Kerala
1 min read
9.9k

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം ഇന്നു മുതല്‍

ജൂൺ 15, 2025
0

കൊങ്കണ്‍ വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഞായറാഴ്ച നിലവില്‍ വരും. 26 തീവണ്ടികളാണ് എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ നിന്ന് കൊങ്കണ്‍ വഴി പോകുന്നത്. എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും. ഒക്ടോബര്‍ 20 വരെ സമയമാറ്റം തുടരും. എറണാകുളം സൗത്തിൽ നിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടാറുള്ള ഡൽഹി നിസാമുദീൻ മംഗള എക്‌സ്പ്രസ് (12617) ഇനിമുതൽ രാവിലെ 10.30-നാകും യാത്ര തുടങ്ങുക . രാവിലെ 5.15-ന് പോകാറുള്ള എറണാകുളം

Continue Reading
ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രയേൽ; ഹൈഫയിലും ടെൽ അവീവിലും ഇറാന്‍റെ മിസൈൽവർഷം
World
1 min read
10.4k

ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രയേൽ; ഹൈഫയിലും ടെൽ അവീവിലും ഇറാന്‍റെ മിസൈൽവർഷം

ജൂൺ 15, 2025
0

ഇറാന്‍ വീണ്ടും ഇസ്രായേലിനെ ആക്രമിച്ചു. കിഴക്കന്‍ ഹൈഫയിലെ താമ്ര നഗരത്തിലും മറ്റും ശനിയാഴ്ച്ച രാത്രി മിസൈല്‍ ആക്രമണം നടന്നു. ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്‍റെ ആക്രമണമുണ്ടായി. ഷഹ്‌റാന്‍ എണ്ണ സംഭരണശാലയ്ക്ക് നേരേയാണ് ഇസ്രയേലിന്‍റെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് ഷഹ്‌റാന്‍ എണ്ണ സംഭരണശാലയില്‍ വന്‍ അഗ്നിബാധയുണ്ടായതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. താമ്രയില്‍ രണ്ടു നില കെട്ടിടത്തില്‍ മിസൈല്‍ പതിച്ചാണ് 5 പേര്‍ മരിച്ചത്. ട്രൂ പ്രോമിസ്-3 എന്ന പേരിലുള്ള

Continue Reading
പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു
India
0 min read
10.1k

പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു

ജൂൺ 14, 2025
0

ഓസ്‌ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു. പോലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യുന്നതിനിടെ കഴുത്തില്‍ കാല്‍ വച്ച് അമര്‍ത്തിയ ഇന്ത്യന്‍ വംശജന്‍ മരണത്തിനു കീഴടങ്ങി. ഇന്ത്യന്‍ വംശജനായ ഗൗരവ് കന്റി (42) യാണ് കൊല്ലപ്പെട്ടത്. പോലിസ് ആക്രമണത്തില്‍ ഗൗരവിന്‍റെ തലച്ചോറ് പൂര്‍ണമായും തകര്‍ന്നതായി ഡോക്ടർമാര്‍ അറിയിച്ചു. രണ്ടാഴ്ചയോളമായി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. റോയസ്റ്റണ്‍ പാര്‍ക്കിലെ പെയ്ന്‍ഹാം റോഡില്‍ വച്ചാണ് മേയ് 29 ന് പുലര്‍ച്ചെ മോഡ്ബറി

Continue Reading
അഹമ്മദബാദ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാർ: റാം മോഹൻ നായിഡു
India
0 min read
9.7k

അഹമ്മദബാദ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാർ: റാം മോഹൻ നായിഡു

ജൂൺ 14, 2025
0

വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് വ്യോമയാനമന്ത്രി റാം മോഹൻ നായിഡു. അഹമ്മദബാദ് ദുരന്തത്തിന് ഇരയായവർക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു. അപകടത്തിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തന്‍റെ പിതാവും മരിച്ചത് അപകടത്തിലാണ്. ആ വേദന എത്രയെന്ന് നന്നായറിയാം. അപകടസ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വളരെ വേഗം അന്വേഷണം തുടങ്ങി. കുടുതൽ വിദഗ്‌ധരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കുമെന്നും മന്ത്രി

Continue Reading
മീന്മുട്ടിയില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ല; ദേഹത്ത് മർദനമേറ്റ പാടുകൾ; ഭർത്താവിനെ കസ്റ്റഡിയിലെടുക്കും
Kerala
0 min read
9.4k

മീന്മുട്ടിയില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ല; ദേഹത്ത് മർദനമേറ്റ പാടുകൾ; ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

ജൂൺ 14, 2025
0

മീന്മുട്ടിയില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് മരിച്ചത്. മല്‍പിടിത്തത്തിന്‍റെ പാടുകള്‍ സീതയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായും തല പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിലും വ്യക്തമായി. ഭർത്താവായ ബിനു (48) പോലീസിൻ്റെ നിരീക്ഷണത്തിലാണ്. സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞാലുടൻ ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം. സീതയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്.

Continue Reading
ദൗർഭാഗ്യങ്ങളുടെ ഇന്നിങ്സിന് വിട; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക
Sports
1 min read
10.9k

ദൗർഭാഗ്യങ്ങളുടെ ഇന്നിങ്സിന് വിട; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക

ജൂൺ 14, 2025
0

ഓസ്ട്രേലിയയെ ഫൈനലില്‍ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്‍റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 212 റണ്‍സില്‍ പുറത്തായ

Continue Reading
പെരുമഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
1 min read
8.7k

പെരുമഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജൂൺ 14, 2025
0

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് കനത്ത മഴയെ തുടര്‍ന്ന് നാളെ അവധി. ജില്ലയിലെ മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്കാണ് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചത്. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm

Continue Reading
5 ദിവസം വ്യാപകമായ മഴ; വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്രാപിക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ റെഡ് അലർട്ട്
Kerala
1 min read
10.9k

5 ദിവസം വ്യാപകമായ മഴ; വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്രാപിക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ റെഡ് അലർട്ട്

ജൂൺ 14, 2025
0

അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ല കളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്‌ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ

Continue Reading
ഇസ്രേയല്‍ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടു
World
1 min read
12.4k

ഇസ്രേയല്‍ ആക്രമണത്തില്‍ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി കൊല്ലപ്പെട്ടു

ജൂൺ 14, 2025
0

രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍കൂടി ഇസ്രേയല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍റെ സ്ഥിരീകരണം. സായുധസേന ജനറല്‍ സ്റ്റാഫിന്‍റെ ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി ജനറല്‍ ഘോലംറേസ മെഹ്റാബിയും ഓപ്പറേഷന്‍സ് ഡെപ്യൂട്ടി മേധാവി ജനറല്‍ മെഹ്ദി റബ്ബാനിയും രക്തസാക്ഷികളായെന്ന് ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഘാരി, മുന്‍ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, ഇറാന്‍റെ ആണവപദ്ധതിയുടെ ബുദ്ധികേന്ദ്രവും ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിന്‍റെതലവനുമായ ജനറല്‍

Continue Reading
ഇസ്രായേലിനെ ആക്രമിച്ച് ഇറാന്‍; തെല്‍അവീവിലെ യുദ്ധമന്ത്രാലയത്തിലും സ്‌ഫോടനം
World
0 min read
9.5k

ഇസ്രായേലിനെ ആക്രമിച്ച് ഇറാന്‍; തെല്‍അവീവിലെ യുദ്ധമന്ത്രാലയത്തിലും സ്‌ഫോടനം

ജൂൺ 14, 2025
0

ഇറാന്‍ ഇസ്രായേലിന് നേരെ നൂറുകണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. ജെറുസലേമിനെയും തെല്‍അവീവിനെയും ലക്ഷ്യമിട്ടാണ് കൂടുതല്‍ മിസൈലുകളും എത്തിയത്. തെല്‍അവീവിലെ ഹാകിരിയിലെ ഇസ്രായേലി യുദ്ധമന്ത്രാലയത്തില്‍ മിസൈല്‍ പതിച്ചു. ജെറുസലേമിന്‍റെ വിവിധഭാഗങ്ങളിലും മിസൈലുകള്‍ സ്‌ഫോടനമുണ്ടാക്കി. അടുത്ത ഘട്ടം മിസൈലുകള്‍ ഇസ്രായേലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലും ഇസ്രയേല്‍ ആക്രമണമുണ്ടായി. വെള്ളിയാഴ്ചത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ യുഎന്നില്‍ അറിയിച്ചിട്ടുണ്ട്.

Continue Reading