മൈസൂരു എൻ.ഐ.ഇ.ഐ.ടി അധ്യാപക, ജീവനക്കാർ സമരത്തിൽ
കർണാടക കൂർഗള്ളിയിൽ (നോർത്ത് കാമ്പസ്) സ്ഥിതി ചെയ്യുന്ന എൻ.ഐ.ഇ ഇൻസ്റ്റിറ്റ്യൂട്ട് ഓ ഫ് ടെക്നോളജിയിലെ (എൻ.ഐ.ഇ.ഐ.ടി) സ്ഥിരം അധ്യാപക, അനധ്യാപക ജീവനക്കാർ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിനെതിരെ പ്രതിഷേധ സമരം ആരംഭിച്ചു. അന്യായമായി സർവിസിൽ നിന്ന് പിരിച്ചുവിട്ടെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം മാനേജ്മെൻ്റ് ഈ ആരോപണം നിഷേധിച്ചു. കാമ്പസിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുവെന്ന് ആരോപിച്ച് ജീവനക്കാർ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
അഹമ്മദാബാദ് വിമാനദുരന്തം; മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
ഡിഎന്‍എ സാമ്പിള്‍ ഒത്തുനോക്കിയുള്ള പരിശോധനയിൽ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി(68)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ സാമ്പിള്‍ ഫലം വന്നത് രാവിലെ 11 മണിയോടെ ആണെന്നും രൂപാണിയുടെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കുടുംബം ഉച്ചയോടെ കൈക്കൊള്ളുമെന്നുമാണ് വിവരം. അതേസമയം, ഇതിനകം 32 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നും ഇതില്‍ 14 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും അധികൃതര്‍ അറിയിച്ചു. അഹമ്മദാബാദില്‍ നിന്ന് 12-ാം തീയതി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം; ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മകന്‍റെ വിവാഹം മാറ്റിവെച്ചു
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മകന്‍റെ വിവാഹം മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മകൻ അവ്നെറിൻ്റെയും പങ്കാളി അമിത് യാർദേനിയുടെയും വിവാഹം തിങ്കളാഴ്ച്‌ചയാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്ക് വിവാഹം മാറ്റുകയായിരുന്നു. നെതന്യാഹുവിൻ്റെ 3 മക്കളിൽ ഇളയ ആളാണ് അവ്‌നെർ. ഇപ്പോഴും ഗാസയിൽ ഇസ്രയേൽ പൗരന്മാർ ബന്ദികളായി തുടരുന്നതിനിടെ നെതന്യാഹു കുടുംബം വിവാഹ ആഘോഷങ്ങളിലേക്ക് കടക്കുന്നതിനെതിരേ നേരത്തെ തന്നെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതും
മഴ കനക്കുന്നു; 5 ജില്ലകളില്‍ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലര്‍ട്ട്
കനത്ത മഴ. വിവിധ ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴലഭിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഞായറാഴ്‌ച ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,
ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസ്: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക്
കൃഷ്‌ണകുമാറിൻ്റെ മകൾ ദിയാ കൃഷ്‌ണയുടെ ആഭരണക്കടയിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പൃഥ്വിരാജിന്. അന്വേഷണം നടത്തിയിരുന്ന മ്യൂസിയം പൊലീസിന് ക്രമസമാധാന ചുമതലകൾ ധാരാളമുള്ളതിനാൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചത് ശനിയാഴ്ചയാണ്. മൂന്ന് ജീവനക്കാരികൾ ചേർന്ന് ആഭരണക്കടയിലെത്തിയിരുന്ന പണം ക്യൂആർ കോഡിൽ
തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തമലം കാട്ടാംവിള ഹരിത നഗർ കേശവഭവനിൽ ബിന്ദുവാണ് ഭർത്താവ് സതീശനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കട്ടിലിൽ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു സതീശൻ്റെ മൃതദേഹം. തൊട്ടടുത്ത് ബിന്ദു തൂങ്ങി നിന്നിരുന്നു. സതീശനെയും ബിന്ദുവിനെയും രാവിലെ ഏറെ വൈകിയിട്ടും പുറത്ത് കാണാത്തതിനാൽ അയൽവാസികളായ ബന്ധുക്കൾ പുറകിലെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. മരണത്തിന് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങളാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട്
സുഹാസ് ഷെട്ടി വധക്കേസ് അന്വേഷണത്തിന് എൻ.ഐ.എ ഉദ്യോഗസ്ഥർ മംഗളുരുവിലെത്തി
ബജ്റംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഉദ്യോഗസ്ഥർ മംഗളുരുവിലെത്തിയതായി സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദിവസങ്ങൾക്ക് മുമ്പ് കേസ് കുടുതൽ അന്വേഷണത്തിനായി ഔദ്യോഗികമായി എൻ.ഐ.എക്ക് കൈമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നതിനായി എൻ.ഐ.എ ബംഗളൂരു യൂണിറ്റിലെ 10 ഉദ്യോഗസ്ഥരുടെ സംഘമാണ് മംഗളുരുവിലെത്തിയത്. ഡിവൈ.എസ്.പി പവൻ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ 2 ഇൻസ്പെക്ടർമാരും
നെയ്യാറ്റിൻകരയിൽ കാണാതായ സ്ത്രീ കൊല്ലപ്പെട്ടു; വീടിന്‍റെ പിന്നിൽ മൃതദേഹം കുഴിച്ചിട്ടെന്ന് അയൽവാസി
തിരുവനന്തപുരം പനച്ചമൂട് സ്വദേശി പ്രിയംവദയെയാണ് കാണാതായത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രിയംവദയെ കാണാതായിട്ട് രണ്ട് ദിവസമായെന്നാണ് നാട്ടുകാർ പറയുന്നത്. കൊന്നുകുഴിച്ചു മൂടിയെന്നും നാട്ടുകാർ സംശയിക്കുന്നു. പ്രിയംവദയുടെ അയൽവാസി വിനോദിനെ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത് വെളുറട പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സ്ത്രീയെ കൊലപ്പെടുത്തിയെന്ന് ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹം വീടിൻ്റെ പിന്നിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ജമാഅത്തെ ഇസ്‍ലാമി ബന്ധം: നിലപാട് വ്യക്തമാക്കേണ്ടത് പ്രിയങ്കാഗാന്ധി: എം വി ഗോവിന്ദൻ
കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ജമാഅത്തെ ഇസ്‍ലാമിയുമായുള്ള ബന്ധത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ‘ജമാഅത്തെ ഇസ്‍ലാമി പഴയപോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നു. ജമാ അത്തെ ഇസ്‍ലാമിയെക്കുറിച്ച് ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. അഖിലേന്ത്യാ നേതൃത്വത്തിനുള്ളത് ഈ നിലപാട് തന്നെയാണോ എന്നത് പ്രിയങ്കാഗാന്ധി വ്യക്തമാക്കണം’ എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. കശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 7ഏഴുപേർക്ക് ദാരുണാന്ത്യം
ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഉത്തരാഖണ്ഡില്‍ 7 പേര്‍ മരിച്ചു. പൈലറ്റും ഒരു കുട്ടിയും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിൽ ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെയായിരുന്നു അപകടം. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്നത് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. സാങ്കേതികതകരാറോ മോശം കാലാവസ്ഥയോ ആയിരിക്കാം അപകടകാരണമെന്നാണ് നിലവിലെ നിഗമനം. ഹെലികോപ്റ്റര്‍ ഗൗരികുണ്ഡില്‍ വെച്ച് കാണാതായെന്നായിരുന്നു എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട