നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ തമിഴ്‌നാട്ടിലെ ധർമപുരി കൊമ്പനഹള്ളിയിൽവച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഷൈനിനും അമ്മയ്‌ക്കും സഹോദരനും ഡ്രൈവർക്കും പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ചാക്കോ മരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.
ബക്രീദ്: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബലിപെരുന്നാൾ പ്രമാണിച്ച് നാളെ (വെള്ളിയാഴ്‌ച) അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അവധി പ്രഖ്യാപിച്ചതിന് പിറകെയാണ് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വ്യക്തമാക്കിയത്.നേരത്തെ, വെള്ളിയാഴ്‌ച സർക്കാർ കലണ്ടർ പ്രകാരം അവധിയായിരുന്നു. ഇതിനിടെയാണ് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്‌ച പ്രവൃത്തി ദിവസമായും ശനിയാഴ്ച
മംഗളൂരുവില്‍ അഷ്‌റഫിനെ തല്ലിക്കൊന്ന 3 പ്രതികൾക്ക് കൂടി ജാമ്യം
മംഗളൂരു കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെ തല്ലിക്കൊന്ന 3 പ്രതികൾക്ക് കൂടി ജാമ്യം. പതിനാലാം പ്രതി സന്ദീപ്, പതിനഞ്ചാം പ്രതി ദീക്ഷിത്, പത്തൊമ്പതാം പ്രതി സച്ചിന്‍ എന്നിവര്‍ക്കാണ് സെക്കന്‍ഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. മേയ് 31ന് കേസിലെ രണ്ടു പ്രതികളായ രാഹുല്‍, കെ സുശാന്ത് എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. കുഡുപ്പുവില്‍ ഏപ്രില്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഷ്‌റഫിനെ തല്ലിക്കൊന്ന ശേഷം ഹിന്ദുത്വ സംഘം
‘തഗ് ലൈഫ്’ റിവ്യു; തഗ് ഉണ്ടെങ്കിലും ലൈഫ് ഇല്ല
മണിരത്നം ചിത്രമായ ‘തഗ് ലൈഫ്’ അധോലോകം, അനാഥത്വം, ചതി, ഗുണ്ടാപ്പക, അവിഹിതം, തങ്കച്ചി പാസം അങ്ങനെ ക്ലീഷേകളുടെ കുത്തൊഴുക്കുള്ള സിനിമയാണ് . ഉഗ്രൻ താരനിരയും അണിയറക്കാരുമായി വലിയ പ്രതീക്ഷയോടെ വന്ന ചിത്രം പക്ഷേ കടുത്ത കമൽ–മണി ആരാധകർക്കു പോലും അത്ര ദഹിക്കണമെന്നില്ല. ‘നായകൻ’ ബോംബെയിലായിരുന്നെങ്കിൽ ‘തഗ് ലൈഫി’ൽ ഡൽഹിയിലാണ് കഥ നടക്കുന്നത്. സദാനന്ദൻ്റെയും രംഗരായ ശക്തിവേലിൻ്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്യാങുകൾ. ഇവർ തമ്മിലുള്ള കുടിപ്പകയിൽ നിന്നു തുടങ്ങുന്ന സിനിമ. കഥയുടെ
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും റോയല്‍ ചലഞ്ചേഴ്‌സിനുമെതിരെ കേസെടുത്തു
ആർ.സി.ബി വിജയാഘോഷം ദുരന്തത്തിൽ കലാശിച്ച സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎൻഎ എന്ന ഇവൻ്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് സ്വമേധയാ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ബെംഗളൂരു കബ്ബൻ പാർക്ക് പോലീസ് സ്‌റ്റേഷനിൽ സംഘാടകർക്കും നടത്തിപ്പുകാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. കേസെടുത്തത് കൂടാതെ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ,
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷൻ 5 ലക്ഷം രൂപ വീതം ധനസഹായം നൽകും.
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷൻ 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങളോടുള്ള അഗാധമായ അനുശോചനം രേഖപ്പെടുത്തിയ കെഎസ്സിഎ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി.
ഇന്ത്യക്കെതിരേ ആദ്യടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; സ്റ്റോക്സ് ടീമിനെ നയിക്കും
ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളിങ്ങിന് പ്രധാന്യം നൽകിയുള്ള ടീമിനെയാണ് ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ പേസർമാരായ സാം കുക്ക്, ജാമി ഓവർടൺ, ക്രിസ് വോക്‌സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്, എന്നിവരാണ് ടീമിൽ ഫാസ്റ്റ് ബൗളിങ് നിരയിൽ ഉൾപ്പെട്ടിരിക്കുന്നത്. മാർക്ക് വുഡും ഗുസ് അറ്റ്കിൻസണും ഒല്ലി സ്റ്റോണും ജോഫ്ര ആർച്ചറും ടീമിലില്ല. നാലു പേർക്കും പരിക്കാണ് തിരിച്ചടിയായത്. ജോഫ്ര ആർച്ചർ
ദേശീയപാത തകർച്ചയ്ക്ക് കാരണം മണ്ണിൻ്റെ കുഴപ്പം; എൻഎച്ച്എഐ
ദേശീയപാത തകർച്ചയ്ക്ക് കാരണം മണ്ണിൻ്റെ കുഴപ്പമെന്ന് എൻഎച്ച്എഐ ഹൈക്കോടതിയിൽ. ദൃഡതയില്ലാത്ത മണ്ണാണ് ഉപയോഗിച്ചത്. സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിൻ്റെ ദൃഡത ഇല്ലാതാക്കിയെന്നും എൻഎച്ച്എ ഐ കോടതിയെ അറിയിച്ചു. കരാറുകാരുടെ വീഴ്‌ചയാണ് ദേശീയപാത തകർന്നത്. നിലവിലെ കരാറുകളിൽ നിന്നും പുതിയ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയിട്ടുണ്ടെന്നും ദേശീയപാത അഥോറിറ്റി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. പ്രൊജക്ട് കൺസൾട്ടൻറിനെയും വിലക്കിയിട്ടുണ്ട്. മേൽനോട്ട ചുമതല ഐഐടി ഡൽഹിയിൽ നിന്ന് വിരമിച്ച പ്രഫസർക്ക്
മുൻവൈരാഗ്യം; ഡൽഹിയിൽ വിചാരണത്തടവുകാരനെ കൂടെയുണ്ടായിരുന്ന തടവുകാര്‍ ലോക്കപ്പിൽ കൊലപ്പെടുത്തി
ലോക്കപ്പിൽ വിചാരണത്തടവുകാരനെ കൂടെയുണ്ടായിരുന്ന തടവുകാര്‍ കൊലപ്പെടുത്തി. ഡൽഹി സാകേത് കോടതിയിലാണ് വിചാരണത്തടവുകാരനെ ഒപ്പമുണ്ടായിരുന്ന രണ്ട് തടവുകാർ കൊലപ്പെടുത്തിയത്. വ്യാഴാഴ്‌ചയാണ് സംഭവം. കോടതി വളപ്പിൽത്തന്നെയുള്ള ലോക്കപ്പിലാണ് അനിഷ്ടസംഭവമുണ്ടായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. വിചാരണ നടപടികൾക്കായാണ് തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇവരെ കോടതിയിലെത്തിച്ചത്. കൊല്ലപ്പെട്ടത് അമൻ എന്ന തടവുപുള്ളിയാണ് .അമന് കൊലപാതകത്തിൽ പങ്കാളിയായ ജിതേന്ദർ എന്ന വ്യക്തിയുമായി 2024 ലുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജിതേന്ദറേയും സഹോദരനേയും
ബംഗളുരു വിജയാഘോഷ ദുരന്തം; ഉത്തരവാദിത്തം കർണാടക കോൺഗ്രസ് സർക്കാറിന്: കുമാര സ്വാമി
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിലെ ഉത്തരവാദിത്തം കർണാടക സർക്കാറിനെന്ന് കുമാര സ്വാമി. കർണാടകയിലെ കോൺഗ്രസ് സർക്കാർ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ശരിയായ ആസൂത്രണത്തിൻ്റെ അഭാവവും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടതുമാണ് ഈ ദൗർഭാഗ്യകരമായ സംഭവത്തിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു. സ്റ്റേഡിയത്തിനു സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവം 0തന്നെ വല്ലാതെ ഞെട്ടിച്ചുവെന്ന് കുമാരസ്വാമി പറഞ്ഞു. ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുമ്പു തന്നെ