ഇടത് എംപി കെ രാധാകൃഷ്ണന്റെ വാഹനമടക്കം പരിശോധിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പെട്ടി പരിശോധന നല്ലതെന്ന് എം സ്വരാജ്;
തിരഞ്ഞെടുപ്പ് സമയത്ത് വാഹന പരിശോധന സ്വാഭാവികമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. “അങ്ങനെ പരിശോധിക്കുന്നത് നല്ലതാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്, ഞാൻ പോകുന്ന വാഹനമാണെങ്കിൽ. കാരണം, നമ്മുടെ സുതാര്യത ബോധ്യപ്പെടുത്താൻ കഴിയും. ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും. കേരളത്തിൽ ഏകപക്ഷീയമായ പരിശോധനയൊന്നും നടക്കില്ലെന്നറിയാം. അവരുടെ വാഹനം പരിശോധിച്ചപ്പോൾ അവർക്കെന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതെനിക്ക് അറിയുകയുമില്ല,” സ്വരാജ് പറഞ്ഞു. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തന്‍റെ വാഹനം പരിശോധിക്കപ്പെട്ടിരുന്നെന്നും എല്ലാവരും സഹകരിക്കേണ്ടത് നിയമപരമായ കാര്യമാണെന്നും
കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഖത്തര്‍ പ്രവാസികളായ 5 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും
കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഖത്തര്‍ പ്രവാസികളായ 5 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക് കൊണ്ടുപോകും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അറിയിച്ചു. വിനോദസഞ്ചാരത്തിന് ഖത്തറില്‍ നിന്ന് പോയ 28 അംഗ ഇന്ത്യന്‍ പ്രവാസി സംഘമായിരുന്നു കെനിയയില്‍ അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ ഇന്നലെയായിരുന്നു നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരുടേയും നെയ്‌റോബി അധികൃതരുടെയും അനുമതി ലഭിച്ചത്. തുടര്‍നടപടികള്‍ സ്വീകരിച്ചത്
ഫിഫ ക്ലബ് ലോകകപ്പ്; ലോക ഫുട്ബോളിലെ ഏറ്റവും വലിയ താര സംഗമത്തിന് നാളെ പന്തുരുളും
ഫിഫ രാജ്യാന്തര ലോകകപ്പ് മോഡലിലേക്കു പരിഷ്കരിച്ച, ഫിഫ ക്ലബ് ലോകകപ്പ് പോരാട്ടത്തിന് ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നു പന്തുരുളും. കാൽപ്പന്ത് ലോകത്തിലെ പുതിയ തുടക്കത്തിനു നാളെ കിക്കോഫ്. മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അർജൻ്റെൻ ഇതിഹാസതാരം ലയണൽ മെസിയുടെ ഇന്റർ മയാമിയും ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയും തമ്മിലാണ് ആദ്യ പോരാട്ടം. യൂറോപ്പിൽ നിന്ന് 12, ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും നാല്, നോർത്ത് &
കണ്ണെത്താദൂരത്തോളം ആംബുലന്‍സുകൾ; മരണഗന്ധം നിറഞ്ഞ് ആശുപത്രി, ഒപ്പം ഉറ്റവരുടെ നിലവിളിയും; തിരിച്ചറിഞ്ഞത് 6 പേരെ മാത്രം
വെള്ളിയാഴ്‌ച രാവിലെ ആശുപത്രി കോമ്പൗണ്ടിൽ ഏഴുമണിയോടെ കണ്ണെത്താദൂരത്തോളം ആംബുലൻസുകൾ മാത്രമായിരുന്നു. മറ്റു വാഹനങ്ങൾക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ച സിവിൽ ആശുപത്രിയിലും അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരത്തും നിറഞ്ഞു നിൽക്കുന്നത് കത്തിക്കരിഞ്ഞ മനുഷ്യഗന്ധം. ഒപ്പം, തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനെത്തിയ ഉറ്റവരുടെ നിലവിളിയും. വെള്ള തുണിയിൽ പൊതിഞ്ഞ് 6 പേരുടെ മൃതദേഹങ്ങൾ പുറത്തെത്തി. വെള്ളിയാഴ്‌ച തിരിച്ചറിഞ്ഞ 6 പേരുടെ മൃതദേഹങ്ങളാണ് കുടുംബങ്ങൾക്ക് കൈമാറിയത്. സംഭവസ്ഥലം എയർ ഇന്ത്യ
കുന്താപുരം നഗരത്തിൽ പുലിയിറങ്ങി; ജനങ്ങൾ പരിഭ്രാന്തിയിൽ
കുന്താപുരം നഗരത്തിലെൽ ജനവാസ മേഖലയിലൂടെ രാത്രിയിൽ പുലി കറങ്ങുന്നത് കണ്ടതിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിലായി. പ്രാദേശിക സുരക്ഷാ ഏജൻസിയായ സൈൻ-ഇൻ സെക്യൂരിറ്റി സ്ഥാപിച്ച തത്സമയ നിരീക്ഷണ സി.സി.ടി. വിയിൽ പുലിയുടെ ദൃശ്യങ്ങളിൽ പതിഞ്ഞതിനാൽ അടിയന്തരമായി ജാഗ്രത പുറപ്പെടുവിച്ചു. വ്യാഴാഴ്‌ച അർധരാത്രി ഒന്നോടെയാണ് അങ്കടകട്ടെക്ക് സമീപം ദേശീയപാതയോട് ചേർന്നും ജനസാന്ദ്രതയുള്ള പ്രദേശത്തുമാണ് പുള്ളിപ്പുലിയെ കണ്ടത്. ഡോ. ജോൺസൻ്റെ വീടിന് പിന്നിലൂടെ പുള്ളിപ്പുലി നടന്നു പോകുന്നത് സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥർ പുള്ളിപ്പുലിയെ
ആരുടെ വണ്ടിയും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ; പെട്ടി പരിശോധന അപമാനിക്കാനെന്ന് കോൺഗ്രസ് നേതാക്കള്‍
പോലിസ് കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഷാഫി പറമ്പില്‍ എംപിയും സഞ്ചരിച്ച വാഹനമാണ് പോലിസ് സംഘം തടഞ്ഞു പരിശോധിച്ചത്. നിലമ്പൂര്‍ വടപുറത്ത് ഇന്നലെ രാത്രി പത്ത് മണിയോടെയാ യിരുന്നു സംഭവം. രാഹുലും ഷാഫിയും സഞ്ചരിച്ച വാഹനം പോലിസ് കൈ കാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരിശോധനയാണെന്ന് അറിയിച്ചു. പോലീസ് കാറിന്‍റെ ഡിക്കിയിലുണ്ടായിരുന്ന പെട്ടി താഴെയിറക്കി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും
കൊല്ലത്ത് കേസ് അന്വേഷിക്കാനെത്തിയ എസ്‌ഐയെ പ്രതി കടിച്ചു; കൂടെയുണ്ടായിരുന്ന സിപിഒ യെ പട്ടിയെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു
കൊല്ലത്ത് കേസ് അന്വേഷിക്കാനെത്തിയ എസ്‌ഐയെ പ്രതി കടിച്ചു. കുണ്ടറ എസ്‌ഐ പി. സച്ചിന്‍ ലാലിനെയാണ് പ്രതി കടിച്ചത്.ഒപ്പമുണ്ടായിരുന്ന സിപിഒ എസ് ശ്രീജിത്തിനെ പട്ടിയെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് കൊല്ലം പടപ്പക്കരയില്‍ അയല്‍വാസിയെ മര്‍ദിച്ചെന്ന കേസ് അന്വേഷിക്കാനെത്തിയ പോലിസ് സംഘത്തിനുനേരേ ആക്രമണമുണ്ടായത്. ലഹരിയിലായിരുന്ന പ്രതി പടപ്പക്കര ജിജോ സദനത്തില്‍ ജിജേഷി(40)നെ പിന്നീട് കൂടുതല്‍ പോലിസ് എത്തി കീഴ്‌പ്പെടുത്തി. പോലീസിനെ ആക്രമിച്ചതടക്കം കുണ്ടറ പോലീസ് സ്റ്റേഷന്‍റെ പരിധിയിൽ 12-ഓളം ക്രിമിനൽ
വിമാനദുരന്തത്തിൽ അട്ടിമറി സാധ്യത കേന്ദ്രം പൂർണ്ണമായും തള്ളി
വിമാനദുരന്തത്തിൽ അട്ടിമറി സാധ്യത കേന്ദ്രം പൂർണ്ണമായും തള്ളി. പ്രാഥമികാന്വേഷണത്തിൻ്റെ വെളിച്ചെത്തിലാണ് അട്ടിമറി കണ്ടെത്താനായിട്ടില്ലെന്നാണ് വിലയിരുത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങൾ തന്നെയാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് വിലയിരുത്തൽ. പൈലറ്റിൻ്റെ പിഴവോ സാങ്കേതിക പിഴവോ ആകാമെന്നാണ് വിലയിരുത്തൽ. വിമാനത്തിൻ്റെ ബ്ളാക്‌ബോക്‌സിൽ ഒന്ന് കിട്ടിയിട്ടുണ്ട്. മറ്റൊന്നുകൂടി കണ്ടെത്താനായാൽ എന്താണ് സംഭവിച്ചതെന്ന് അറിയാനാകും. എയർഇന്ത്യയുടെ മൂന്ന് വിമാനങ്ങളിലാണ് ഈ മാസം തകരാർ കണ്ടെത്തിയത്. വിൻഷീൽഡുകളിൽ തകരാർ, ഹൈഡ്രോളിക് ഗീയറിൽ ലീക്കേജ്, എന്നിങ്ങനെ പല കാര്യങ്ങളും കണ്ടെത്തിയിരുന്നു. അപകടത്തിൽപെട്ട വിമാനം
സർവ്വകാല റെക്കോഡിൽ സംസ്ഥാനത്തെ സ്വർണ്ണ വില
സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വന്‍ വര്‍ധന. വ്യാഴാഴ്ച 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 72,800 രൂപയാണ്. ഗ്രാമിന് 9100 രൂപ. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 79,424 രൂപ. ഒരു ഗ്രാമിന് 9,928 രൂപ. 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 59,568 രൂപ. ഗ്രാമിന് 7,446 രൂപ.പൊന്നിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനവും ജിഎസ്ടി
ഇന്ത്യ വലുതും ശക്തവുമായ രാജ്യമാണ് , ദുരന്ത സാഹചര്യം കൈകാര്യം ചെയ്യാൻ അവർക്കറിയാം: ട്രംപ്
Read more at: https://janmabhumi.in/2025/06/13/3415843/news/world/ready-to-provide-all-assistance-to-india-trump-expresses-grief-over-air-india-plane-crash-in-ahmedabad/ അഹമ്മദാബാദിലെ ദാരുണമായ അപകടത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അഗാധമായ അനുശോചനം രേഖപ്പെടുത്തി. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, ഈ അപകടം വ്യോമ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അപകടങ്ങളിൽ ഒന്നാണെന്ന് ട്രംപ് പറഞ്ഞു. “ഇതൊരു ഭയാനകമായ അപകടമായിരുന്നു. ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഉടൻ ചെയ്യുമെന്ന് ഞാൻ ഇന്ത്യയോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യ വലുതും ശക്തവുമായ ഒരു രാജ്യമാണ്, അവർ ഈ സാഹചര്യം കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്,