കോഴിക്കോട് കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച‌ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിലും സ്കൂട്ടറിലും ഇടിക്കുകയായി രുന്നു. ബൈക്ക് യാത്രക്കാരായ കൂമുള്ളി സ്വദേശി ജയേഷ്, സ്കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന വിയ്യൂർ സ്വദേശി ജുബീഷ്, രാജേഷ്, കാർ യാത്രികരായ വടകര കുനിങ്ങാട് സ്വദേശി കളായ അഹമ്മദ്, ആയിഷ, മൂസ, അഫ്‌നാൻ എന്നിവർക്കാണ് പരിക്കേറ്റത്. ജുബീഷിന് സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന അഹമ്മദും കുടുംബവും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ ഇതേ ഭാഗത്തുകൂടി സഞ്ചരിച്ച വാഹനങ്ങളിലാണ് ഇടിച്ചത്.

Related Posts