പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസുമാരായ സതീഷ് ചന്ദ്ര ശർമ, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റിന് നിലവിൽ സുപ്രീം കോടതിയുടെ വിലക്കുണ്ട്.
നടൻ കൂട്ടിക്കൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അദ്ദേഹം ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കൂട്ടിക്കലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്നും കസ്റ്റഡി യിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും ഹൈക്കോടതിയുടെ നിരീക്ഷിച്ചിരുന്നു. കോഴിക്കോട് കസബ പൊലീസ് 2024 ജൂണിലാണ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്.