കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പ്രസാദ്
Kerala
0 min read
8.8k

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പ്രസാദ്

ജൂൺ 5, 2025
0

പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ രാജ്‌ഭവനിലെ പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്. രാജ്ഭവനിലെ വേദിയിൽ ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയിൽ നിന്ന് വിട്ടു നിന്നത്. രാജ്‌ഭവനിൽ വെച്ച് സംസ്ഥാന സർക്കാരിൻ്റെ പരിസ്ഥിതി ദിനാഘോഷം കൃഷിമന്ത്രി പി. പ്രസാദും ഗവർണർ രാജേന്ദ്ര ആർലേക്കറും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനു പിന്നാലെ വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്‌തി രാജ്‌ഭവൻ അധികൃതരെ കൃഷിവകുപ്പ് അറിയിക്കുകയായിരുന്നു. രാജ്ഭവന്റെ

Continue Reading
യുഡിഎഫ് ഇനി അൻവറിന് മുന്നിൽ വാതിൽ തുറക്കില്ല: വി ഡി സതീശൻ
Kerala
0 min read
10.5k

യുഡിഎഫ് ഇനി അൻവറിന് മുന്നിൽ വാതിൽ തുറക്കില്ല: വി ഡി സതീശൻ

ജൂൺ 5, 2025
0

ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിൻ്റെ പ്രസ്‌താവനകൾക്ക് മറുപടിയില്ല. ചർച്ചയുടെ വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട്, പക്ഷെ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു. രാജ്‌ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭാരത മാതാവിൻ്റെ ചിത്രം രാജ് ഭവനിൽ വയ്ക്കുന്നത് ശരിയല്ല. ഇത്തരം പരിപാടികൾക്ക് രാജ് ഭവൻ വേദിയാക്കരുത്. രാജ്ഭവൻ ആർ എസ്

Continue Reading
കപ്പൽ മുങ്ങിയതിൻ്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി
Kerala
0 min read
8.9k

കപ്പൽ മുങ്ങിയതിൻ്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

ജൂൺ 5, 2025
0

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയതിൻ്റെ വിശദാംശങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. കപ്പലപകടത്തിൻ്റെ പരിണതഫലം എന്തെന്നറിയാൻ ജനങ്ങൾക്ക് അ‌വകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ലൈബീരിയൻ കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കൾ എന്തൊക്കെയെന്ന വിവരം സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ച വിശദാംശങ്ങൾ കോടതിയെ അ‌റിയിക്കണം. ആലപ്പുഴയ്ക്ക് സമീപം ആകെ 643 കണ്ടെയ്‌നറുകളാണ് മുങ്ങിയ എം.എസ്.സി. എൽസ

Continue Reading
പെരുന്നാള്‍ അവധി ദിനത്തില്‍ മാറ്റം; സംസ്ഥാനത്ത് ബലിപെരുന്നാള്‍ അവധി ജൂണ്‍ ഏഴ് ശനിയാഴ്ച
Kerala
0 min read
10.2k

പെരുന്നാള്‍ അവധി ദിനത്തില്‍ മാറ്റം; സംസ്ഥാനത്ത് ബലിപെരുന്നാള്‍ അവധി ജൂണ്‍ ഏഴ് ശനിയാഴ്ച

ജൂൺ 5, 2025
0

സംസ്ഥാനത്തെ ബലിപെരുന്നാള്‍ അവധിയില്‍ മാറ്റം. ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ശനിയാഴ്ചയായതോടെയാണ് അവധിദിനം മാറ്റിയത്. നേരത്തേ വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍. ബലിപെരുന്നാള്‍ ദിവസമായ ശനിയാഴ്ചയായിരിക്കും അവധി.

Continue Reading
ആഭ്യന്തരവും വനംവകുപ്പും വേണം, മന്ത്രിയാക്കണം, സതീശനെ മാറ്റണം; പത്രിക പിൻവലിക്കാൻ പുതിയ ഉപാധികൾ വെച്ച് അൻവർ
Kerala
0 min read
10.2k

ആഭ്യന്തരവും വനംവകുപ്പും വേണം, മന്ത്രിയാക്കണം, സതീശനെ മാറ്റണം; പത്രിക പിൻവലിക്കാൻ പുതിയ ഉപാധികൾ വെച്ച് അൻവർ

ജൂൺ 5, 2025
0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനം യുഡിഎഫിന് മുന്നിൽ പുതിയ ഉപാധികൾ വച്ച് പി.വി. അൻവർ. വനംവകുപ്പും ആഭ്യന്തരവകുപ്പും തരാൻ തയാറാണെന്ന് രേഖയാക്കി പരസ്യമായി പറയുകയാണെങ്കിൽ 2026ൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള മുന്നണിപടയാളിയായി താൻ ഉണ്ടാകുമെന്ന് അൻവർ മാധ്യമങ്ങളോടു പറഞ്ഞു. ഇല്ലെങ്കിൽ, വി.ഡി. സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയാൽ മ തിയെന്നുമാണ് പി.വി. അൻവറിൻ്റെ ഉപാധി. വി.ഡി. യുഡിഎഫ് നേതൃസ്ഥാനത്ത് സതീശനെ ഇരുത്തിക്കൊണ്ട് താൻ അതിലേക്ക് വരില്ലെന്നും ഒരു

Continue Reading
നേഷന്‍സ് ലീഗ്; ജര്‍മ്മനിയെ വീഴ്ത്തി റോണോയും കൂട്ടരും ഫൈനലില്‍
Sports
1 min read
10.6k

നേഷന്‍സ് ലീഗ്; ജര്‍മ്മനിയെ വീഴ്ത്തി റോണോയും കൂട്ടരും ഫൈനലില്‍

ജൂൺ 5, 2025
0

ഇതിഹാസ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കീഴിലിറങ്ങിയ പോര്‍ച്ചുഗല്‍ യുവേഫാ നേഷന്‍സ് ലീഗ് ഫൈനലില്‍. ഒരു ഗോള്‍ വഴങ്ങിയ ശേഷം പോര്‍ച്ചുഗലിൻ്റെ ഗംഭീര തിരിച്ചു വരവ്. ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി മുന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. സ്വന്തം നാട്ടില്‍ കളിയില്‍ ആധിപത്യം ജര്‍മനിക്കായിരുന്നു. എന്നാല്‍ നിര്‍ണായക കൗണ്ടറുകളുമായി പോര്‍ച്ചുഗല്‍ ജര്‍മനിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇന്ന് നടക്കുന്ന ഫ്രാന്‍സ്- സ്പെയിന്‍ രണ്ടാം സെമിയിലെ വിജയികളാണ്

Continue Reading
ബെം​ഗളൂരു ആൾക്കൂട്ടദുരന്തം; ദുരന്തത്തിന് കാരണം പ്രവേശനം സൗജന്യമെന്ന് അറിയിച്ചത്
Karnataka
0 min read
12.8k

ബെം​ഗളൂരു ആൾക്കൂട്ടദുരന്തം; ദുരന്തത്തിന് കാരണം പ്രവേശനം സൗജന്യമെന്ന് അറിയിച്ചത്

ജൂൺ 5, 2025
0

ഐപിഎല്‍ ജേതാക്കളായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിൻ്റെ വിജയാഘോഷത്തില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിന് കാരണമായത് പ്രവേശനം സൗജന്യമെന്ന അറിയിപ്പ്. അഭൂതപൂര്‍വമായ ജനത്തിരക്കും ഇടുങ്ങിയ പ്രവേശനകവാടവുമാണ് അപകടത്തിന് കാരണം. റോയല്‍ ചലഞ്ചേഴ്സ് ടീമിൻ്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനായി ജനക്കൂട്ടം ഇരച്ചെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ഇതാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎല്‍ കിരീടം 18 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം സ്വന്തമാക്കിയതിൻ്റെ ആഘോഷപരിപാടിയാണ് വന്‍ദുരന്തത്തില്‍ കലാശിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്തിയ

Continue Reading
കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞടക്കം 7 മരണം
India
0 min read
13.0k

കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരത്തിലേക്ക്; അഞ്ച് മാസം പ്രായമുള്ള കുഞ്ഞടക്കം 7 മരണം

ജൂൺ 5, 2025
0

കൊവിഡ് കേസുകൾ രാജ്യത്ത് കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 564 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,866 ആയി ഉയർന്നു. 7 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷമാണ് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നത്. മേയ് 22ന് 257 സജീവ കേസുകളായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ രോഗികളുടെ എണ്ണം അയ്യായിരത്തിനടുത്തെത്തി. കൊവിഡ് രാജ്യത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഐസൊലേഷൻ കിടക്കകൾ, വെൻ്റിലേറ്ററുകൾ, ഓക്സിജൻ, അവശ്യ മരുന്നുകൾ എന്നിവ

Continue Reading
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിന് നോട്ടിസ്
Kerala
1 min read
10.4k

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിന് നോട്ടിസ്

ജൂൺ 5, 2025
0

സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സിൻ്റെ നിര്‍മ്മാതാക്കള്‍ക്ക് പോലീസിൻ്റെ നോട്ടീസ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ നിർമ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആൻ്റണി നോട്ടീസില്‍ ആവശ്യപ്പെടുന്നു. നേരത്തെ, കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സിറാജ് വലിയതുറയാണ് പരാതിക്കാരൻ. പലഘട്ടങ്ങളിലായി

Continue Reading
12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ യു എസ്സിലേക്ക് പ്രവേശന വിലക്കുമായി ട്രംപ്; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ
World
0 min read
9.3k

12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ യു എസ്സിലേക്ക് പ്രവേശന വിലക്കുമായി ട്രംപ്; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ

ജൂൺ 5, 2025
0

12 രാജ്യക്കാർക്ക് യു എസ്സിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. മ്യാൻമർ, അഫ്ഗാനിസ്ഥാൻ, പാഡ്, കോംഗോ, ഇക്വിറ്റോറിയൽ ഗിനിയ, ഹെയ്കി. എറിട്രിയ, ഇറാൻ, യെമൻ, ലിബിയ, സൊമാലിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്. വിലക്ക് തിങ്കളാഴ്ച പുലർച്ചെ 12.01 മുതൽ പ്രാബല്യത്തിൽ വരും. ഈ 12 രാജ്യങ്ങൾക്ക് പുറമേ ക്യൂബ ബുറുണ്ടി, ലാവോസ്, ടോഗോ, തുർക്ക്‌മെനിസ്ഥാൻ, സിയറ ലിയോൺ, വെനിസ്വേല എന്നീ 7

Continue Reading