നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വനിതാ പി.ജി ഡോക്ടറെ സീനിയർ ഡോക്ടർ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ സീനിയർ ഡോക്ടർ ഡോ. വിനുവിനെതിരെ പോലീസ് കേസെടുത്തു.

ആശുപത്രിയിലെ കൺസൾട്ടിംഗ് റൂമിൽ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് അതിക്രമശ്രമം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. യുവ ഡോക്ടറെ സീനിയർ ഡോക്ടർ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

അതിക്രമശ്രമത്തെ ചെറുത്ത യുവ ഡോക്ടർ മുറിയിൽനിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മറ്റ് ഡോക്ടർമാരുടെ സഹായം തേടുകയും സംഭവത്തെക്കുറിച്ച് പരാതി നൽകുകയും ചെയ്തു.

അടുത്തിടെയാണ് ഡോ. ബിനു നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഡോക്ടറെ അറസ്റ്റ് ചെയ്തതായോ കസ്റ്റഡിയിലെടുത്തതായോ വിവരങ്ങളില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts