കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച് 6 പേർക്ക് പരിക്ക്
കോഴിക്കോട് കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിലും സ്കൂട്ടറിലും ഇടിക്കുകയായി രുന്നു. ബൈക്ക് യാത്രക്കാരായ കൂമുള്ളി സ്വദേശി ജയേഷ്, സ്കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന വിയ്യൂർ സ്വദേശി ജുബീഷ്, രാജേഷ്, കാർ യാത്രികരായ വടകര കുനിങ്ങാട് സ്വദേശി കളായ അഹമ്മദ്, ആയിഷ, മൂസ, അഫ്‌നാൻ എന്നിവർക്കാണ് പരിക്കേറ്റത്. ജുബീഷിന് സാരമായി പരിക്കേറ്റു
വഖ്ഫ് നിയമഭേദഗതി ബില്ല്; ഇന്ന് എംപിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
കേന്ദ്രസര്‍ക്കാര്‍ വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്യാന്‍ എംപിമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ പാര്‍ലമെൻ്റ് കോംപ്ലക്‌സിലെ കോണ്‍ഫറന്‍സ് റൂമിലാണ് യോഗം നടക്കുന്നത്. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് എംപിമാരുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിക്കും. നിയമഭേദഗതിയിലെ വിവിധ വ്യവസ്ഥകളെ കുറിച്ച് വിശദീകരിക്കും. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് യോഗമെന്ന് സൂചനയുണ്ട്.
തൊലിയുടെ നിറത്തിൻ്റെ പേരില്‍ അപമാനം; ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍
തൊലിയുടെ നിറത്തിൻ്റെ പേരില്‍ അപമാനം നേരിട്ടെന്ന് വെളിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ് കറുപ്പെന്നും അതിനെ ഇത്ര നിന്ദിക്കുന്നത് എന്തിനാണെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഭർത്താവിൻ്റെയും തൻ്റെയും നിറങ്ങളെ താരതമ്യപ്പെടുത്തി ഒരാൾ നടത്തിയ മോശം പരാമർശത്തിനെതിരേയാണ് ചീഫ് സെക്രട്ടറി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. മനോഹരമായ നിറമായ കറുപ്പിനെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കുറിപ്പിൽ ചോദിക്കുന്നു. നിറത്തിൻ്റെ പേരിൽ വർണ്ണ വിവേചനം നേരിട്ടെന്ന
കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്ഐ ക്കാരായ പ്രതികളെ വെറുതെ വിട്ടു
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട് പ്രിൻസിപ്പൽ അസിസ്റ്റൻ്റ് സെഷൻസ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴിമാറ്റിയതും തിരിച്ചടിയായി. കേസിലാസ്‌പദമായ സംഭവം നടക്കുന്നത് 2022 ലാണ്. ഡി. വൈ.എഫ് ഐ പ്രവർത്തകരായ 7 പേരായിരുന്നു പ്രതികൾ. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ അരുൺ ഉൾപ്പെടെ ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ. സുരക്ഷ
തമിഴ്‌നാട്ടിൽ മോഷണക്കേസ് പ്രതിയെ ഏറ്റുമുട്ടലിൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി
തമിഴ്‌നാട്ടിൽ മോഷണക്കേസ് പ്രതിയെ ഏറ്റുമുട്ടലിൽ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്ര സ്വദേശിയും മോഷണക്കേസ് പ്രതിയുമായ ജാഫറിനെയാണ് ചെന്നൈ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത് . ഇയാൾ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ചെന്നൈയിലെ തരമണി റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് സംഭവം. പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് കൊല നടത്തിയതെന്നാണ് പോലീസിൻ്റെ വാദം. കൊല്ലപ്പെട്ട ജാഫർ അമ്പതോളം കേസുകളിൽ പ്രതിയാണ്. എഡിജിപി അരുൺ സിറ്റി പോലീസ് കമ്മീഷണറായ ശേഷമുള്ള
ബ്രസീലിനെ തകർത്ത് അർജൻ്റീനയ്ക്ക് ഗംഭീര വിജയം
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജൻ്റീന. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീലിനെ ലോക ചാമ്പ്യൻമാർ തകർത്തത്.എൻസോ ഫെർണാണ്ടസ്, ജൂലിയൻ അൽവാരസ്, അലക്‌സിസ് മക് അലിസ്റ്റർ, ജി യോലിയാനോ സിമിയോണി എന്നിവരാണ് അർജൻ്റീനയ്ക്കായി ഗോളുകൾ നേടിയ ത്. മത്യോസ് കുൻഹയാണ് ബ്രസീലിനായി ഗോൾ സ്കോർ ചെയ്തത്. 14 കളികളിൽ വിജയത്തോടെ നിന്ന് അർജൻ്റീനയ്ക്ക് 31 പോയിൻ്റായി. നിലവിൽ പോയിൻ്റ് ടേബളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അർജൻ്റീന. മത്സരത്തിന്
മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഇനി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എസ് പി
മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന് പുതിയ നിയമനം. മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എസ്പിയായാണ് നിയമിച്ചത്. മലപ്പുറം എസ്പി ക്വാര്‍ട്ടേഴ്‌സിലെ മരം മുറി പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട് പി വി അന്‍വറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ എഡിജിപി അജിത് കുമാറിനും പി ശശിക്കുമെതിരെ ഇദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ അന്‍വര്‍ ഈ സംഭാഷണം പുറത്തുവിട്ടു. അതിന് പിന്നാലെയാണ് സുജിത് ദാസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു; രശ്മി വിഎസിനും സൂരജ് ടിക്കും ഫെലോഷിപ്പ്
2024-25ലെ കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. 1ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി പീരിയോഡിക്കൽസ് സബ് എഡിറ്റർ സൂരജ് ടിയും 75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി പീരിയോഡിക്കൽസ് ജേണലിസ്റ്റ് ട്രെയിനി രശ്മി വി.എസും അർഹരായി. സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പ് ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജിഷ ജയൻ.സിക്കും ലഭിച്ചു. മലയാള മാധ്യമചരിത്രത്തിലെ പെണ്ണടയാളങ്ങൾ എന്നതിനെപ്പറ്റിയുള്ള പഠനമാണ് ജിഷ ജയൻ
വാളയാർ കേസ്; ഏപ്രിൽ 25ന് കോടതിയിൽ ഹാജരാകണം; പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ്
വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ്. സിബിഐ കുറ്റപത്രം അംഗീകരിച്ചാണ് എറണാകുളം സിബിഐ കോടതി നടപടി. ഏപ്രിൽ 25ന് ഇരുവരും കോടതിയിൽ ഹാജരാകണം. നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും യഥാർത്ഥ കുറ്റവാളികളിലേക്ക് എത്താനാവാത്തതിനാലാണ് തങ്ങളെ സിബിഐ പ്രതിചേർത്തതെന്ന് കുട്ടികളുടെ അമ്മ പ്രതികരിച്ചു.അന്വേഷണസംഘം നൽകിയ 6 കുറ്റപത്രങ്ങൾ അംഗീകരിച്ചാണ് എറണാകുളം സിബിഐ കോടതി നടപടി. കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും തെറ്റ് ചെയ്‌തിട്ടില്ലെന്നും വാളയാർ കുട്ടികളുടെ അമ്മ പ്രതികരിച്ചു. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ
ഗിന്നസ് പക്രു നായകനാകുന്ന ‘916 കുഞ്ഞുട്ടൻ’ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞുട്ടൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മോർസെ ഡ്രാഗൺ എൻ്റർടൈൻമെൻ്റ് ആണ് ‘916 കുഞ്ഞുട്ടൻ’ നിർമിക്കുന്നത്. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞുട്ടൻ. ഈ ചിത്രത്തിൽ ഗിന്നസ് പക്രു കൂടാതെ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇടവേള ബാബു, ഷാജു ശ്രീധർ, കോട്ടയം രമേഷ്, നോബി മാർക്കോസ്, ഡയാന ഹമീദ്, വിജയ് മേനോൻ, സുനിൽ