നിൽ വെച്ച് മർദ്ദിച്ച ശേഷം വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്‌തു. ഉടൻ തന്നെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ഉടൻ വിതുര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.

വെൽഡിംഗ് തൊഴിലാളിയായ അനൂപിനൊപ്പം ദിവസങ്ങൾക്ക് മുമ്പാണ് സംഗീത താമസം തുടങ്ങിയത്. വീട്ടിലിരുന്ന് ഇരുവരും ലഹരി ഉപയോഗിക്കുന്നത് പതിവാണെന്നാണ് മേഴ്‌സി പൊലീസിന് നൽകിയ മൊഴി. പ്രതികളെ പിടികൂടി നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts